TopTop
Begin typing your search above and press return to search.

എം എല്‍ എമാര്‍ നിയമസഭ കാണുമോയെന്ന് ഉറപ്പില്ല, ചെലവ് 12 കോടി, മുന്നണികള്‍ക്ക് പൊല്ലാപ്പായി ഒരു ഉപതെരഞ്ഞെടുപ്പ്

എം എല്‍ എമാര്‍ നിയമസഭ കാണുമോയെന്ന് ഉറപ്പില്ല, ചെലവ് 12 കോടി, മുന്നണികള്‍ക്ക് പൊല്ലാപ്പായി ഒരു ഉപതെരഞ്ഞെടുപ്പ്


കേരളത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി അധിക മാസങ്ങൾ ശേഷിക്കുന്നില്ലെന്നതിനാലും കോവിഡ് കാലമായതിനാലും കേരളത്തിലെ ഭരണ -പ്രതിപക്ഷ പാർട്ടികൾ ഏതാണ്ട് പൂർണമായി തന്നെ എഴുതിത്തള്ളിയതായിരുന്നു കുട്ടനാട്, ചവറ ഉപതെരെഞ്ഞെടുപ്പുകൾ . അതുകൊണ്ടു തന്നെ എല്ലാ ശ്രദ്ധയും ഉടനെ നടക്കേണ്ട തദ്ദേശ തെരെഞ്ഞെടുപ്പിലേക്കു കേന്ദ്രീകരിക്കുന്നതിനിടയിലാണ് ബിഹാർ അസംബ്ലി തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തു ഒഴിവു വന്ന എല്ലാ നിയസഭ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്താൻ തിരെഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. തിരഞ്ഞെടുക്കപ്പെടുന്ന ജന പ്രതിനിധികൾക്ക് നാല് മാസത്തിൽ താഴെ മാത്രമേ മണ്ഡലത്തെ പ്രധിനിധീകരിക്കാൻ അവസരം ലഭിക്കൂ എന്നതിനാലും ഈ കോവിഡ് കാലത്തു അതിനിടയിൽ എത്ര തവണ നിയമസഭ സമ്മേളിക്കാനാവും എന്നതും ഈ ഉപ
തിര
ഞ്ഞെടുപ്പുകളുടെ പ്രസക്തി ചോദ്യം ചെയ്യുന്നുണ്ട്. കുട്ടനാട് , ചവറ ഉപതിരഞ്ഞെടുപ്പുകൾക്കു ചുരുങ്ങിയത് 12 കോടി രൂപയെങ്കിലും ചെലവ് വരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ പറഞ്ഞതുകൂടി കൂട്ടിവായിക്കുമ്പോൾ ഈ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാമായിരുന്നില്ലേ എന്ന ചോദ്യം കൂടുതൽ കൂടുതൽ പ്രസക്തമാകുന്നു. ഇതേ അഭിപ്രായം കേരളത്തിലെ ഇടതു - വലതു മുന്നണികളും ബി ജെ പി യും പങ്കുവെക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ശക്തമായ ഒരഭിപ്രായം രേഖപ്പെടുത്തിയത് ബി ജെ പി മാത്രമാണ്. ഉപ
തിര
ഞ്ഞെടുപ്പുകൾ നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനിയൊരു മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.

