TopTop
Begin typing your search above and press return to search.

കഴിഞ്ഞ വര്‍ഷം ഇന്ത്യ വിട്ടത് 4000 കോടീശ്വരന്‍മാര്‍

അഴിമുഖം പ്രതിനിധി

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് സ്ഥിരതാമസം മാറ്റിയത് 4000 കോടീശ്വരന്‍മാരെന്ന് റിപ്പോര്‍ട്ട്. ന്യൂ വേള്‍ഡ് വെല്‍ത്ത് റിപ്പോര്‍ട്ട് അനുസരിച്ച് കോടീശ്വരന്‍മാരുടെ ഒഴിഞ്ഞുപോക്കില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണുള്ളത്.

ഏറ്റവും കൂടുതല്‍ കോടീശ്വരന്‍മാര്‍ രാജ്യം ഉപേക്ഷിച്ചത് ഫ്രാന്‍സിലാണ്. 10,000-ത്തോളം പേര്‍. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഇങ്ങനെ കോടീശ്വരന്‍മാര്‍ നാടു ഉപേക്ഷിച്ചു പോകുന്നത് ആശങ്കപ്പെടേണ്ട കാര്യമല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. കാരണം മറ്റൊന്നുമല്ല, ഇരുരാഷ്ട്രങ്ങളും നാടുവിടുന്ന കോടീശ്വരന്‍മാരില്‍ കൂടുതല്‍ കോടീശ്വരന്‍മാരെ പുതുതായി സൃഷ്ടിക്കുന്നുണ്ട്.

രാജ്യത്തെ ജീവിത നിലവാരം വര്‍ദ്ധിക്കുമ്പോള്‍ ഇവരൊക്കെ തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് റിപ്പോര്‍ട്ട് മുന്നോട്ടു വയ്ക്കുന്നത്. 9,000 പേര്‍ ചൈനയില്‍ നിന്ന് മറു രാജ്യം തേടിപ്പോയി. മൂന്നാം സ്ഥാനത്ത് ഇറ്റലിയാണ്. 6000 പേര്‍.

ഫ്രാന്‍സില്‍ ക്രിസ്ത്യാനികളും മുസ്ലിംങ്ങളും തമ്മില്‍ വര്‍ദ്ധിച്ചു വരുന്ന മതസംഘര്‍ഷം ഈ ഒഴിഞ്ഞ് പോക്കിന് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

കോടീശ്വരന്‍മാര്‍ കുടിയേറുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഓസ്‌ത്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 8000 പേര്‍ കഴിഞ്ഞ വര്‍ഷം ഓസ്‌ത്രേലിയയിലേക്ക് കുടിയേറിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള യുഎസില്‍ 7000 പേരും മൂന്നാം സ്ഥാനത്തുള്ള കാനഡയില്‍ 5000 പേരും കുടിയേറി.


Next Story

Related Stories