TopTop
Begin typing your search above and press return to search.

ജനങ്ങളോട് യുദ്ധം ചെയ്യുന്ന ഭരണകൂടങ്ങള്‍ക്ക് ആനന്ദ് കുമാറിൻ്റെയും അനുരാധയുടെയും അനുഭവം പാഠമാകുമോ?

ജനങ്ങളോട് യുദ്ധം ചെയ്യുന്ന ഭരണകൂടങ്ങള്‍ക്ക് ആനന്ദ് കുമാറിൻ്റെയും അനുരാധയുടെയും അനുഭവം പാഠമാകുമോ?

ആരോഗ്യകരമായ ലൈംഗിക ജീവിതത്തിനുള്ള അവകാശത്തെ മൗലികാവകാശത്തിന്റെ പരിധിക്കുള്ളില്‍ കൊണ്ടുവരുന്ന ഒരു കോടതി വിധി ഈയടുത്തു മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ചു. ഇന്ത്യന്‍ പൗരന് ഭരണകൂടം അനുവദിച്ചു നല്‍കുന്ന സ്വാന്ത്ര്യത്തോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും വിപുലീകരിക്കുന്നതായിരുന്നു പ്രസ്തുത വിധി.

ഇന്ത്യയെ പോലെ ലൈംഗിക അടിച്ചമര്‍ത്തല്‍ ഇത്രയും സാധാരണമായും ശക്തമായും നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഇത്തരമൊരു കോടതിവിധി സ്വാഗതാര്‍ഹമാണെന്നു മാത്രമല്ല അതാഘോഷിക്കപ്പെടേണ്ട ഒരു സന്ദര്‍ഭം കൂടിയാണ്. എന്നാല്‍ ഭരണകൂടത്തിന് എന്ത് പാഠമാണ് ഇത്തരമൊരു വിധി നല്‍കുന്നത് എന്നതാണ് പ്രധാനം

എന്‍. ആനന്ദ കുമാര്‍ നല്‍കിയ കേസില്‍ വിധിപറഞ്ഞ ബെഞ്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാണിക്കുന്ന അനാസ്ഥയ്ക്ക് ഒടുക്കേണ്ട പിഴത്തുക വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാംലോക രാജ്യങ്ങളിലെ ഭരണകൂടങ്ങളെ സംബന്ധിച്ച് ഭരണകൂടത്തിന്റെ അനാസ്ഥ അവിടങ്ങളിലെ സംവിധാനങ്ങളില്‍ ഉള്‍ചേര്‍ന്നിട്ടുള്ളതാണ്. ആദ്യം ചില വസ്തുതകള്‍, 2009 ലാണ് സംഭവം. എന്‍ ആനന്ദ് കുമാര്‍ എന്ന ഹര്‍ജിക്കാരന്‍ സ്വന്തം ജോലിസ്ഥലത്തുനിന്നും രാത്രി 9.30 മണിയോടുകൂടി കൂടി വീട്ടിലേക്കു മടങ്ങിവരികയായിരുന്നു. അതേ നിരത്തില്‍ത്തന്നെ തന്നെ സൗത്ത് ചെന്നൈയിലെ ഒരു പ്രധാന കവലയിലെ വിളക്കുകാലുകള്‍ നീക്കം ചെയുന്ന പണിയിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയിരുന്ന കുറച്ചു കരാര്‍ തൊഴിലാളികളും ഉണ്ടായിരുന്നു. വെല്‍ഡിങ് ടോര്‍ച് എന്ന ഉപകരണം കൊണ്ട് ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ കയ്യില്‍ നിന്നും ഉപകരണം താഴേക്കു വീഴുകയും ആനന്ദകുമാറിന് തലയ്ക്കും ചുമലിനും ഗുരുതരമായ പരിക്കുകള്‍ ഏല്‍ക്കുകയും ചെയ്തു. തമിഴ്നാട് ഇലെക്ട്രിസിറ്റി ബോര്‍ഡിനുവേണ്ടി ചെന്നൈ കോര്‍പ്പറേഷന്‍ നിയമച്ച കരാര്‍ ജോലിക്കാരുടെ കയ്യില്‍ നിന്നാണ് ഇങ്ങനെയൊരാപകടം സംഭവിച്ചത്.