ഉപതിരഞ്ഞെടുപ്പുകളിലേക്കു വന്നാൽ സ്വർണ കള്ളക്കടത്ത്, വഴിവിട്ട കൺസൾട്ടൻസി നിയമനങ്ങൾ തുടങ്ങി സർക്കാരിനെതിരെ ആവനാഴി നിറയെ ശരങ്ങളുമായാണ് പ്രതിപക്ഷത്തിന്റെ നിൽപ്പെങ്കിലും കുട്ടനാട്ടിലെത്തുമ്പോൾ യു ഡി എഫിനും ബി ജെ പി ക്കും മുട്ടിടിക്കുന്നതായാണ് കാണുന്നത്. പാലാ ഉപതിരഞ്ഞെടുപ്പിലെന്നതുപോലെ കേരള കോൺഗ്രസ് ( എം ) ലെ പി ജെ ജോസഫ് - ജോസ് കെ മാണി തര്‍ക്കം തന്നെയാണ് കുട്ടനാട്ടിൽ കോൺഗ്രസിൻേറയും യു ഡി എഫിന്റെയും തലവേദന. മുന്നണിയിൽ ചർച്ച ചെയ്യാതെ തന്നെ പി ജെ ജോസഫ് കുട്ടനാട്ടിൽ തന്റെ സ്ഥാനാർഥി തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സ്ഥിതി കൂടുതൽ രൂക്ഷമായിരിക്കുന്നു. കാലങ്ങളായി യു ഡി എഫിൽ നിന്നും കേരള കോൺഗ്രസ് മത്സരിക്കുന്ന സീറ്റാണ് കുട്ടനാടെങ്കിലും ആ സീറ്റ് കേരള കോൺഗ്രസിലെ ഏതെങ്കിലും ഒരു വിഭാഗത്തിനു നൽകിയാൽ മറ്റൊരു പാലാ ആവർത്തിക്കുമെന്ന് കോൺഗ്രസ് നേതൃത്വത്തിന് സംശയമില്ല. അതുകൊണ്ടു ഇരു വിഭാഗത്തെയും പറഞ്ഞു മനസ്സിലാക്കി സീറ്റ് ഏറ്റെടുക്കാനുള്ള നീക്കം ആരംഭിക്കാനിരിക്കെയാണ് ജോസഫിന്റെ പ്രഖ്യാപനം. കുട്ടനാടിന്റെ കാര്യത്തിൽ ഇതുമാത്രമല്ല കോൺഗ്രസിന് മുന്നിലെ വെല്ലുവിളി. ജോസഫിനെ എങ്ങനെയും മെരുക്കി സീറ്റു ഏറ്റെടുക്കാൻ കഴിഞ്ഞാൽ തന്നെ അകന്നു നിൽക്കുന്ന ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫിലേക്കു അടുപ്പിക്കുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അത്ര എളുപ്പമുള്ള കാര്യമല്ലെന്നതും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. പോരെങ്കിൽ കേരള കോൺഗ്രസ് ( എം ) എന്ന പേരും പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയും ജോസ് കെ മാണി വിഭാഗത്തിനു അനുവദിച്ച കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം കൂടി വന്നതോടെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമായിരിക്കുന്നു. ' തിരെഞ്ഞെടുപ്പ് കമ്മീഷന്റെ ഇപ്പോഴത്തെ വിധി അവസാന വാക്കല്ല, 'ജോസ് കെ മാണി കൈകൾ കെട്ടപ്പെട്ട ചെയർമാൻ' എന്നിങ്ങനെ പ്രകോപനപരമായ പ്രസ്താവനകളുമായി പി ജെ ജോസഫ് നിറഞ്ഞാടുകയുമാണ്. അതോടൊപ്പം തന്നെ ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിലെടുക്കുന്നതിനോട് സി പി ഐ പ്രകടിപ്പിച്ചുപോന്ന എതിർപ്പിൽ അയവുവന്നിരിക്കുന്നുവെന്നതും ആശങ്ക വർധിപ്പിക്കാൻ പോന്ന ഘടകം തന്നെ.

എൽ ഡി എഫും ചില പ്രശ്നങ്ങൾ കുട്ടനാട്ടിൽ അഭിമുഖീകരിക്കുന്നുണ്ട്. എൻ സി പി യുടെ സിറ്റിംഗ് സീറ്റാണ് കുട്ടനാടെങ്കിലും ജോസ് കെ മാണി വിഭാഗം മുന്നണിയിലേക്ക് വരുന്ന പക്ഷം അവർ ആ സീറ്റു ചോദിച്ചാൽ എന്ത് ചെയ്യും എന്നതാണ് എൽ ഡി എഫിന്റെ മുന്നിലുള്ള പ്രശ്നം. എൻ സി പി നേതാവും മുൻ മന്ത്രിയുമൊക്കെയായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതെന്നതിനാൽ എൻ സി പി യിൽ നിന്നും തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് സീറ്റിനുവേണ്ടി രംഗത്തുണ്ട്. തുടക്കത്തിൽ തോമസിന്റെ സ്ഥാനാർത്ഥിത്വത്തെ സി പി എം എതിർത്തിരുന്നുവെങ്കിലും പിന്നീട് നിലപാടിൽ മാറ്റം വന്നിരുന്നു. എന്നാൽ തോമസ് കെ തോമസ് തന്നെയാണ് കുട്ടനാട്ടിൽ എൻ സി പി സ്ഥാനാര്‍ഥിയെന്നു മന്ത്രി എ കെ ശശീന്ദ്രൻ പറയുമ്പോഴും തീരുമാനം എടുത്തിട്ടില്ലെന്നു പാർട്ടി പ്രസിഡന്റ് ടി പി പീതാംബരൻ പറയുന്നതിൽ നിന്നും സ്ഥാനാർഥി നിർണയത്തിന്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം ആയിട്ടില്ലെന്ന് തന്നെ വേണം കരുതാൻ. ജോസ് കെ മാണിക്കുവേണ്ടിയുള്ള ചൂണ്ടയായും ഇതിനെ കാണാം. ബി ഡി ജെ എസ്സിലെ പിളർപ്പ് തന്നെയാണ് കുട്ടനാട്ടിൽ ബി ജെ പി യെ കുഴക്കുന്നത്. ജയിക്കാനാവില്ലെങ്കിലും നല്ലൊരു പോരാട്ടം കാഴ്ചവെച്ചു വോട്ടുവിഹിതം വർധിപ്പിക്കാൻ പോന്ന ഒരു മണ്ഡലമായിരുന്നു ബി ജെ പി ക്കും എൻ ഡി എ ക്കും ആലപ്പുഴയിലെ കുട്ടനാട് മണ്ഡലം. എന്നാൽ തുഷാർ വെള്ളാപ്പള്ളിയും സുഭാഷ് വാസുവും തമ്മിലുള്ള പോര് അതില്ലാതാക്കിയിരിക്കുന്നു.

