TopTop
Begin typing your search above and press return to search.

2004 ഫെബ്രുവരി 4: മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് ആരംഭിച്ചു

2004 ഫെബ്രുവരി 4: മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് ആരംഭിച്ചു

മാര്‍ക്ക് സുക്കര്‍ബര്‍ഗും ഹാര്‍വാര്‍ഡ് കോളേജിലെ വിദ്യാര്‍ഥികളും തന്റെ സഹമുറിയന്മാരുമായ എഡ്വേര്‍ഡ് സാവ്‌റിനും ആന്‍ഡ്രൂ മക്കല്ലവും ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സും ക്രിസ് ഹഗ്‌സും ചേര്‍ന്ന് 2004 ഫെബ്രുവരി 4-നാണ് ഫെയ്‌സ്ബുക്ക് വെബ്‌സൈറ്റ് ആരംഭിച്ചത്. തുടക്കത്തില്‍ വെബ്‌സൈറ്റില്‍ അക്കൗണ്ട് തുടങ്ങാന്‍ സ്ഥാപകര്‍ ഹാര്‍വാര്‍ഡ് കോളേജിലെ വിദ്യാര്‍ഥികളെ മാത്രമെ അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ അധികം വൈകാതെ ബോസ്റ്റണിലെ ഉന്നതപഠന സ്ഥാപനത്തിലും ഐവി ലീഗ് സ്‌ക്കൂളുകളിലും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലേക്കും ഫെയ്‌സ്ബുക്ക് വ്യാപിപ്പിച്ചു. പതിയെ ഫെയ്‌സ്ബുക്കിന് വിദ്യാര്‍ഥികളുടെ ഇടയില്‍ നിന്നും മറ്റ് യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഹൈസ്‌ക്കൂകളില്‍ നിന്നും നല്ല പിന്തുണ കിട്ടി തുടങ്ങി. ഇപ്പോള്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പലപ്പോഴും തങ്ങളുടെ വിദ്യാര്‍ഥികളെ തിരയുന്നത് തിരിച്ചറിയുന്നതും 'ഫെയ്‌സ്ബുക്ക് ഡയറക്ടറി'-യില്‍ കൊടുത്ത ഫെയ്‌സ്ബുക്ക് പേരുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.

സുക്കര്‍ബര്‍ഗ് ഹാര്‍വാര്‍ഡ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ കുറച്ച് ആഴ്ചകള്‍ കൊണ്ട് തുടങ്ങിയ ഫെയ്‌സ്ബുക്കിന്റെ അവകാശത്തെക്കുറിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സ്‌ക്കുര്‍ബര്‍ഗ് ഹാര്‍ഡ്‌വാര്‍ഡിലെ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളുടെ ആശയം മോഷ്ടിച്ച് ഒരാഴ്ചയ്ക്ക് കൊണ്ട് അദ്ദേഹം 2004-ല്‍ സൈറ്റ് ആരംഭിച്ചു എന്ന് ഒരു ആരോപണമുണ്ട്. ഈ ആരോപണം വളര്‍ന്ന് കമ്പനിക്കെതിരെ ഹാര്‍വാര്‍ഡിലെ സീനിയേഴ്‌സ് കോടതിയെ സമീപിപ്പിക്കുകയും സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയത് ചതിയിലൂടെയാണെന്നും പറഞ്ഞ് ചരിത്രപരമായ കോടതി വ്യവഹാരത്തിലേക്ക് കടക്കുകയും ചെയ്തു. പ്രാരംഭ വാദത്തില്‍ ഫെയ്‌സ്ബുക്കിന്റെ അവകാശം ഹാര്‍വാര്‍ഡ് സീനിയേഴ്‌സുമായി ഒരു കരാര്‍ ഉണ്ടായിരുന്നുവെന്നായിരുന്നു. സ്‌ക്കുര്‍ബര്‍ഗിന്റെ ഹാര്‍വാര്‍ഡ് സീനിയേഴ്‌സായ കാമറൂണ്‍, ടെയ്‌ലര്‍ വിങ്ക്‌ലെവോസും സഹപാഠിയായ ദിവ്യ നരേന്ദ്രയും ചേര്‍ന്ന് വികസിപ്പിച്ച വൈബ്‌സൈറ്റായിരുന്നു ഇത്. ആശയം തങ്ങളുടെതാണ് എന്ന ആവകാശത്തില്‍ മേല്‍ ഈ വൈബ്‌സൈറ്റ് വിറ്റതാണെന്നുമാണ് അവര്‍ പറയുന്നത്. വിവാദങ്ങളൊന്നും അവരുടെ ഈ സങ്കടത്തിന് പരിഹാരമായില്ല.

