Top

കാണ്‍പൂരില്‍ 40 കാരിയെ കൂട്ട ബലാത്സംഗം ചെയ്തതിന് ശേഷം മുഖത്ത് ആസിഡ് ഒഴിച്ചു

കാണ്‍പൂരില്‍ 40 കാരിയെ കൂട്ട ബലാത്സംഗം ചെയ്തതിന് ശേഷം മുഖത്ത് ആസിഡ് ഒഴിച്ചു

കാണ്‍പൂരില്‍ 40 കാരിയെ കൂട്ട ബലാത്സംഗം ചെയ്തതിന് ശേഷം മുഖത്ത് ആസിഡ് ഒഴിച്ചു. അലഹബാദുകാരിയായ സ്ത്രീയെ മൂന്നു പേര്‍ ചേര്‍ന്നാണ് ബലാത്സംഘത്തിന് ഇരയാക്കിയത്. പിന്നീടിവരെ കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയായിരുന്നു.

കണ്ണിനും കഴുത്തിനും മാരകമായ പരിക്കുകള്‍ ഏറ്റ സ്ത്രീയെ തിരിച്ചറിയാതിരിക്കാനാണ് ആസിഡ് ആക്രമണം നടത്തിയത് എന്ന് പോലീസ് പറഞ്ഞു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സ്ത്രീ സംസാരിക്കാന്‍ സാധിക്കുന്ന അവസ്ഥയില്‍ അല്ലെന്ന് കാണ്‍പൂര്‍ എസ് എസ് പി ശലഭ് മാതുര്‍ പറഞ്ഞു. താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി ആംഗ്യ ഭാഷയില്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഇവര്‍ ആരോഗ്യ സ്ഥിതി വീണ്ടെടുക്കുന്നതോടെ തുടരന്വേഷണം ശക്തമാക്കുമെന്നും പോലീസ് പറഞ്ഞു.


Next Story

Related Stories