TopTop
Begin typing your search above and press return to search.

ഇളയരാജയുടെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതത്തിൽ സൈക്കോ ട്രെയിലർ എത്തി

ഇളയരാജയുടെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതത്തിൽ സൈക്കോ ട്രെയിലർ എത്തി

സംവിധായകൻ മിഷ്കിന്റെ പുതിയ ചിത്രമായ 'സൈക്കോ'യുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ഉദയനിധി സ്റ്റാലിൻ നായകനായെത്തുന്ന ചിത്രമാണിത്. നിത്യാ മേനോന്ഡ, അദിതി റാവു എന്നിവർ നായികമാരായി എത്തുന്നു.

ചിത്രം ഒരു സസ്പെൻസ് ത്രില്ലറാണെന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്. ഇളയരാജയുടേതാണ് പശ്ചാത്തല സംഗീതം. ഗാനങ്ങൾക്ക് സംഗീതം നൽകിയതും ഇളയരാജ തന്നെ. ബീഥോവന്റെ ഫർ എലീസ് കോമ്പോസിഷനാണ് ട്രെയിലറിലുടനീളം കേൾക്കുക.

അന്ധനായാണ് ഉദയനിധി സ്റ്റാലിൻ അഭിനയിക്കുന്നത്. പേരൻപിന്റെ സംവിധായകനായ റാം ഈ ചിത്രത്തിൽ ഒരു റോളിലെത്തുന്നുണ്ട്. അരുൺ മൊഴി മാണിക്യമാണ് നിർമാതാവ്.


Next Story

Related Stories