2019 ജൂണ്‍ നാലിന് വേണ്ടത്ര മുന്‍കരുതലുകളെടുക്കാതെ ഇത്തരം ജോലികള്‍ ചെയ്ത ചെന്നൈ കോര്‍പ്പറേഷനാണ് ഈ കേസില്‍ കുറ്റക്കാരെന്നു കോടതി വിധിച്ചു. എന്ന് മാത്രമല്ല നേരത്തെ സിംഗിള്‍ ബെഞ്ച് വിധിച്ച നഷ്ടപരിഹാര തുക പന്ത്രണ്ട് മടങ്ങ് ഇരട്ടിയാക്കി ആനന്ദ് കുമാറിന് നല്‍കുവാനും തീര്‍പ്പുകല്പിച്ചു. ആനന്ദകുമാര്‍ ആവശ്യപ്പെട്ടതിനും ഇരട്ടിയോളം വരുന്നതായിരുന്നു ഈ തുക. ഒടുവില്‍ നഷ്ടപരിഹാര തുകയായ 63 ലക്ഷം രൂപ നല്‍കുമ്പോള്‍ നീതിപരമായ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ആനന്ദകുമാറിന് ഒരു ദശാബ്ദകാലത്തോളം കാത്തിരിക്കേണ്ടതായി വന്നെന്ന എന്ന കാര്യം കൂടി കോടതി പറഞ്ഞിരുന്നു.

ഈ അപകടം കൊണ്ട് ആനന്ദകുമാറിന്റെ ജീവിതനിലവാരത്തില്‍ വലിയ തകര്‍ച്ച സംഭവിച്ചുവെന്നും അതിനാല്‍ തന്നെ ഇത്തരമൊരു കനത്ത നഷ്ടപരിഹാരം നീതികരിക്കാവുന്നതാണെന്നുമായിരുന്നു കോടതിയുടെ നിലപാട്. ജീവിത നിലവാരത്തിന്റെ തകര്‍ച്ചയെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ആനന്ദകുമാറിന് ലൈംഗിക ശേഷി നഷ്ടമായി എന്നതുകൂടി കണക്കിലെടുക്കണമെന്നു കോടതി ചൂണ്ടിക്കാട്ടി.

മറ്റു പലരും ചൂണ്ടിക്കാട്ടിയതു പോലെ, തങ്ങള്‍ സേവിക്കുന്ന ജനങ്ങളുടെ നേരെ ഭരണകൂടം കൈക്കൊള്ളുന്ന ഉദാസീനമായ സമീപനത്തിന്റെ മികച്ചൊരു ഉദാഹരണമായിരുന്നു ഈ കേസ്. ഭരണകൂടത്തിന്റെ ഭാഗമായ ചെന്നൈ കോര്‍പ്പറേഷന് നഷ്ടപരിഹാര തുക നല്കാതിരിക്കാന്‍ നിയമവ്യവസ്ഥയ്ക്കുള്ളിലെ സകല തന്ത്രങ്ങളും പയറ്റിയാണ് ഈ നിയമ പ്രക്രിയ പത്തു വര്‍ഷത്തോളം വൈകിപ്പിച്ചത്. അപകടം മൂലം നട്ടെല്ലിന് താഴെ തളര്‍ച്ച സംഭവിച്ച ആനന്ദകുമാറിന് സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കുന്നതിനായി പത്തുവര്‍ഷം കാത്തിരിക്കേണ്ടിവന്നുവെന്നത് നമ്മുടെ നിയമവ്യവസ്ഥയുടെയും ഭരണകൂടത്തിന്റെയും സ്വഭാവത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, അപകടസമയത്തു ആനന്ദകുമാര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അതിനാല്‍തന്നെ അപകടത്തിന്റെ ഉത്തരവാദിത്തം ആനന്ദകുമാറിന്റെ ഭാഗത്തുനിന്നുമുണ്ടായവീഴ്ചയായി വരുത്തിത്തീര്‍ക്കുവാനാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ശ്രമിച്ചുകൊണ്ടിരുന്നത് എന്നുമാണ് വ്യക്തമാകുന്നത്. നടുറോഡില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു നീങ്ങുന്ന കാല്‍നട യാത്രികരും വാഹന ഡ്രൈവര്‍മാരും ഒരുപോലെ ശല്യക്കാരാണ് എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഈയടുത്തു ഡല്‍ഹിയിലെ എന്റെ ഒരു സുഹൃത്ത് പറഞ്ഞത്, ചെറിയ ദൂരങ്ങള്‍ക്കു അദ്ദേഹം ഓട്ടോമാറ്റിക് സ്‌കൂട്ടറുകളില്‍ യാത്ര ചെയ്യാനാണ് ഇഷ്ടപെടുന്നതെന്നാണ്. എന്തെന്നാല്‍ ഗിയറുകളും, ക്ലച്ചുകളും ഇല്ലാത്തതിനാല്‍, ഇടതു കൈ സ്വസ്ഥമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുവാന്‍ വേണ്ടി ഉപയോഗിക്കാമെന്നതിനാലാണത്.