കുട്ടനാടിനെ അപേക്ഷിച്ചു ചവറയിൽ സ്ഥിതി വ്യത്യസ്തമാണ്. യു ഡി എഫിന്റെ സ്ഥാനാർഥി ഇത്തവണയും ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ തന്നെയായിരിക്കും എന്നതിൽ തർക്കമില്ല. കഴിഞ്ഞ തവണ സി എം പി (അരവിന്ദാക്ഷൻ ) സ്ഥാനാർഥി വിജയൻ പിള്ളയോടേറ്റ പരാജയത്തിന് കാണിക്കുവീട്ടാനുള്ള ഒരു അവസരമായി കണ്ടു ഷിബു രംഗത്തുവന്നു കഴിഞ്ഞു. 6189 വോട്ടിനായിരുന്നു വിജയൻ പിള്ളയുടെ വിജയം. "രാഷ്ട്രീയ കാലാവസ്ഥ ഞങ്ങൾക്ക് അനുകൂലമാണ്. അതുകൊണ്ടു തന്നെ വിജയം ഉറപ്പ്", എന്നാണ് ഉപ
തിര
ഞ്ഞെടുപ്പിനെക്കുറിച്ചുളള ഷിബു ബേബി ജോണിന്റെ പ്രതികരണം. എൽ ഡി എഫിനെ സംബന്ധിച്ചിടത്തോളം കുട്ടനാട് പോലെ തന്നെ ചവറയും സിറ്റിംഗ് സീറ്റ് ആകയാൽ സർക്കാരിന്റെ ജന പിന്തുണ നഷ്ട്ടപ്പെട്ടിട്ടില്ലെന്നു തെളിയിക്കാൻ അവിടെയും വിജയം അനിവാര്യമാണ്. സി എം പി ( അരവിന്ദാക്ഷൻ ) സി പി എമ്മിൽ ലയിച്ചുകഴിഞ്ഞുവെന്നതിനാൽ ആ സീറ്റിപ്പോൾ സി പി എമ്മിന്റെ കൈവശമാണ്. അതുകൊണ്ടു തന്നെ പാർട്ടിക്ക് യോഗ്യനെന്നു തോന്നുന്ന ആരെയും സ്ഥാനാര്‍ത്ഥിയാക്കാം. അന്തരിച്ച വിജയൻ പിള്ളയുടെ കുടുംബത്തിൽ നിന്നും ആരെയെങ്കിലും സ്ഥാ
നാര്‍ത്ഥി
യാക്കുമെന്നും കേൾക്കുന്നുണ്ട്. ബി ജെ പി യുടെ കാര്യത്തിലേക്കു വന്നാൽ പറയത്തക്ക വേരോട്ടമില്ലാത്ത മണ്ഡലമാണ് ചവറ. എങ്കിലും വോട്ടു വിഹിതം വർധിപ്പിക്കാനുള്ള എല്ലാവിധ ശ്രമവും നടത്താൻ കിട്ടിയ അവസരമാണ്. അതിനെ അവർ എങ്ങനെ വിനിയോഗിക്കും എന്നത് കാത്തിരുന്നു കാണേണ്ട കാര്യവും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories