TopTop
Begin typing your search above and press return to search.

44 തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്ന് തെരഞ്ഞെടുപ്പ്, ആറിടത്ത് നിര്‍ണായകം

44 തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്ന് തെരഞ്ഞെടുപ്പ്, ആറിടത്ത് നിര്‍ണായകം
സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്. കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ ആറ്‌ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തിന് നിർണായകമാവുന്നതാണ് ഇന്ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്‌. എല്‍ഡിഎഫിനും യുഡിഎഫിനും തുല്യനിലയോ ഒരു വോട്ടിന്റെ മേല്‍ക്കൈയ്യോ ഉള്ള സ്ഥാപനങ്ങളാണിവ. 130 സ്ഥാനാർത്ഥികളാണ് മൽസര രംഗത്തുള്ളത്.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 44 വാര്‍ഡുകളില്‍ 23 എണ്ണം എല്‍ഡിഎഫ് പ്രതിനിധികളുടേതായിരുന്നു. പതിനാലെണ്ണം യുഡിഎഫിന്റെയും നാലെണ്ണം ബിജെപിയുടെയും സിറ്റിംഗ് വാര്‍ഡുകളാണ്. മൂന്നിടത്ത് വിമതരും വിജയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന തെരെഞ്ഞെടുപ്പ് എന്ന പ്രാധാന്യവും ഈ ഉപതെരെഞ്ഞെടുപ്പിനുണ്ട്. രാവിലെ ഏഴ്‌ മുതൽ വൈകിട്ട്‌ അഞ്ചുവരെയാണ്‌ വോട്ടെടുപ്പ്‌. വെള്ളിയാഴ്‌ചയാണ്‌ വോട്ടെണ്ണല്‍.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 33 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിൽ വോട്ടെടുപ്പ് നടക്കും. ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും കോട്ടയം, ഇടുക്കി ജില്ലകളില്‍ രണ്ട് വീതം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളും, ആലപ്പുഴ ജില്ലയില്‍ രണ്ട് നഗരസഭാ വാര്‍ഡുകളിലും ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓരോ നഗരസഭാ വാര്‍ഡുകളും ഇന്ന പോളിങ്ങ് ബൂത്തിലെത്തും.

തിരുവനന്തപുരം: കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടുക്കോണം(3), അമ്പൂരിയിലെ ചിറയക്കോട്(3), കാട്ടാക്കടയിലെ പനയംകോട്(3), കല്ലറയിലെ വെള്ളംകുടി(3), നാവായിക്കുളത്തെ ഇടമണ്‍നില(4), മാറനല്ലൂരിലെ കുഴിവിള(3), കണ്ടല(3).

കൊല്ലം ജില്ലയില്‍ അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ മാര്‍ക്കറ്റ് വാര്‍ഡ്(3), കിഴക്കേകല്ലടയിലെ ഓണമ്പലം(3), കടയ്ക്കലിലെ തുമ്പോട്(3), ഇട്ടിവയിലെ നെടുംപുറം(4), പത്തനംതിട്ട ജില്ലയില്‍ റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ നെല്ലിയ്ക്കമണ്‍(3).

ആലപ്പുഴ: കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ മുത്തുപറമ്പ്(3), കായംകുളം മുനിസിപ്പാലിറ്റിയില്‍ വെയര്‍ ഹൗസ്(4), ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ റ്റി.ഡി. അമ്പലം വാര്‍ഡ്(3), മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലെ വെട്ടിയാര്‍(3), പാലമേല്‍ ഗ്രാമ പഞ്ചായത്തിലെ മുകുളവിള(3).

കോട്ടയം: തിരുവാര്‍പ്പ് ഗ്രാമ പഞ്ചായത്തിലെ മോര്‍കാട്(2), കരൂര്‍ ഗ്രാമപഞ്ചായത്തിലെ വലവൂര്‍ ഈസ്റ്റ്(3), മൂന്നിലവിലെ ഇരുമാപ്ര(3), പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ എലിക്കുളം(3), കിടങ്ങൂര്‍(3), മണിമല ഗ്രാമപഞ്ചായത്തിലെ പൂവത്തോലി(2).

ഇടുക്കി: മാങ്കുളം ഗ്രാമ പഞ്ചായത്തിലെ ആനക്കുളം നോര്‍ത്ത്(3), ഉപ്പുതറയിലെ കാപ്പിപ്പതാല്‍(2), ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ കാന്തല്ലൂര്‍(3), തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ മണക്കാട്(3), തൊടുപുഴ നഗരസഭയിലെ മുനിസിപ്പല്‍ ഓഫീസ് വാര്‍ഡ്(3).

എറണാകുളം: മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലാട്(3), നെല്ലിക്കുഴിയിലെ സൊസൈറ്റിപ്പടി(3).

തൃശ്ശൂര്‍: പാഞ്ഞാള്‍ ഗ്രാമ പഞ്ചായത്തിലെ കിള്ളിമംഗലം പടിഞ്ഞാറ്റുമുറി(3), കോലഴിയിലെ കോലഴി നോര്‍ത്ത്(3), പൊയ്യയിലെ പൂപ്പത്തി വടക്ക്(3), തളിക്കളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ(3).

പാലക്കാട്: കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ നാട്ടുകല്‍(3), മലമ്പുഴയിലെ കടുക്കാക്കുന്നം ഈസ്റ്റ്(3).

മലപ്പുറം: ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ കളപ്പാറ(2), ആനക്കയത്തെ നരിയാട്ടുപാറ(2), ആലിപ്പറമ്പിലെ വട്ടപ്പറമ്പ്(2), പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കീഴ്ച്ചിറ(3), മംഗലം ഗ്രാമപഞ്ചായത്തിലെ കൂട്ടായി ടൗണ്‍(2).

കോഴിക്കോട്: കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം(3).

വയനാട്: മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മാണ്ടാട്(5).

കണ്ണൂര്‍: ധര്‍മ്മടം ഗ്രാമപഞ്ചായത്തിലെ കോളനി കിഴക്കേപാലയാട്(3) എന്നിങ്ങനെയാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന വാർഡുകൾ. വാര്‍ഡുകളിലായിട്ടാണ്

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നരക്കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ആരോഗ്യ കേന്ദ്രങ്ങള്‍ കാടെടുക്കുന്നു; എന്‍ഡോസള്‍ഫാന്‍ ഇരകളോട് കാസര്‍ഗോഡെ ഒരു പഞ്ചായത്ത് ചെയ്യുന്നത്

Next Story

Related Stories