ഇത്തിരി വൈകിയാണെങ്കിലും ഫാഷൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എം എൽ എ യുമായ എം സി കമറുദ്ദീനെ ന്യായീകരിച്ചും കമറുദ്ദീന്റെ അറസ്റ്റിനെ അപലപിച്ചും മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം രംഗത്തുവന്നതോടെ വിഷയം രാഷ്ട്രീയവൽക്കരിക്കാൻ തന്നെയാണ് മുസ്ലിം ലീഗിന്റെ പുറപ്പാടെന്നു വ്യക്തമായിരിക്കുന്നു. നേരത്തെ മുസ്ലിം യൂത്ത് ലീഗ് നേതൃത്വവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എടുത്ത അതേ നിലപാടുതന്നെയാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വവും സ്വീകരിച്ചിരിക്കുന്നത്. ഫാഷൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് തട്ടിപ്പല്ലെന്നും ബിസിനസ് പൊളിയുകയെന്നത് സർവസാധാരണമായ ഒരു സംഭവമാണെന്നും അതേ ഫാഷൻ ജ്വല്ലറി നിക്ഷേപത്തിന്റെ കാര്യത്തിലും സംഭവിച്ചിട്ടുള്ളുവെന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയുടെ വിലയിരുത്തൽ ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം മുതൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യൂത്ത് ലീഗ് സംസ്ഥാന നേതൃത്വവും ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ തനിയാവർത്തനം തന്നെയാണ്. കേസിന്റെ തുടക്കത്തിലും പൊട്ടിപ്പാളീസായ ഒരു കച്ചവടമായി ബന്ധപ്പെട്ട ഒന്നായി ഫാഷൻ ജ്വല്ലറി വിഷയത്തെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ചിത്രീകരിച്ചിരുന്നുവെങ്കിലും, പിന്നീട് മുഴുവൻ കടബാധ്യതക്കും കമറുദ്ദീൻ തന്നെയാണ് ഉത്തരവാദിയെന്നും അതെല്ലാം അയാൾ തന്നെ പരിഹരിക്കട്ടെയെന്നു പറഞ്ഞിരുന്നതിനാലും, അറസ്റ്റ് ഉണ്ടായ ഇന്നലെ മുസ്ലിം ലീഗ് നേതാക്കൾ പ്രതികരിക്കാതിരുന്നതും കമറുദ്ദീനെതിരെ പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്നും അച്ചടക്ക നടപടിയുണ്ടാവുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു. എന്നാൽ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്നതായി മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയുടെ ഇന്നത്തെ തീരുമാനം.
ഉന്നതാധികാര സമിതി യോഗത്തിനുശേഷം മാധ്യമ പ്രവത്തകരോട് യോഗ തീരുമാനങ്ങൾ വിശദീകരിച്ച മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത് കമറുദ്ദീന്റെ അറസ്റ്റ് അന്യായമാണെന്നും നടപടി തികച്ചും അസാധാരണം ആണെന്നുമാണ്. 'ഇല്ലാത്ത വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ആരോപണത്തിൽ അന്വേഷണം പോലും പൂർത്തിയായിട്ടില്ല. രാവിലെ ചോദ്യം ചെയ്യാൻ വിളിക്കുന്നു, വൈകുന്നേരം അറസ്റ്റ് ചെയ്യുന്നു. അതിനിടക്ക് അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘത്തിന്റെ പ്രഖ്യാപനവും ഉണ്ടാവുന്നു. ഇത് തികച്ചും അസാധാരണമായ നടപടിയാണ്' - കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്തു കേന്ദ്ര ഏജൻസികൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണം സംബന്ധിച്ച് വരുന്ന വാർത്തകളെ പ്രതിരോധിക്കാനുള്ള നീക്കമാണ് കമറുദ്ദീന്റെ അറസ്റ്റെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ഇതോടെ അറസ്റ്റ് വിഷയത്തിൽ ഇനിയങ്ങോട്ട് മുസ്ലിം ലീഗും യു ഡി എഫും ഏതുതരത്തിലുള്ള പ്രചാരണമാണ് നടത്താൻ പോകുന്നതെന്നത് വ്യക്തമാണ്.
