TopTop
Begin typing your search above and press return to search.

മതേതരത്വം വീണ്ടും മരിച്ചോ? ഇല്ല, രാം മന്ദിറിന് ശിലയിട്ട് മോദി അതിനെ പുനര്‍നിര്‍വചിക്കുകയാണ്, സോണിയ-ഇടതു ചിന്തകളെ മടുത്ത ഹിന്ദു വോട്ടര്‍മാര്‍ക്ക് വേണ്ടി: ശേഖര്‍ ഗുപ്ത എഴുതുന്നു

മതേതരത്വം വീണ്ടും മരിച്ചോ? ഇല്ല, രാം മന്ദിറിന് ശിലയിട്ട് മോദി അതിനെ പുനര്‍നിര്‍വചിക്കുകയാണ്, സോണിയ-ഇടതു ചിന്തകളെ മടുത്ത ഹിന്ദു വോട്ടര്‍മാര്‍ക്ക് വേണ്ടി: ശേഖര്‍ ഗുപ്ത എഴുതുന്നു

ആഗസ്റ്റ് അഞ്ചാം തീയതി ഇന്ത്യന്‍ മതേതരത്വം മരണപ്പെട്ടു എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിനര്‍ത്ഥം ഒരു പുതിയ ഹിന്ദു റിപ്പബ്ലിക്ക് സ്ഥാപിതമായി എന്നാണ്. ഈ രണ്ടു കാര്യങ്ങളും നിങ്ങള്‍ അംഗീകരിക്കുന്നു എങ്കില്‍ ഒഴിച്ച് കൂടാനാകാത്ത മറ്റൊരു കാര്യം, ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തില്‍ വിശ്വാസമുള്ള ഏതൊരാളും ഇതു തങ്ങള്‍ പിറന്നു വീണ രാജ്യമല്ല എന്നുള്ള തിരിച്ചറിവില്‍ ഇവിടം വിട്ടു പോകും എന്നുള്ളതാണ്. എവിടേക്കാണ് പോവുക? അമേരിക്കയിലേക്ക്. അല്ലാതെവിടെ? പക്ഷേ ട്രംപ് ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു ശേഷം മാത്രം. അപ്പോഴേക്കും കുടിയേറ്റം കുറേക്കൂടി എളുപ്പം ആയേക്കാം.

എന്നാല്‍ ഈ പറഞ്ഞതെല്ലാം വെറും പൊള്ളയായ അനുമാനങ്ങള്‍ മാത്രമാണ്. ആദ്യമായി, മതേതരത്വത്തിന്‍റെ അന്ത്യം എന്നെല്ലാം ഉള്ള അപവാദങ്ങള്‍ വെറും അപവാദങ്ങള്‍ മാത്രമാണ്. രണ്ടാമതായി, മതേതരത്വത്തിന്‍റെ അവസാനം എന്നെല്ലാമുള്ള പ്രചരണങ്ങള്‍ ഇതിനു മുന്‍പും പല തവണ സംഭവിച്ചിട്ടുള്ളതാണ്. ദാവൂദ് ഇബ്രാഹിം മരണപ്പെട്ടു എന്ന് പലപ്പോഴായി പല ടെലിവിഷന്‍ ചാനലുകള്‍ പറഞ്ഞിട്ടുള്ളത് പോലെ.

ഇത്തരമൊരു താരതമ്യം നടത്തേണ്ടി വന്നതില്‍ ഖേദമുണ്ട്. പക്ഷേ അപ്പോഴും അപവാദങ്ങള്‍ അപവാദങ്ങളായി തുടരുക തന്നെ ചെയ്യും. നിങ്ങള്‍ ഇത്തരം വിനോദങ്ങളില്‍ സന്തോഷം കണ്ടെത്തുന്ന മാനസിക വൈകല്യം ഉള്ളവരാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കിത് സന്തോഷിക്കാനുള്ള വക തന്നെയാണ്.

ഇന്ത്യയിലെ 138 കോടിയിലധികം മനുഷ്യര്‍ക്ക് ഏതായാലും സമൂഹത്തിലെ സമ്പന്നരായ ഒരു കൂട്ടം ആളുകള്‍ തീരുമാനിക്കുന്നത് പോലെ ഈ കാരണവും പറഞ്ഞ് രാജ്യം വിട്ട് അമേരിക്കയിലേക്കോ, യൂറോപ്പിലേക്കോ അതല്ലെങ്കില്‍ കുറച്ചും കൂടി ഭംഗിയുള്ള തുര്‍ക്കിയിലേക്കോ ഒന്നും സ്വയം പറിച്ചു നടാന്‍ സാധിക്കില്ല. ഇനിയാരൊക്കെ ഭരണത്തില്‍ മാറി മാറി വന്നാലും, ജനങ്ങള്‍ തിരഞ്ഞെടുക്കുന്നതാരെയാണോ ആ സര്‍ക്കാരിന്‍റെ കീഴില്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ട ഈ ഭരണഘടനയുടെ സംരക്ഷണയില്‍ ജീവിച്ചേ മതിയാകു.

കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ പല തവണ മതേതരത്വം മരിച്ചു എന്ന് രാജ്യത്തെ വലതുപക്ഷ രാഷ്ട്രീയ വാദികള്‍ പറഞ്ഞു കൊണ്ടി
രിക്കയായിരുന്നു. 1986ല്‍ രാജീവ് ഗാന്ധിയുടെ കാലത്ത് 'ഷാ ബാനോ' കേസില്‍ വിധി വന്നപ്പോഴും, 1988ല്‍ സല്‍മാന്‍ റുഷ്ദിയുടെ 'സാത്താനിക് വെഴ്സസ്' എന്ന പുസ്തകം നിരോധിക്കപ്പെട്ടപ്പോഴും, 1989ല്‍ ബാബറി മസ്ജിദ് റാം ജന്മഭൂമി തര്‍ക്ക ഭൂമി ശിലാന്യാസത്തിനായി തുറക്കപ്പെട്ടപ്പോഴും അതേ വര്‍ഷം തന്നെ രാജ്യത്തെ ജനങ്ങള്‍ക്ക് രാമ രാജ്യം വാഗ്ദാനം ചെയ്തു കൊണ്ട് രഥ യാത്ര ആരംഭിച്ചപ്പോഴും, 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴുമെല്ലാം രാജ്യം ഇതേ പല്ലവി തന്നെ കേട്ടിട്ടുള്ളതാണ്. ദോത്തിക്കു കീഴെ ഖാക്കി ധരിക്കുന്ന ഒരു പ്രധാന മന്ത്രിയില്‍ നിന്നും നിങ്ങള്‍ മറ്റെന്താണ് പ്രതീക്ഷിക്കുന്നത്?

1996ല്‍ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ ആദ്യമായി ഇന്ത്യയില്‍ രൂപികരിക്കപ്പെട്ടപ്പോഴും, അതിനു വെറും പതിമൂന്നു ദിവസമെ ആയുസ്സുണ്ടായിരുന്നുള്ളുവെങ്കി
ല്‍ കൂടി, അന്നും അത് ഇന്നത്തേതു പോലെ മതേതരത്വത്തിന്‍റെ അവസാനം എന്നു പറയാന്‍ ആളുകള്‍ ഉണ്ടായിരുന്നു. ഇതിനു ശേഷം ഇന്ത്യന്‍ മതേരത്വത്തിനു വിള്ളല്‍ വീണത്‌ 2002 ഗുജറാത്ത് കലാപത്തിന്‍റെ കാലത്തായിരുന്നു. അന്നതിന് ഒന്നിലധികം തവണ മുറിവേറ്റിരുന്നു. ഒരു പക്ഷേ അന്നു തന്നെ മെയ്‌ 2014 ന്‍റെയും, മെയ്‌ 2019 ന്‍റെയും, ഓഗസ്റ്റ്‌ അഞ്ച്, 2020ന്‍റെയും എല്ലാം തിരക്കഥ എഴുതപ്പെട്ടിട്ടുണ്ടായിരുന്നിരിക്കണം.

2002ലെയും 2007ലെയും ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം ഞാന്‍ എഴുതിയ ലേഖനത്തില്‍ മോദിയുടെ ഏറിവരുന്ന വ്യക്തി പ്രഭാവത്തിനെ കുറിച്ചും ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിനുണ്ടായേക്കാവുന്ന നേട്ടങ്ങളെക്കുറിച്ചുമെല്ലാം വിശദമായി പ്രതിപാദിക്കുക കൂടിയുണ്ടായി. രണ്ടാമതെഴുതിയ ലേഖനത്തില്‍ മോദിയുടെ അരക്കയ്യന്‍ കുര്‍ത്ത രാജ്യത്തിന്‍റെ പുതിയ ഫാഷന്‍ തരംഗം ആകുമെന്നു പോലും എഴുതിയിരുന്നു.

ഞാനൊരു മോദി ഭക്തന്‍ ആണോ? മോദി പോലും എന്നോടത് പറയില്ല. ഞാന്‍ കണ്ണും കാതും തുറന്നു ജീവിക്കുന്ന ഒരു പത്ര പ്രവര്‍ത്തകനാണ്. 2014ലും 2019 ലും മരണമടഞ്ഞ മതേതരത്വം ഓഗസ്റ്റ്‌ അഞ്ചാം തീയതി വീണ്ടും കൊലചെ
യ്യപ്പെടാന്‍ ജീവനോടെ ഉണ്ടായിരുന്നു എന്നുള്ളത് ഓര്‍ക്കണം. പക്ഷെ ഇത്തവണ നിങ്ങള്‍ അതിന്‍റെ മൃത ശരീരം കണ്ടു എന്നു പറഞ്ഞാല്‍ കൂടുതല്‍ ശരിയാകും.

ഓഗസ്റ്റ്‌ അഞ്ചാം തീയതി എന്തോ ഒന്ന് മരണപ്പെട്ടു എന്നുള്ളത് ശരിയാണ്. പക്ഷെ അത് നമ്മുടെ ഭരണഘടനയില്‍ ഉള്‍ച്ചേര്‍ക്ക
പ്പെട്ട മതേതരത്വം അല്ല, മറിച്ച് 1992 ഡിസംബറില്‍ ആരംഭിച്ച അതിന്‍റെ അപചയത്തിന്‍റെ മറ്റൊരു രൂപമാണ്.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ മുറിവേറ്റത് ഹിന്ദുക്കള്‍ക്കു കൂടിയായിരുന്നു എന്നുള്ളതിന്‍റെ തെളിവാണ് അതിനു ശേഷം ഉണ്ടായ തിരഞ്ഞെടുപ്പില്‍ ബിജെപി ക്കു കിട്ടിയ തിരിച്ചടി. ഇത് ഏറ്റവും നന്നായി പ്രതിഫലിച്ചത് ഹിന്ദി ഹൃദയ ഭൂമിയായ ഉത്തര്‍ പ്രദേശില്‍ ആയിരുന്നു. സംഭവത്തെ തുടര്‍ന്ന് ബിജെപി നേതാവായ കല്യാണ്‍ സിംഗിന്‍റെ നേതൃത്വത്തില്‍ ഉത്തര്‍ പ്രദേശില്‍ ഉണ്ടായിരുന്ന ഗവണ്‍മെന്‍റ് അധി
കാരത്തില്‍ നിന്നും പുറത്താക്കപ്പെടുകയും അതിനു ശേഷം സമാജ് വാദി പാര്‍ട്ടിയുടെ നേതാവായ മുലായം സിംഗ് യാദവും പിന്നീട് ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ നേതാവായ മായാവതിയുമാണ്‌ അധികാരത്തിലേറിയത്. ബാബറി ധ്വംസനത്തിനു ശേഷം പുനര്‍ നിര്‍വചിക്കപ്പെട്ട 'മതേതര' വോട്ടുകളാണ് ഇവര്‍ക്ക് ഈ വിജയം നേടി കൊടുത്തത്. ബീഹാറില്‍ ലല്ലു പ്രസാദ് യാദവ് ഈ സമവാക്യം ഏറെക്കുറെ പ്രയോഗത്തില്‍ കൊണ്ട് വന്നു കഴിഞ്ഞിരിക്കുന്നു. ഇന്ന് മതേതരത്വം എന്നു പറഞ്ഞാല്‍ തന്നെ മുസ്ലീം വോട്ടുകള്‍ എന്നായിരിക്കുന്നു.

