500, 1000 രൂപ നോട്ടുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അസാധു

അഴിമുഖം പ്രതിനിധി

500, 1000 രൂപയുടെ നോട്ടുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പിന്‍വലിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തോട് അഭിസംബോധന നടത്തി സംസാരിക്കവേയാണ് ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് കള്ളപ്പണം, ഭീകരവാദം, അഴിമതി, വ്യാജനോട്ടുകള്‍ എന്നിവ തടയുകയും അതിലൂടെ സമ്പദ് സ്ഥിതി സുരക്ഷിതമാക്കുകയുമാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ഈ മാസം 30 വരെ മാറ്റി വാങ്ങുന്നതിനുള്ള സമയം അനുവദിച്ചിട്ടുണ്ട്. 

അതേ സമയം വരുന്ന ഗവണ്‍ന്‍റ് ആശുപത്രികള്‍, റെയില്‍വേ ടിക്കറ്റ് ബുക്ക് കൌണ്ടര്‍ എന്നിവിടങ്ങളില്‍ വരുന്ന 72 മണിക്കൂര്‍ സമയം 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കും.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