മുസ്ലിം ലീഗ് ഇപ്പോഴും നിക്ഷേപകർക്കൊപ്പവുമാണെന്നു കുഞ്ഞാലിക്കുട്ടി പറയുമ്പോഴും തട്ടിപ്പ് നടത്തിയ ആളെ സംരക്ഷിക്കാൻ തീരുമാനിക്കുമ്പോൾ ഒരു പാർട്ടിക്ക് എങ്ങനെ ഒരേസമയം ഇരക്കും പ്രതിക്കുമൊപ്പം നില്ക്കാൻ കഴിയുമെന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാൽ ഇത്തരം ചോദ്യങ്ങൾക്കു മറുപടി പറയാൻ ലീഗ് നേതൃത്വം തല്ക്കാലം തയ്യാറല്ല. നിക്ഷേപ തട്ടിപ്പിൽ കുടുങ്ങിയവരിൽ ബഹുഭൂരിപക്ഷവും മുസ്ലിം ലീഗിന്റെ പ്രവർത്തകരും അനുഭാവികളൂം ആണെങ്കിലും തദ്ദേശ തിരെഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയെ ഒപ്പം കൂട്ടാനുള്ള ലീഗ് ശ്രമങ്ങൾക്ക് ഇന്നലെ ചേർന്ന കെ പി സി സി രാഷ്ട്രീയകാര്യ സമിതി പച്ചക്കൊടി കാണിച്ചതോടെ നിക്ഷേപ തട്ടിപ്പിന് ഇരയായ മുസ്ലിം ലീഗുകാർ ഇനിയിപ്പോൾ പാർട്ടി വിട്ടുപോയാലും കുഴപ്പമൊന്നുമില്ലെന്നു ലീഗ് നേതൃത്വം കരുതുന്നുമുണ്ടാകാം. പക്ഷെ അപ്പോഴും ഉയരുന്ന പ്രധാന ചോദ്യം സാമ്പത്തിക തട്ടിപ്പുകേസിൽ (അതും 150 കോടിയിലേറെ രൂപയുടെ തട്ടിപ്പ്) പ്രതിയായ ഒരാളെ ന്യായീകരിക്കുന്ന മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ എന്തുപറഞ്ഞാണ് തദ്ദേശ തിരെഞ്ഞെടുപ്പിൽ വോട്ടു ചോദിക്കുകയെന്നതാണ്. 'അഴിമതിക്കെതിരെ ഒരു വോട്ട്' എന്ന മുദ്രാവാക്യവുമായി തദ്ദേശ തിരെഞ്ഞെടുപ്പിൽ വോട്ട് തേടാനാണ് ഇന്നലത്തെ കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയുടെ തീരുമാനം. കേന്ദ്ര ഏജൻസികൾ കേരളത്തിൽ നടത്തിവരുന്ന അന്വേഷണങ്ങൾ സംസ്ഥാന സർക്കാരിനെ വല്ലാതെ പ്രതിരോധത്തിൽ ആക്കുന്നുണ്ടെന്നതിനാൽ സംസ്ഥാന സർക്കാർ ആകെ അഴിമതിയിൽ മുങ്ങിയെന്ന ആക്ഷേപം പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കുറച്ചു നാളുകളായി സ്ഥിരം ഉന്നയിക്കുന്ന കാര്യമാണ്. അതിന്റെ ചുവടുപിടിച്ചു തന്നെ തിരഞ്ഞെടുപ്പിന് ഇറങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ' അഴിമതിക്കെതിരെ ഒരു വോട്ട്' എന്ന മുദ്രാവാക്യം തന്നെ കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗീകരിച്ചതും. കേരളത്തിൽ കഴിഞ്ഞ നിയമസഭ തിരെഞ്ഞെടുപ്പിൽ 'അഴിമതി മുക്ത കേരളം' എന്ന ഇടതുമുന്നണിയുടെ മുദ്രാവാക്യത്തിന് വോട്ടർമാരിൽ നിന്നും ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നുവെന്നതും തീർച്ചയായും അവർ കണക്കിലെടുത്തിട്ടുണ്ടാവണം. എന്നാലിപ്പോൾ കമറുദ്ദീനെ ന്യായീകരിക്കാൻ ശ്രമിക്കുകവഴി ' അഴിമതിക്കെതിരെ ഒരു വോട്ട് ' എന്ന കെ പി സി സി മുദ്രാവാക്യത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുകയാണ്.
