TopTop
Begin typing your search above and press return to search.

ശബരിമലയില്‍ കൊടിമരത്തിനായി 9.16 കിലോ സ്വര്‍ണം വഴിപാടായി ലഭിച്ചു

ശബരിമലയില്‍ കൊടിമരത്തിനായി 9.16 കിലോ സ്വര്‍ണം വഴിപാടായി ലഭിച്ചു

ശബരിമലയിലെ സ്വര്‍ണ കൊടിമരത്തിനായി 9.16 കിലോ സ്വര്‍ണം സംഭാവനയായി ലഭിച്ചു. കൊച്ചി കസ്റ്റംസ് ഓഫീസില്‍ ക്ലിയറന്‍സിന് ശേഷം സ്വര്‍ണം സ്വീകരിച്ച് ആറന്മുള ദേവസ്വം സുരക്ഷ മുറിയില്‍ എത്തിച്ചു. ഈമാസം ഏഴിന് കൊടിമരത്തിന്റെ ആധാരശിലാസ്ഥാപനം നടത്തും.

ഏപ്രില്‍ ഒമ്പതിന് സ്വര്‍ണപണികള്‍ പമ്പയില്‍ ആരംഭിക്കും. കര്‍ശന സുരക്ഷയ്ക്ക് കീഴിലായിരിക്കും ഇത് നടക്കുക. ജൂണ്‍ 25ന് കൊടിമരത്തിന്റെ പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വഹിക്കും. പത്ത് ദിവസത്തെ ഉദ്ഘാടന ഉത്സവവും നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ചെങ്ങന്നൂരില്‍ പണി പൂര്‍ത്തിയാക്കിയ ആധാരശില ഏപ്രില്‍ അഞ്ചിന് രാവിലെ 9.30ന് ആരംഭിക്കുന്ന ഘോഷയാത്രയായി ശബരിമലയില്‍ എത്തിക്കും. 3.20 കോടി രൂപയാണ് കൊടിമരത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഫീനിക്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യ എന്ന ഹൈദ്രാബാദ് കമ്പനിയാണ് ഈ തുക വഴിപാടായി നല്‍കിയത്. പണം കൊടിമര നിര്‍മ്മാണ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്.

ഏപ്രില്‍ ഏഴിന് 10.45നും 12നും മധ്യേയാണ് ശിലാസ്ഥാപനം. തന്ത്രി കണ്ഠരര് രാജീവര്‍ ശിലാപ്രതിഷ്ഠ നിര്‍വഹിക്കും. പ്രവര്‍ത്തികള്‍ക്ക് ഹൈക്കോടതി അനുമതി വാങ്ങിയിട്ടുണ്ട്. അഡ്വക്കേറ്റ് കമ്മിഷണര്‍ പിഎസ്പി കുറുപ്പ് ഹൈക്കോടതിയ്ക്ക് വേണ്ടി മേല്‍നോട്ടം നിര്‍വഹിക്കും. ചീഫ് എന്‍ജിനിയര്‍ ജനറല്‍ ജി മുരളീകൃഷ്ണന്‍, തിരുവാഭരണം കമ്മിഷണര്‍ എസ് പാര്‍വതി എന്നിവരും മേല്‍നോട്ട സമിതിയിലുണ്ട്.


Next Story

Related Stories