TopTop
Begin typing your search above and press return to search.

ബീഫ് മര്‍ദ്ദനം വീണ്ടും: ഇത്തവണ ഇരകള്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍

ബീഫ് മര്‍ദ്ദനം വീണ്ടും: ഇത്തവണ ഇരകള്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍

അഴിമുഖം പ്രതിനിധി

ഹോസ്റ്റല്‍ മുറിയില്‍ ബീഫ് പാചകം ചെയ്തുവെന്ന് ആരോപിച്ച് രാജസ്ഥാനിലെ സ്വകാര്യ സര്‍വകലാശാലയില്‍ നാല് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റു. തലസ്ഥാനമായ ജയ്പൂരില്‍ നിന്നും അഞ്ചു മണിക്കൂര്‍ യാത്ര ദൂരമുള്ള ചിറ്റോര്‍ഗഢിലെ മേവാര്‍ സര്‍വകലാശാലയില്‍ ഇന്നലെയാണ് സംഭവം.

ചില ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കാമ്പസിലെത്തുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.സര്‍വകലാശാലയിലെ അന്തരീക്ഷം നിയന്ത്രണാധീനമാണെന്ന് പൊലീസ് പറഞ്ഞു. പാചകം ചെയ്ത മാസം ഫോറന്‍സിക് പരിശോധയ്ക്ക് അയച്ചുവെന്നും അവര്‍ അറിയിച്ചു.

എന്നാല്‍ സംഭവത്തെ നിസ്സാരവല്‍ക്കരിക്കാനാണ് സര്‍വകലാശാലയുടെ ശ്രമം. രാജ്യത്തെമ്പാടു നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ടെന്നും വ്യത്യസ്ത സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ നിന്നും വരുന്നവര്‍ തമ്മില്‍ ഇത്തരം ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് സര്‍വകലാശാലയുടെ മാധ്യമ വിഭാഗത്തിലെ ഹരിഷ് ഗുര്‍നാനി പറഞ്ഞു.


Next Story

Related Stories