TopTop
Begin typing your search above and press return to search.

ശേഖര്‍ ഗുപ്ത എഴുതുന്നു: ബിഹാറിൽ മോദിയും അമിത് ഷായും സാമ്പത്തിക പരിഷ്ക്കാരത്തെ കുറിച്ച് പറയാന്‍ ധൈര്യം കാണിക്കുമോ?

ശേഖര്‍ ഗുപ്ത എഴുതുന്നു: ബിഹാറിൽ മോദിയും അമിത് ഷായും സാമ്പത്തിക പരിഷ്ക്കാരത്തെ കുറിച്ച്  പറയാന്‍ ധൈര്യം കാണിക്കുമോ?

രാഷ്ട്രീയം വിശകലനം ചെയ്യുന്നവരെ, നിലപാടുകളില്‍ പൊടുന്നനെ മാറ്റം വരുത്തുന്ന ജിംനാസ്റ്റുകള്‍ എന്ന് പരിഹസിക്കാറുണ്ട്. ആ വിശേഷണത്തിന് ചേരുന്ന രീതിയിലാണ്, വോഡാഫോണ്‍ 20,000 കോടി നികുതിയുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുളള തര്‍ക്കത്തില്‍ അന്താരാഷ്ട്ര ട്രിബ്യൂണലില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചതിനെയും ബിഹാര്‍ തെരഞ്ഞെടുപ്പിനെയും ബന്ധപ്പെടുത്തി കൊണ്ടുള്ള ചര്‍ച്ച ഉണ്ടായത്.

വ്യത്യസ്ത രീതിയിലാണെങ്കിലും രണ്ട് സംഭവങ്ങളും ഒരേ സമയം വെല്ലുവിളികളും സാധ്യതകളും തുറക്കുന്നുണ്ട്. രാഷ്ട്രീയത്തെയും സാമ്പത്തിക വ്യവസ്ഥിതിയെ സംബന്ധിച്ചും നിലനിൽക്കുന്ന പഴഞ്ചനായ വിശ്വാസങ്ങളെ നേരിടാനുള്ള സാധ്യതകളും വെല്ലുവിളികളുമാണ് ഇവ ഉണ്ടാക്കുന്നത്.

രാഷ്ട്രീയത്തിലേയും സാമ്പത്തിക സമീപനത്തിലെയും പഴയരീതികളില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തും വിശ്വാസം നിലനിര്‍ത്തിപ്പോന്ന ഒരു പക്ഷെ, അവസാനത്തെ ആളായ പ്രണബ് മുഖര്‍ജി മരിച്ചതിന് തൊട്ടടുത്ത ദിവസമാണ് വൊഡാഫോണ്‍ ഉത്തരവ് വന്നത്. പഴയ വിശ്വാസം പുലര്‍ത്തുന്നവര്‍ തീര്‍ച്ചയായും ഭരണകൂടത്തിന്റെ നിയന്ത്രണത്തെ അംഗീകരിക്കുന്നവരാണ്. പ്രണബ് അങ്ങനെയുളള ആളായിരുന്നു.

പതിറ്റാണ്ടുകളായി അദ്ദേഹവുമായി ഇടപഴകിയതില്‍നിന്ന് എനിക്ക് പറയാന്‍ കഴിയുന്ന കാര്യം പ്രണബ് മുഖര്‍ജിയെ പോലെ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ വിശ്വസിക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ലെന്നതാണ്. വോഡോഫോണ്‍ വിധിയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയാകുമായിരുന്നു. 'നമ്മള്‍ ഒരു പരമാധികാര രാജ്യമാണ്. ആരാണ് അവര്‍ ' അദ്ദേഹം പല്ലിറുമ്മി കൊണ്ട് ചോദിക്കുമായിരുന്നു. ആ വിധിയെ അദ്ദേഹം ചോദ്യം ചെയ്യുകയും പരമാധികാര രാജ്യത്തിന്റെ ശക്തി കാട്ടികൊടുക്കുകയും ചെയ്യുമായിരുന്നു.

