അഴിമുഖം പ്രതിനിധി
ഐ എസ് ഐ എസില്‍ ചേരാന്‍ പോകുകയാണെന്ന് കരുതി സിറിയന്‍ സര്‍ക്കാര്‍ ജനുവരിയില്‍ അറസ്റ്റ് ചെയ്ത നാല് ഇന്ത്യാക്കാരെ മോചിപ്പിച്ചു. ഇവരെ മോചിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചതായി സുഷമസ്വരാജ് ട്വീറ്റ് ചെയ്തു.
അരുണ്‍ കുമാര്‍ സെയ്നി, സാര്വജിത് സിംഗ്, കുല്‍ദീപ് സിംഗ്, ജോഗ സിംഗ് എന്നിവരെയാണ് സിറിയ മോചിപ്പിച്ചത്. ഇവരെ വിട്ടയക്കണമെന്ന് സിറിയന്‍ ഉപപ്രധാനമന്ത്രിയോട് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജ് ജനുവരിയില്‍ സിറിയയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ ആവശ്യപ്പെട്ടിരുന്നു.
ജോര്‍ദ്ദാനില്‍ നിന്നും സിറിയയിലേക്ക് കടക്കുമ്പേള്‍ ദമാസ്കസില്‍ വച്ചാണ് സിറിയന്‍ സര്‍ക്കാര്‍ ഈ നാലുപേരേയും അറസ്റ്റ് ചെയ്തത്.
ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണെന്നാണ് ആദ്യം സര്‍ക്കാര്‍ കരുതിയിരുന്നത്. എന്നാല്‍ രേഖകളൊന്നുമില്ലാതെ യാത്ര ചെയ്യുന്ന നിയമവിരുദ്ധ കുടിയേറ്റക്കാരാണ് ഇവരെന്ന് പിന്നീട് വ്യക്തമായി.
നാല് ഇന്ത്യാക്കാരെ സിറിയ മോചിപ്പിച്ചു
Next Story