Top

'താങ്കള്‍ ഉറക്കമാണോ? പാക്കിസ്ഥാനു തക്കതായ തിരിച്ചടി കൊടുക്കൂ'; മോദിക്ക് ട്വീറ്റുകളുടെ പ്രവാഹം

അഴിമുഖം പ്രതിനിധി

ഉറി സൈനിക ആസ്ഥാനത്തു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്യണമെന്ന് അവിശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്വീറ്റുകളുടെ പ്രവാഹം. പാക്കിസ്ഥാനു തക്കതായ തിരിച്ചടികള്‍ കൊടുക്കണം, ഏത് പ്രവര്‍ത്തനത്തിനും ഒരു പ്രതിപ്രവര്‍ത്തനം ഉണ്ട്, പാക്കിസ്ഥാന്‍ തിരഞ്ഞെടുത്തിരിക്കുന്നത് യുദ്ധമാണ് അതിനാല്‍ അവരെ തീര്‍ത്തേക്ക് ഇങ്ങനെപോകുന്നു മോദിക്കുള്ള ട്വീറ്ററുകള്‍

ഇന്ന് വെളുപ്പിനെ നടന്ന ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈനികകേന്ദ്ര ആസ്ഥാനത്ത് കടന്ന നാല് തീവ്രവാദികളെയും പ്രത്യാക്രമണത്തിലൂടെ സൈന്യം വധിച്ചു. ആറ് മണിക്കൂറിലേറെ നടന്ന ഏറ്റുമുട്ടലിലൂടെയാണ് സൈന്യം തീവ്രവാദികളെ വധിച്ചത്.

പാക്കിസ്ഥാനു തിരിച്ചടി നല്‍കണമെന്ന് അവിശ്യപ്പെട്ട് മോദിക്ക് വന്ന ചില ട്വീറ്റുകള്‍;








Next Story

Related Stories