ആദ്യ നാലു വര്‍ഷം കൊണ്ട് സൈറ്റ് പരിധികളില്ലാത്ത അത്രയും ആളുകള്‍ ഉപയോഗിക്കാമെന്ന ഡിസൈനിലേക്കും സ്വകാര്യ മാറ്റത്തിലേക്കും കൂടുതല്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലേക്കും ഫെയ്ബുക്ക് ടീം അതിനെ മാറ്റി. പിന്നീട് 'മൈ സ്‌പേയ്‌സ്' സോഷ്യല്‍ നെറ്റ് വര്‍ക്ക് ചുരുക്കി 'ന്യൂസ് കോര്‍പ്പ്' സ്വന്തമാക്കിയെങ്കിലും ഉപയോക്താകള്‍ ഇതെല്ലാം അംഗീകരിച്ചതുകൊണ്ട് ഫെയ്‌സ്ബുക്കിനെ ഗംഭീരമായ വളര്‍ച്ചയിലേക്ക് നയിച്ചു. 2006-മുതല്‍ 13 വയസ്സിനു മുകളിലുള്ള ആര്‍ക്കും ഫെയ്‌സ്ബുക്കില്‍ അംഗത്വം എടുക്കാമെന്നാണ്. എന്നാല്‍ അതാത് രാജ്യത്തിലെ നിയമങ്ങള്‍ കൂടി പാലിച്ച് പ്രായ പരിധിക്ക് അതും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2009-ല്‍ ഫെയ്‌സ്ബുക്ക് 200 മില്ല്യണ്‍ ഉപയോക്താക്കളുമായി സോഷ്യല്‍ നെറ്റ് വര്‍ക്കിലെ ഏററവും വലിയ 'മൈ സ്‌പേയ്‌സ്' ആയി മാറി. മൊബൈല്‍ ഫോണുകളുടെ പകുതി ഭാഗം കൂടിയായ ഫെയ്‌സ്ബുക്കിനായി, 2007-ല്‍ ജൂണില്‍ ആരംഭിച്ച ഐഫോണ്‍ ഒരുവര്‍ഷത്തിന് ശേഷം 'ഫെയ്‌സ്ബുക്ക്‌സ് ഐഫോണ്‍ ആപ്പ്'-മായി രംഗത്തെത്തുകയും ചെയ്തു. ഇത് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ മേസേജുകളുടെയും, ഫോട്ടോഗ്രാഫികളുടെയും, സ്റ്റാറ്റസ് അപ്പ്‌ഡേറ്റ്‌സ് സ്ട്രീമുകളുടെയും പ്രളയം തന്നെ സൃഷ്ടിച്ചു.

ഫെയ്‌സ്ബുക്കിന്റെ പ്രാധാന്യം മനസ്സിലാക്കി ഡേവിഡ് ഫിഞ്ചറും ആരോണ്‍ സോര്‍ക്കിനും അതിനെ കുറിച്ച് 'ദ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്' എന്ന പേരില്‍ സുക്കന്‍ബര്‍ഗിനെ കേന്ദ്രമാക്കി 2010-ല്‍ ഒരു സിനിമ പോലും നിര്‍മ്മിച്ചു. ഫെയ്‌സ്ബുക്ക് ഇപ്പോള്‍ ശക്തമായ ഒരു മാധ്യമമായി മാറിയിരിക്കുകയാണ്. സാധാരണ ജനങ്ങളുടെ അഭിപ്രായങ്ങളെ വില കല്‍പ്പിക്കാത്ത ഭരണകൂടത്തിനെതിരെ ശബ്ദിക്കാന്‍ പ്രതിഷേധക്കാര്‍ക്കുള്ള ഒരു ഊര്‍ജ്ജമായി വരെ വര്‍ത്തിക്കുകയാണ് ഫെയ്‌സ്ബുക്ക്. ഇതിന് ഏറ്റവും നല്ല ഉദാഹരണം സുക്കന്‍ബര്‍ഗിന്റെ വാക്കുകളാണ്-'നിങ്ങള്‍ ജനങ്ങള്‍ക്ക് അവസരവും അധികാരവും നല്‍കുമ്പോഴാണ് ഒരു സംവിധാനം നല്ല രീതിയില്‍ നില്‍ക്കുന്നുവെന്ന് പറയാന്‍ സാധിക്കുക. അതുകൊണ്ട് ജനങ്ങള്‍ക്ക് അധികാരം നല്‍കുക എന്നതായിരിക്കണം നമ്മുടെ നിലപാട്'. 2015 ജൂലൈ 13-ന് ഫെയ്‌സ്ബുക്ക് വിപണി മൂലധന സൂചിക 500 നിന്ന് 250 ബില്ല്യണ്‍ ഡോളറിലേക്ക് ഏറ്റവും വേഗത്തില്‍ വളര്‍ന്ന കമ്പിനി ഖ്യാതി നേടി. 2016 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് ഫെയ്‌സ്ബുക്കില്‍ 1.65 ബില്ല്യണ്‍ ഉപയോക്താക്കളുണ്ടെന്നാണ്. 2016 എപ്രിലില്‍ ഫെയ്‌സ്ബുക്ക്, ആളുകളുടെ ഉപയോഗം കൊണ്ട് ലോകത്തിലെ ഏറ്റവും പ്രചാരത്തിലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായി മാറി.


Next Story

Related Stories