ഇപ്പോഴത്തെ മലക്കം മറിച്ചിലിലൂടെ മുസ്ലിം ലീഗും പ്രതിപക്ഷ നേതാവും നടത്തുന്നത് കമറുദ്ദീന്റെ അറസ്റ്റിലൂടെ അപ്രതീക്ഷിതമായി പ്രതിരോധത്തിലായതിനാൽ തല്ക്കാലം അതിനെ മറികടക്കുക എന്നതാണെന്ന് വ്യക്തം. പക്ഷെ അങ്ങനെ ചെയ്യുമ്പോൾ ഇത് അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യവുമായി ഒട്ടും പൊരുത്തപ്പെടുന്നില്ലെന്ന കാര്യം അവർ പാടെ വിസ്മരിക്കുന്നുഎന്ന് കരുതുന്നവരുണ്ടാകാം . എന്നാൽ അതേസമയം തന്നെ കമറുദ്ദീന്റെ അറസ്റ്റിനെ ഒരു രാഷ്ട്രീയ പകപോക്കലായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതിൽ മുസ്ലിം ലീഗ് നേതൃത്വത്തിനും രമേശ് ചെന്നിത്തലക്കും മറ്റൊരു ലക്ഷ്യം ഇല്ലേയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. പാലാരിവട്ടം മേൽപ്പാലം നിർമാണ അഴിമതിക്കേസിൽ മുസ്ലിം ലീഗ് നേതാവും മുൻ പൊതുമരാമത്തു വകുപ്പ് മന്ത്രിയുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെയും പ്ലസ് ടു കോഴ്സ് വാങ്ങിക്കൊടുത്തതിന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും അനകൃത സ്വത്തുസമ്പാദനം നടത്തിയെന്നുമൊക്കെയുള്ള കേസുകളിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും അഴീക്കോട് എം എൽ എ യുമായ കെ എം ഷാജിയുടെയും അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നും അവർ ഭയപ്പെടുന്നുണ്ട്. ഇവക്കൊപ്പം തന്നെ കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്തു നടന്ന ബാർക്കോഴ അഴിമതിക്കേസ് അക്കാലത്തു കെ പി സി സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലക്കും ഒരു കോടി രൂപ കോഴ നല്കിയിരുന്നുവെന്ന ബാർ ഉടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലോടെ പുനരന്വേഷണത്തിന്റെ പാതയിലുമാണ്. അതുകൊണ്ടുതന്നെ കമറുദ്ദീന്റെ അറസ്റ്റിനെതിരെ ഇപ്പോൾ രാഷ്ട്രീയ പ്രതിരോധം തീർത്തില്ലെങ്കിൽ എല്ലാം കൈവിട്ടുപോകും എന്ന ഭയം മുസ്ലിം ലീഗിനയെയും യു ഡി എഫിനെയും നന്നായി പിടികൂടിയിട്ടുണ്ടെന്നും കരുതേണ്ടിയിരിക്കുന്നു. എന്നുവെച്ചാൽ ഒരു തരം മുൻകൂർ ജ്യാമ്യം എടുക്കൽ നടപടിയാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും പ്രതിപക്ഷ നേതാവിന്റെയും ഭാഗത്തുനിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് സാരം. കമറുദ്ദീന്റെ അറസ്റ്റ് ഉണ്ടായ ഉടൻ നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെയെന്നു പ്രതികരിച്ച കെ പി സി സി പ്രസിഡന്റ് ഇനിയിപ്പോൾ എന്ത് നിലപാടാകും സ്വീകരിക്കുക എന്നതും കൗതുകകരമായ കാര്യമാണ്. ഈ ഘട്ടത്തിൽ യു ഡി എഫിലെ പൊതുവികാരത്തിനൊപ്പം നിൽക്കുകയല്ലാതെ മുല്ലപ്പള്ളിക്ക് മറ്റുമാർഗങ്ങളില്ല. അതുകൊണ്ടു തന്നെ വേറിട്ടൊരു നിലപാടുമായി മുന്നോട്ടുപോകാൻ അദ്ദഹവും തയ്യാറാവാനുള്ള സാധ്യത വിരളമാണ്. പോരെങ്കിൽ ' വേശ്യ' പ്രയോഗത്തിന്റെ പേരിൽ വനിതാ കമ്മീഷൻ കേസ്സെടുത്തതിന്റെ ക്ഷീണത്തിലുമാണ് മുല്ലപ്പള്ളി.

അതേസമയം ജ്വല്ലറി തട്ടിപ്പുകേസിൽ കമറുദ്ദീൻ അറസ്റ്റിലായതും ലീഗിന്റെ തന്നെ മറ്റൊരു എം എൽ എ യും ഒരു മുൻ മന്ത്രിയും അറസ്റ്റിന്റെ വക്കിലെത്തിനിൽക്കുകയും ചെയ്യുന്നതും ചെന്നിത്തലക്കെതിരെ ബാർക്കോഴ അന്വേഷണത്തിന് സാധ്യത തെളിയുന്നതും കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയിൽ മന്ത്രിയായിരുന്ന എ പി അനിൽകുമാറിനെതിരെ ലൈംഗിക ആക്രമണക്കേസിൽ അന്വേഷണം നടക്കുന്നുവെന്നതും കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്ന അന്വേഷണവും ബിനീഷ് കോടിയേരി വിഷയവുമൊക്കെ ഇപ്പോൾഭരണത്തിലുള്ള ഇടതു മുന്നണി സർക്കാരിനെ മാത്രമല്ല സി പി എമ്മിനെയും എൽ ഡി എഫിനെയും കൂടി മൊത്തത്തിൽ പ്രതിരോധത്തിലാക്കിയിരിക്കുന്നുവെന്നതും ബി ജെ പി ക്കു നൽകുന്ന ആഹ്ലാദം ചെറുതൊന്നുമല്ല. എൽ ഡി എഫും യു ഡി എഫും മൊത്തത്തിൽ അഴിമതിയിൽ മുങ്ങിനിൽക്കുകയാണെന്നും കേരളത്തിലെ ജനങ്ങൾക്ക് മുന്നിലുള്ള ഏക ചോയ്സ് ഇനി ബി ജെ പി മാത്രമാണെന്നുമുള്ള പ്രചാരണത്തിലൂടെ കളം നിറഞ്ഞു കളിക്കാനുള്ള ഒരുക്കത്തിൽ തന്നെയാണവർ. എന്നാൽ മുതിർന്ന നേതാക്കളായ ശോഭ സുരേന്ദ്രനും പി എം വേലായുധനും ഒക്കെ സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നതും മറ്റു പല നേതാക്കളും അവരെ അനുകൂലിക്കുന്ന പ്രവർത്തകരും ആകെ നിരാശയിലാണെന്നതും ബി ജെ പി യെയും അലട്ടുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി പാർട്ടിക്കുള്ളിലെ പ്രശ്നനങ്ങൾ കഴിയുന്നതും രമ്യമായി പരിഹരിക്കണമെന്ന കർശന നിർദ്ദേശമാണ് കേന്ദ്ര നേതൃത്വം കേരള ബി ജെ പി നേതൃത്വത്തിന് നൽകിയിട്ടുള്ളത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പ്രശ്ന പരിഹാരത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുമുണ്ട്.എന്നുകരുതി എൽ ഡി എഫിനെയും യു ഡി എഫിനെയും ഒരേപോലെ പിന്തള്ളി വലിയ വിജയം നേടാമെന്ന ബി ജെ പിയുടെ സ്വപ്നം അതേപടി ഫലിച്ചുവെന്നു വരണമെന്നില്ല. ബി ജെ പി യെ ഏറ്റുവാങ്ങാൻ കേരളം ഇപ്പോഴും പൂർണമായും ഒരുക്കമല്ലെന്നത് തന്നെ കാരണം.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)