അദ്ദേഹത്തിന്റെ നിലപാടുകള്‍ തിരുത്തപ്പെട്ടില്ലെന്നതാണ് അദ്ദേഹം ആവേശം പൂര്‍വം പറയുക. ഗുജറാത്ത് മോഡലിന്റെ ആചാര്യനായ നരേന്ദ്ര മോദിയും 1991 ലെ സാമ്പത്തിക പരിഷ്‌ക്കാരത്തിന്റെ ആചാര്യനായ മന്‍മോഹന്‍ സിംങും അത് ചെയ്തില്ല. രാഷ്ട്രീയമായി അത്രയും സവിശേഷമായിരുന്നു ആ ആശയങ്ങളെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ചില പരിഷ്‌ക്കാരങ്ങള്‍ക്ക് ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. വലിയ പരിഷ്‌ക്കാരങ്ങള്‍ നടത്തിയില്ലല്ലോ എന്ന ആക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടിയെന്ന നിലയിലായിരുന്നു കാര്‍ഷിക മേഖലയിലും തൊഴില്‍ മേഖലയിലും നടപ്പിലാക്കിയ കാര്യങ്ങള്‍. ഇപ്പോള്‍ തന്നെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ ഹൃസ്വ കാലത്തേക്ക് ഈ പരിഷ്ക്കാരങ്ങൾ അസന്തുഷ്ടി ഉണ്ടാക്കും

എങ്ങനെയാണ് മോദിയും അമിത് ഷായും ഈ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടു കൊണ്ടുപോകുകയെന്നതാണ് ശ്രദ്ധിക്കേണ്ടത്. അവര്‍ അവരുടെ വന്‍ പരിഷ്‌ക്കാരങ്ങളെക്കുറിച്ച് പറയുമോ, അതോ അതിനെ വിട്ട് മഹാമാരി കാലത്ത് ചെയ്തതുപോലെ സൗജന്യ ഭക്ഷ്യ ധാന്യം നല്‍കുന്നതിനെക്കുറിച്ചും സാമ്പത്തിക സഹായത്തെ കുറിച്ചുമായിരിക്കുമോ പറയുക

പരിഷ്‌ക്കാരങ്ങളെ കുറിച്ചും ഭാവിയിലുണ്ടാകാവുന്ന നേട്ടത്തെക്കുറിച്ചും പറയാതിരിക്കുമെന്നതാണ് രാഷ്ട്രീയ അനുഭവം ബോധ്യപ്പെടുത്തുന്നത്. മൊണ്ടേക് സിംങ് അലുവാലിയ അദ്ദേഹത്തിന്റെ ഓര്‍മ്മകുറിപ്പുകളായ ബാക്ക്‌സ്റ്റേജില്‍ പറഞ്ഞത് പോലെ ഇന്ത്യയില്‍ പരിഷ്‌ക്കാരം ഒളിച്ചുകടത്തുകയാണ് ചെയ്യുന്നത്.

സാമ്പത്തിക പരിഷ്‌ക്കാരത്തെ വോട്ട് നേടാനുള്ള ഉപാധിയായി ഒരു രാഷ്ട്രീയക്കാരനും കാണുന്നില്ല. പഴയ ദാരിദ്ര്യ സാമ്പത്തിക അവസ്ഥയാണ് വോട്ടു നേടിത്തരുന്നത്. സാമ്പത്തിക രംഗത്തെ അത്ര മെച്ചമല്ലാത്ത അവസ്ഥയ്ക്കിടയിലും 2019 ലെ തെരഞ്ഞെടുപ്പില്‍ മോദിക്ക് വലിയ വിജയം നേടികൊടുത്തതിന് കാരണം പാചക ഗ്യാസ്, ടോയ്‌ലറ്റുകള്‍ അനുവദിച്ചത്, മുദ്ര ലോണുകള്‍ എന്നിവ നല്‍കയത് ദരിദ്രവിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നതുകൊണ്ടാണ്. ഇന്ത്യയുടെ ഏറ്റവും ദരിദ്ര സംസ്ഥാനത്ത് ഏത് വഴിയാവും മോദി സ്വീകരിക്കുക?

വോഡാഫോണ്‍ ഉത്തരവും ബിഹാര്‍ തെരഞ്ഞെടുപ്പും രണ്ട് വെല്ലുവിളികളാണ് മോദിക്കു മുന്നില്‍ നിരത്തുന്നത്. പഴയ രാഷ്ട്രീയ സാമ്പത്തിക സമീപനങ്ങള്‍ വോഡാഫോണ്‍ ഉത്തരവിനെ ചോദ്യം ചെയ്യാനായിരിക്കും അദ്ദേഹത്തോട് പറയുക. എന്നാല്‍ അദ്ദേഹം ധീരനാണെങ്കില്‍ വോഡാഫോണ്‍ വിധിയെ അംഗീകരിക്കുകയും പരിഷ്‌ക്കാര നടപടിയേയും സാമ്പത്തിക ശുഭപ്രതീക്ഷയേയും കുറിച്ച് സംസാരിക്കുകയും ചെയ്യും. അങ്ങനെ ചെയ്യുന്നതിലൂടെ പഴയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യും. രണ്ടും ചേര്‍ത്തുനിര്‍ത്തിയാല്‍ - വോഡാഫോണും, ബിഹാറും-ഇന്ത്യയിലെ സാമ്പത്തിക ശുഭാപ്തി വിശ്വാസത്തെ ജ്വലിപ്പിക്കാനും കഴിയും. എന്നാല്‍ അത് മോദിയുടെ സഖ്യത്തിന് ബിഹാറില്‍ ഒരു അവസരം കൂടി നല്‍കുമോ എന്ന കാര്യം നമുക്ക് പറയാന്‍ കഴിയില്ല

പുതിയ സാമ്പത്തിക വ്യവസ്ഥയ്‌ക്കെതിരായ രാഷ്ട്രീയ ആരോപണങ്ങള്‍ വളരെ ശക്തമാണ്. പരിഷ്‌ക്കാരമുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പെട്ടന്ന് അനുഭവിക്കേണ്ടിവരുന്നതും കൂടുതല്‍ ആളുകളെ ബാധിക്കുന്നതുമാണ്. അതിന്റെ നേട്ടങ്ങള്‍ പതുക്കെ മാത്രം ഉണ്ടാവുകയും അപ്പോഴും നിരവധി പേരെ നിരാശയില്‍ ആഴ്ത്തുകയും ചെയ്യുന്നു. അവര്‍ക്ക് കാര്യങ്ങള്‍ കുടുതല്‍ മോശമായതുകൊണ്ടല്ല, മറിച്ച് മറ്റ് ചിലര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുന്നതാണ് പ്രശ്‌നമാകുന്നത്. ദരിദ്രരുടെ സ്ഥിതി നേരത്തെതിനെക്കാള്‍ മെച്ചപ്പെടുമെങ്കിലും താരതമ്യേനെ കൂടുതല്‍ ദരിദ്രരായതിനാല്‍ പണക്കാരന്‍ കുടുതല്‍ പണക്കാരനാകുന്നുവെന്ന ചിന്താഗതി ഉണ്ടാകുന്നു

ഇക്കാര്യം 2006 യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യ സന്ദര്‍ശിച്ച അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ രാഷ്ട്രപതി ഭവനിലെ സ്വീകരണത്തിനിടെ നടത്തിയ ഗംഭീരമായ പ്രസംഗത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ഇന്ത്യയുടെ വളര്‍ച്ച നിരക്ക് ഏഴ് ശതമാനമാക്കിയിട്ടും വാജ്‌പേയി സര്‍ക്കാര്‍ അവസരം നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളൊക്കെ അത്ഭുതപ്പെട്ടു. എങ്ങനെയാണ് വളര്‍ച്ച കൂടുമ്പോള്‍ നിങ്ങള്‍ പരാജയപ്പെടുക. കാരണം അദ്ദേഹം പറഞ്ഞത് വളര്‍ച്ചയുടെ നേട്ടങ്ങള്‍, അതില്‍നിന്ന് ഒഴിവാക്കപ്പെട്ടുവെന്ന് കരുതുന്നവരെ അപേക്ഷിച്ച് വളരെ കുറവാണെന്നാണ്. അതാണ് ശക്തമായ രാഷ്ട്രീയ സമീപനം

പരിഷ്‌ക്കാര നടപടികള്‍ കൊണ്ട് ജനങ്ങള്‍ക്ക് നേട്ടമുണ്ടാകുമ്പോള്‍ അവരുടെ നിലപാടില്‍ അത്ഭുതകരമായ മാറ്റമാണ് ഉണ്ടാകുന്നത്. കോണ്‍ഗ്രസിന്റെയും മന്‍മോഹന്‍സിങ്ങിന്റെയും സഹായത്തോടെ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയ ഇന്ത്യയിലെ നഗരങ്ങളിലെ മധ്യവര്‍ഗക്കാര്‍ ബിജെപിയ്ക്കാണ് 2014 മുതല്‍ വോട്ട് ചെയ്തത്. സാമ്പത്തിക നില തകര്‍ന്നാലും അവര്‍ ബിജപെിയ്ക്ക് വോട്ടു ചെയ്തുകൊണ്ടെയിരിക്കും, അത്രയധികമാണ് അവര്‍ക്ക് കോണ്‍ഗ്രസിനോടും ഗാന്ധി കുടുംബത്തൊടുമുള്ള എതിര്‍പ്പ്.

ഇത് തന്നെയാണ് ഇടതുപക്ഷവും ലാലു യാദവും ആധുനീകരണത്തെയും വളര്‍ച്ചയേയും തടഞ്ഞുനിര്‍ത്താന്‍ കാരണം. ജാതിയുടെയും പ്രത്യയശാസ്ത്രത്തിന്റെയും തടവറകളില്‍ അവര്‍ നശിക്കട്ടെ.

സാമ്പത്തിക പരിഷ്‌ക്കാരത്തിന്റെ മറ്റൊരു പ്രശ്‌നം അത് അനിവാര്യമായും സാമ്പത്തിക അസമത്വത്തെ വര്‍ധിപ്പിക്കുന്നുവെന്നതാണ്. വമ്പന്‍ തിരമാലകള്‍ എല്ലാ ബോട്ടുകളെയും ഉയര്‍ത്തും, എന്നാല്‍ കളിവഞ്ചികളെയാവും അത് ആദ്യം ഉയര്‍ത്തുക. ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി ഏറ്റവും മോശമായ, ദരിദ്ര തൊഴിലാളികളെ കയറ്റി അയക്കുന്ന ബിഹാറുമായി ഇതിനെ താരതമ്യം ചെയ്യാവുന്നതാണ്.

ഏറ്റവും അകലെയുള്ളവരിലാണ് പരിഷ്‌ക്കാര നടപടികളുടെ സാധ്യതകള്‍ തെളിയുന്നത്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പില്‍ പരിഷ്‌ക്കാര നടപടികള്‍ ഒഴിവാക്കാനുള്ള പ്രേരണ ശക്തമായിരിക്കും. കാരണം അത് പെട്ടന്ന് കൂടുതല്‍ വൈറ്റ് കോളര്‍, ബ്ലൂ കോളര്‍ തൊഴിലുകള്‍ ഉണ്ടാക്കുന്നില്ല.

ബിഹാറിലെ തെരഞ്ഞെടുപ്പ് എല്ലായ്‌പ്പോഴും സങ്കീര്‍ണമാണ്. പ്രദേശിക ഘടകങ്ങളാണ് പ്രധാനം. കഴിഞ്ഞ കുറെ കാലത്തിനിടയിലെ ഏറ്റവും മോശം തെരഞ്ഞെടുപ്പ് കാലമാണ് ഇപ്പോഴത്തേത്. മഹാമാരി പടരുകയാണ്. മരണ സംഖ്യ ഉയരുന്നു, ചൈന അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. സാമ്പത്തിക അവസ്ഥ മോശമായി കൊണ്ടിരിക്കുന്നു. വളര്‍ച്ചയെയും പരിഷ്‌ക്കാരത്തെയും കുറിച്ചുള്ള സംസാരങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സഹായിക്കില്ലെന്ന രാഷ്ട്രീയ അനുഭവവും നമുക്കുണ്ട്. പ്രത്യേകിച്ചും അധികാരത്തില്‍ ഇരുന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍.

അപ്പോള്‍ ചോദിക്കും മോദി 2014 ല്‍ വളര്‍ച്ചയെക്കുറിച്ച് പറഞ്ഞിട്ടില്ലേ എന്ന്. ഉണ്ട്. ഒരു വെല്ലുവിളി എന്ന നിലയില്‍. അധികാരത്തില്‍ ഇരുന്നു കൊണ്ട് 2019 ല്‍ അദ്ദേഹം ചെയ്തത് പാകിസ്താനെ നേരിടുകയും അഴിമതിയെ തകര്‍ക്കുകയുമായിരുന്നു. അല്ലാതെ ഗുജറാത്തിലെ വളര്‍ച്ച മാതൃകയെക്കുറിച്ച് പറയുകയായിരുന്നില്ല. ഇന്ത്യ തിളങ്ങുന്നു പ്രചാരണത്തില്‍ ഊന്നിയെങ്കിലും 2004 ല്‍ വാജ്‌പേയ് തോല്‍ക്കുകയായിരുന്നു. 1996 ലും 2014 ലും പരാജയപ്പെടാന്‍ കാരണം പരിഷ്‌ക്കാരമാണെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അതില്ലാത്തതുകൊണ്ടാണ് 2009 ല്‍ വിജയിച്ചതെന്നും അവര്‍ കരുതുന്നു. പിന്നെ എന്തിന് മോദി ഭാഗ്യപരീക്ഷണം നടത്തണം.

അതുകൊണ്ടാണ് ഈ ഇരട്ട വെല്ലുവിളി പ്രധാനമാകുന്നത്. അദ്ദേഹം പരിഷ്‌ക്കരണത്തില്‍ വിശ്വസിക്കുന്നയാളും, സര്‍ക്കാരിന്റെ സാന്നിധ്യം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുമാണ്. വോഡാഫോണ്‍ പ്രശ്‌നത്തെ അദ്ദേഹം കുഴിച്ചുമൂടും. അദ്ദേഹം രാഷ്ട്രീയമായി വിവാദമായ അദ്ദേഹത്തിന്റെ പരിഷ്‌ക്കാര നടപടികളില്‍ ഊന്നി ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണവും നടത്തും. അദ്ദേഹത്തിന്റെ രാഷ്ട്രീയ മുലധനത്തെ തന്നെ അപകടത്തില്‍ പെടുത്തുന്ന തരത്തിലുള്ള ഇടപെടല്‍ ഈ രണ്ട് വിഷയങ്ങളും ആവശ്യപ്പെടുന്നുണ്ട്. പരിഷ്‌ക്കാരം എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുമോ എന്ന നമ്മുടെ മുഖ്യ ചോദ്യത്തിലേക്കാണ്, നേരത്തെ പറഞ്ഞ കാര്യങ്ങള്‍ക്കുള്ള ഉത്തരം കൊണ്ടെത്തിക്കുക. അല്ലെങ്കില്‍ പരിഷ്‌ക്കാരമെന്നത് വീണ്ടും ഒളിച്ചു കടത്തിതന്നെയാവും നടപ്പിലാക്കപ്പെടുക

(അഴിമുഖത്തിന്റെ കണ്ടന്‍റ് പാര്‍ട്ട്ണര്‍ ആയ ദി പ്രിന്‍റ് പ്രസിദ്ധീകരിച്ച ലേഖനം ഐ പി എം എസ് എഫിന്റെ അനുവാദത്തോടെ പരിഭാഷപ്പെടുത്തിയത്)ശേഖര്‍ ഗുപ്ത

ശേഖര്‍ ഗുപ്ത

'ദി പ്രിന്‍റ് 'സ്ഥാപകന്‍, കോളമിസ്റ്റ്

Next Story

Related Stories