ഇതിനു ശേഷമാണ് അന്നേവരെ ശത്രുക്കള്‍ ആയി കഴിഞ്ഞിരുന്നവര്‍ ബിജെപി എന്നൊരു പൊതു ശത്രുവിനെ തോല്പ്പിക്കുന്നതിനായി മുന്നണികള്‍ രൂപികരിച്ചു തുടങ്ങിയത്. എച്ച് ഡി ദേവ ഗൗഡയുടെയും, ഐ കെ ഗുജ്റാളിന്‍റെയും നേതൃത്വത്തില്‍ രൂപം കൊണ്ട രണ്ടു യുണൈറ്റഡ് ഫ്രണ്ട് മുന്നണികള്‍ ഇത്തരത്തില്‍ രൂപം കൊണ്ട രാഷ്ട്രീയ സഖ്യങ്ങളാണ്. ബിജെപി ക്ക് എതിരായി രൂപം കൊണ്ട ഈ മുന്നണി കാര്യമായ വിജയം സ്വന്തമാക്കുന്നത് 2009ലായിരുന്നു.

1992 നു ശേഷമുള്ള ഈ പുതിയ മതേതരത്വ സങ്കല്പത്തെ ഒരു പുതിയ പ്രസ്ഥാനം ആയി കാണുന്നതിനു കാരണം ഇതില്‍ ഭാഗമായിരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയവും, ചിന്തകന്മാരുമാണ്. ഇവര്‍ അയോധ്യ സംഭവത്തോട് പ്രതികരിച്ചത് രാമന്‍ എന്നൊരു ദൈവിക സങ്കല്‍പ്പത്തെ തന്നെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു. ഇത് കോണ്‍ഗ്രസ്സുകാര്‍ സ്വീകരിച്ചു പോരുന്ന നിലപാടിന് വിരുദ്ധമായ ഒരു സമീപനമാണ്. ഇവര്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നിന്നും വിരുദ്ധമായി ഹൈന്ദവതയെ ചോദ്യം ചെയ്യാതിരിക്കയും എന്നാല്‍ ന്യൂനപക്ഷങ്ങളുടെ രക്ഷക്കായി നിലകൊള്ളുകയും ചെയ്യുക എന്നുള്ളോരു സമീപനമാണ് സ്വീകരിച്ചു വരുന്നത്.

ഇപ്പോഴത്തെ ബിജെപിയുടെ രാഷ്രീയം കൂടുതല്‍ കാവിവത്ക്കരിക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസ്‌ അവരുടെ നിലപാടുകളില്‍ കൂടുതല്‍ ഇടതുപക്ഷമാകുന്നു എന്ന് കാണാം. ഇത് ഇവരെ ചില ബുദ്ധിമോശത്തിലേക്കും നയിച്ചു. ഇതില്‍ പ്രധാനമാണ് ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത്
POTA - Prevention Of Terrorism Act നിര്‍ത്തലാക്കിയ തീരുമാനം. ഈ നിയമത്തിലൂടെ മുസ്ലീമുകള്‍ പീഡിപ്പിക്കപ്പെടുന്നു എന്നുള്ള കണ്ടെത്തലാണ് ഇവരെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ഇതേ സമയം ഇവര്‍ UAPA - Unlawful Activities Prevention Act നിയമം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ രണ്ടാമത്തേത് (UAPA) ആദ്യത്തേതില്‍ (POTA) നിന്നും കൂടുതല്‍ ലളിതമായാത് കൊണ്ടാണോ ഇങ്ങനെ? ഡോക്ടര്‍ ഖഫീല്‍ ഖാന്‍ ചോദിക്കുന്നു.

സച്ചാര്‍ കമ്മറ്റിയുടെ രൂപീകരണം ഇതിനോട് ബന്ധപ്പെടുത്തി കാണാവുന്ന മറ്റൊരു കാര്യമാണ്. കരസേനയിലെ മുസ്ലീമുകളുടെ എണ്ണം, തൊഴില്‍ മേ
ലയില്‍ മുസ്ലീമുകള്‍ക്ക് സംവരണം നല്‍കേണ്ടതിന്‍റെ ആവശ്യം (ഇത് മുസ്ലീമുകള്‍ക്ക് യാതൊരു ഉപകാരവും ചെയ്തിരുന്നില്ല) എന്നിവയെല്ലാം ഈ കമ്മറ്റിയുടെ നിര്‍ദേശങ്ങള്‍ ആയിരുന്നു. ബട്ട്ലാ ഹൗസ് ഏറ്റു മുട്ടലില്‍ കൊല്ലപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥനെ രാജ്യത്തെ ഏറ്റവും ഉയർന്ന സമാധാനകാല ധീര പുരസ്കാരം നൽകി ആദരിച്ച സംഭവം കോണ്‍ഗ്രസ്സിലെ തന്നെ ഉന്നത നേതൃത്വത്തെ സംശയത്തിലാക്കാന്‍ തുടങ്ങി. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ- രാജ്യത്തെ വിഭവ സമ്പത്തുകളുടെ മേല്‍ ന്യൂനപക്ഷങ്ങള്‍ക്കായിരിക്കണം കൂടുതല്‍ അവകാശം എന്നും മറ്റുമുള്ള പ്രസ്താവനകളും ഇത്തരത്തില്‍ ചില കടന്ന കൈകള്‍ ആയിരുന്നു. സോണിയ ഗാന്ധി പാര്‍ട്ടി പ്രസിഡണ്ട് ആകുന്നതിനു മുന്‍പ് ഏതെങ്കിലും കോണ്‍ഗ്രസ്‌ നേതാവ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല.

SP, BSP, RJD എന്നിങ്ങനെയുള്ള പാര്‍ട്ടികള്‍ ഇത്തരത്തില്‍ മുസ്ലീം - ന്യൂനപക്ഷ വോട്ടുകള്‍ സ്വന്തമാക്കി വളരെ മോശം ഭരണം കാഴ്ച്ചവെയ്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്. ഈ സംഭവങ്ങള്‍ എല്ലാം തന്നെ ഒരു ശരാശരി ഹിന്ദു വോട്ടര്‍ക്ക്‌ എതിര്‍പ്പുള
വാക്കുന്ന വിഷയങ്ങളാണ്. ഈ കഴിഞ്ഞ ആഴ്ച മരണപ്പെട്ടതും ഇതേ മതേതരത്വം ആണ്. ഇതിന്‍റെ ഗുണഭോക്താക്കള്‍ വീണ്ടും ഇത് മനസ്സിലാകാന്‍ തുടങ്ങിയിട്ടുണ്ട്. അല്ലായിരുന്നെങ്കില്‍ ഒരു പൂണൂല്‍ ധാരിയായ ദത്താത്രേയ ബ്രാഹ്മണന്‍റെ അവതാരവും സ്വീകരിച്ച് രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ നിങ്ങള്‍ കാണുമായിരുന്നില്ല. പക്ഷേ, ഈ അവസരത്തില്‍ അതുകൊണ്ട് മാത്രം കാര്യമായില്ല മാത്രവുമല്ല തീരെ വൈകിയും പോയി.

രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിച്ചത് പോലെ മതേതരത്വം എന്ന സങ്കല്‍പ്പത്തെ ഉടച്ചു വാര്‍ക്കുക മാത്രമേ താന്‍ ചെയ്തുള്ളൂ എന്നായിരിക്കാം മോദി ഒരു പക്ഷെ വാദിക്കുകയുണ്ടാവുക. അദ്ദേഹം ഇത് പറയുന്നത് രണ്ടാമത് വീണ്ടും അധകാരത്തിലേറിയ ഒരു മന്ത്രിസഭയുടെ ആര്‍ജ്ജവത്തോടെയാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇവിടുത്തെ ജനങ്ങളെ കുറ്റം പറയാം. ഭരണഘടന പറയുന്നത് മാറ്റി നിര്‍ത്തിയാല്‍ ഒരു റിപ്പബ്ലിക്കില്‍ ഭൂരിപക്ഷത്തിന്‍റെ ഹിതമാണ് മിക്കപ്പോഴും നടക്കുക.