എന്നാല്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു നടന്നു പോകുന്നവരോ വാഹനത്തില്‍ത്തന്നെ പോകുന്നവരോ ആരും തന്നെ സ്വന്തം ശിരസ്സില്‍ പണിതുകൊണ്ടിരിക്കുന്ന വിളക്കുകാലുകള്‍ വീഴണമെന്നാഗ്രഹിക്കുന്നില്ല. അതാണ് ആനന്ദകുമാറിന് സംഭവിച്ചതും .

ഇന്ത്യ പോലുള്ള മൂന്നാം ലോകരാജ്യങ്ങളില്‍ ഇത്തരം സര്‍ക്കാര്‍ അനാസ്ഥകള്‍ പതിവ് കാഴ്ചയാണ്. നിരത്തില്‍ മരാമത്തുപണികളോ മറ്റോ നടക്കുമ്പോള്‍ പൊതുസുരക്ഷയ്ക്കുവേണ്ടിയുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതിലാണ് ഏറ്റവും അലംഭാവം കാണിക്കുന്നത്.

താനെയില്‍ റോഡുപണി കഴിഞ്ഞു മൂന്നാം ദിവസമാണ്, കുഴിയില്‍ വീണ് തെന്നിയ സ്‌കൂട്ടറില്‍ നിന്നും തെറിച്ചു ട്രക്കിനടിയില്‍ പെട്ടു ഇരുപത്തൊന്നുകാരിയായ ഡോ: നേഹ ഷെയ്ഖ് കൊല്ലപ്പെടുന്നത്. സ്വന്തം വിവാഹത്തിനുള്ള വസ്ത്രം വാങ്ങിച്ചു മടങ്ങുകയായിരുന്നു നിര്ഭാഗ്യവതിയായ ആ യുവതി. പി .ആര്‍. എസ് ഇന്ത്യയുടെ കണക്കുകള്‍പ്രകാരം 2015 വര്‍ഷത്തില്‍ ഇന്ത്യയില്‍ നടന്ന അപകടങ്ങളില്‍ 15000 ത്തോളം അപകടങ്ങള്‍ പൊതുസ്ഥാപനങ്ങളുടെ ഗുരുതരമായ അനാസ്ഥ മൂലം നടന്നവയാണ്. എന്നാല്‍ ആനന്ദകുമാറിന്റേത് വളരെ വിചിത്രമായ ഒരു കേസാണ്, രാത്രി ഒന്‍പതര മണിയെന്നത് ചെന്നൈ നഗരത്തില്‍ ആളൊഴിഞ്ഞ ഒരു സമയമല്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം ജോലികള്‍ രാത്രി ആളൊഴിഞ്ഞതിനു ശേഷം ചെയ്യുന്നത് അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും എന്നിരുന്നാലും വേണ്ടത്ര സുരക്ഷാസാമഗ്രികള്‍ ഉപയോഗിക്കാതിരുന്നതിന് ഇതൊന്നും ഒരു ന്യായീകരണമാകുന്നില്ല.

പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദധാരിയായ ആനന്ദകുമാര്‍, ഒരു സാങ്കേതികവിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും തൊഴില്‍ പരിശീലനവും പൂര്‍ത്തീകരിച്ചിരുന്നു. ആനന്ദിന്റെ വരുമാനത്തില്‍ മാത്രം ആശ്രയിച്ചാണ് അദ്ദേഹത്തിന്റെ അമ്മയുള്‍പ്പെടുന്ന കുടുംബം ജീവിച്ചുവന്നിരുന്നത് . ആനന്ദിന്റെ തൊഴില്‍പരമായ ശേഷികളെ ബാധിച്ച അപകടം അസ്ഥിരമായ ഇന്ത്യന്‍ സാമ്പത്തികാവസ്ഥയില്‍ അദ്ദേഹത്തെ തൊഴില്‍രഹിതനാക്കിയിരിക്കാം. എന്നാലിതൊന്നും വകവെക്കാതെ ആനന്ദകുമാര്‍ ഭരണകൂടവുമായി പോരാടാനുറപ്പിച്ചു, അദ്ദേഹം ചോദിച്ച 32 ലക്ഷം രൂപ നഷ്ടപരിഹാരം നല്കുന്നതിനുപകരം, ഭരണകൂടമാകട്ടെ തിരിച്ചു തന്ത്രങ്ങള്‍ പയറ്റുകയും ചെയ്തു. കേസില്‍ ആദ്യം,വിധി പറഞ്ഞ ജഡ്ജി 5 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ചത്. അനുവദിച്ച അഞ്ചു ലക്ഷം രൂപയുടെ വിശദാംശങ്ങള്‍ ഇങ്ങനെയായിരുന്നു ധനം സമ്പാദിിക്കുന്നതിനുള്ള കഴിവ് നഷ്ടമായതിനു - 100000

അംഗഭംഗം - 80000 വൈദ്യ ശുശ്രൂഷ - 270000 വേദനയ്ക്കും , ശാരീരികക്ലേശത്തിനും - 40000 യാത്രാ ചിലവ് - 10000 മൊത്തം -500000 എന്നാല്‍ ഈ വിധിയില്‍ കോര്‍പ്പറേഷന് അപ്പീലിന് പോകുകയും, ഡിവിഷന്‍ ബെഞ്ച് പ്രസ്തുത തുകയുടെ 12 മടങ്ങു ഇരട്ടി തുക നഷ്ടപരിഹാരമായി നല്‍കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്വന്തം പൗരനോട് യുദ്ധം ചെയ്യുന്ന ഭരണകൂടത്തെ, തങ്ങള്‍ കരാര്‍ ജോലിക്കാരെ ഉപയോഗിച്ചതിനാല്‍ നടന്ന അപകടത്തില്‍ ഉത്തരവാദിത്തമില്ല എന്ന് പറഞ്ഞു ഒളിച്ചോടാന്‍ ശ്രമിക്കുന്നവരെയാണ് കോടതിയില്‍ കണ്ടത്. എന്നാല്‍ ഇത്തരം വാദങ്ങളൊന്നും ഹൈക്കോടതി ചെവികൊണ്ടില്ല.

ഇന്ത്യന്‍ കോടതികള്‍ കേസുകള്‍ തീര്‍പ്പാക്കാനെടുക്കുന്ന സമയത്തെകുറിച്ചു ഏറെ പറയേണ്ടതില്ല. നാഷണല്‍ ജുഡിഷ്യല്‍ ഗ്രിഡിന്റെ കണക്കുകള്‍ പ്രകാരം 44 ലക്ഷം കേസുകളാണ് ഇന്ത്യയിലെ ഹൈക്കോടതികളില്‍ കെട്ടിക്കിടക്കുന്നത്. ഇതില്‍ തന്നെ 30 ലക്ഷം കേസുകള്‍ ചുരുങ്ങിയത് 10 - 12 വര്‍ഷം പഴക്കമുള്ളവയാണ്.

അനുരാധ എന്ന യുവതിയുടെ നേരെ ഡോക്ടര്‍മാര്‍ കാണിച്ച അനാസ്ഥയ്‌ക്കെതിരെ അവരുടെ ഭര്‍ത്താവ് കുനാല്‍ സാഹ കൊടുത്ത കേസിനു സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി ലഭിക്കാന്‍ 15 വര്‍ഷമെടുത്തു. അമേരിക്കയില്‍ ജീവിച്ചിരുന്ന ഡോക്ടര്‍ ദമ്പതികളായ കുനാലും അനുരാധയും കല്‍ക്കത്തയ്ക്കുള്ള യാത്രയ്ക്കിടയില്‍ തൊലിപ്പുറമെയുണ്ടായ അസ്വസ്ഥതയുടെ പേരില്‍ ഡോക്ടറെ കാണുകയായിരുന്നു. എന്നാല്‍ തെറ്റായി രോഗനിര്‍ണ്ണയം നടത്തിയ ഡോക്ടര്‍ മരുന്നായി നല്‍കിയ ഉയര്‍ന്ന ഡോസ് സ്റ്റിറോയ്ഡ് അകത്തുചെന്ന് അനുരാധ മരിച്ചു. വൈദ്യശുശ്രൂഷയില്‍ കാണിച്ച അനാസ്ഥയുടെ പേരില്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രിക്കുമെതിരെ കേസിനു പോയ കുനാല്‍ സാഹ ഉപഭോക്തൃ സംരക്ഷണ ഏജന്‍സിയേയും പ്രശ്‌നപരിഹാരത്തിനായി സമീപിച്ചു. 1.73 കോടി രൂപ നഷ്ടപരിഹാരം നല്‍കിയ ഉപഭോക്തൃ അവകാശസംരക്ഷണ ഏജന്‍സിയുടെ നടപടിയെ മറികടന്നുകൊണ്ട് സുപ്രീം കോടതി നഷ്ടപരിഹാരം ആറു കോടി രൂപയായി ഉയര്‍ത്തുകയും, നഷ്ടപരിഹാരം ആവശ്യപ്പെട്ട ദിവസം മുതല്‍ ആറു ശതമാനം പലിശയുള്‍പ്പെടെ 13 കോടി രൂപ നകുവാന്‍ വിധി പുറപ്പെടുവിച്ചു. ആനന്ദകുമാര്‍ ആവശ്യപ്പെട്ട പണം നല്‍കികൊണ്ട് ഒരു ഔദ്യോഗിക മാപ്പപേക്ഷയിലൂടെ കോര്‍പ്പറേഷന് ഈ പ്രശ്‌നത്തില്‍ നിന്നും പുറത്തുകടക്കാമായിരുന്നു. എന്നാല്‍ അതിനു നില്കാത്തതിനാല്‍ ആന്ദകുമാര്‍ തന്റെ വാദമുഖങ്ങളെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കുകയും, മൗലികാവകാശ ലംഘനത്തിന്റെ പരിധിയില്‍കൊണ്ടുവരികയും ചെയ്തു.

ചെന്നൈ കോര്‍പ്പറേഷന് അവരാവശ്യപ്പെടാതെത്തന്നെ ഒരുപദേശം നല്‍കാനാഗ്രഹിക്കുകയാണ്. ഈ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയി കോടതിയുടെ സമയം മിനക്കെടുത്താതിരുന്നാല്‍ നന്നായിരിക്കും. ഇനി അങ്ങനെ ചെയ്താല്‍ തന്നെ സാഹ കേസിന്റെ വിധി പോലെ തന്നെ ആനന്ദകുമാറിന് അനുകൂലമായ ഒരു അതിവേഗവിധിയുണ്ടാകട്ടെ എന്നുമാഗ്രഹിക്കുന്നു.


Next Story

Related Stories