തുര്‍ക്കിയില്‍ കമാല്‍ അതാതുര്‍ക്ക് എന്ന ഭരണാധികാരി അധികാരത്തില്‍ ഏറിയതിനു ശേഷം
ഹാഗിയ സോഫിയ എന്ന ആരാധനാലയം ( 1453 എ ഡി വരെ ഇതൊരു ക്രൈസ്തവ ആരാധന കേന്ദ്രം ആയിരുന്നു) ഇനി മുതല്‍ ക്രൈസ്തവരുടെയോ, മുഹമ്മദീയരുടെയോ ആരാധന കേന്ദ്രം ആയിരിക്കില്ല എന്നു പ്രഖ്യാപിക്കുകയും അതിനു പകരം അതൊരു മ്യൂസിയം ആക്കി പരിവര്‍ത്തനം ചെയ്യിക്കയും ഉണ്ടായി. അദ്ദേഹം ഒരു ജനാധിപത്യ വാദി ആയിരുന്നില്ല, മതേതര വാദിയായ സ്വേഛാധിപതി ആയിരുന്നു. അദ്ദേഹത്തിന്‍റെ ആവശ്യം രാഷ്ട്രീയത്തില്‍ നിന്നും മതത്തെ നീക്കം ചെയ്യുക എന്നതായിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ മാസം തുര്‍ക്കിയുടെ ഇപ്പോഴത്തെ ഭരണാധികാരി അതിനെ തിരുത്തി കുറിച്ചു - ഹാഗിയ സോഫിയ വീണ്ടും ഒരു ഇസ്ലാമിക ആരാധന കേന്ദ്രമാക്കി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഇദ്ദേഹം അതാതുര്‍ക്കിനെ പോലെയല്ല, ജനാധിപത്യ പരമായി തിരഞ്ഞെടുക്കപ്പെട്ട ആളാണ്‌. അദ്ദേഹത്തിന്‍റെ തീരുമാനങ്ങള്‍ തുര്‍ക്കിയില്‍ എല്ലാവരാലും സ്വീകരിക്കപ്പെടുന്നുണ്ടോ? അങ്ങനെയാണെങ്കില്‍ ഈ തീരുമാനം ജനങ്ങള്‍ ആഗ്രഹിച്ച ഒന്നാണോ? ആ രാജ്യത്ത് മതേതരമായിരുന്ന സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധവും, ജനാധിപത്യ സര്‍ക്കാര്‍ മതേതര വിരുദ്ധവും ആയിരുന്നു. രാഷ്ട്രീയം എന്നത് ഒരു തമാശ തന്നെ. നിങ്ങള്‍ക്ക് രാജ്യത്തേക്ക് പുതിയ ജനങ്ങളെ കൊണ്ടു വന്നു നിറക്കാന്‍ സാധ്യമല്ല, മാത്രവുമല്ല ഇന്ത്യയിലെ ജനങ്ങള്‍ അങ്ങനെ പ്രതീക്ഷയറ്റ ഒരു ജനവിഭാഗവുമല്ല. അവര്‍ക്കാവശ്യം കുറച്ചും കൂടി മികച്ച ഓപ്ഷനുകളാണ്.

ഞാന്‍ നിങ്ങളെ 1996ല്‍ ബിജെപിക്ക് വിശ്വാസ വോട്ടെടുപ്പില്‍ കൂടി അധികാരം നഷ്ടമായപ്പോള്‍ പാര്‍ലമെന്‍റില്‍ നടന്ന സംവാദത്തിലേക്ക് കൂട്ടി
ക്കൊണ്ട് പോവുകയാണ്. അന്ന് മതേതര വിശ്വാസി ആയിരുന്ന റാം വിലാസ് പസ്വാന്‍ നടത്തിയ ഒരു പ്രസംഗത്തിലേക്ക്: " ബാബര്‍ ഇന്ത്യയിലേക്ക് കൂടെ കൊണ്ടു വന്നത് നാല്‍പ്പതു മുസ്ലീങ്ങളെയാണ്. അതിനു ശേഷം അവര്‍ ഈ രാജ്യത്ത് കോടികളായി പെരുകി. കാരണം നിങ്ങള്‍ ഉന്നത ജാതിക്കാര്‍ ഹിന്ദുക്കളായ മറ്റുള്ളവര്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചു. പക്ഷേ അവര്‍ അവരുടെ പള്ളികള്‍ തുറന്നിട്ടു. അങ്ങനെ അവര്‍ അങ്ങോട്ടേക്ക് പോയി". മതേതരത്വം എന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. കൂടാതെ സുപ്രീം കോടതി അതിനെ ശരി വെയ്ക്കുന്നുമുണ്ട്. അത് സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. അല്ലാതെ അതിനു മുകളില്‍ ഒരു ശവ കുടീരമല്ല ഉയരേണ്ടത്. അവിടെ ഒരു പുതിയ അമ്പലം തന്നെയാണ് വരേണ്ടത്, പക്ഷെ അത് പസ്വാന്‍ പറഞ്ഞത് പോലെ ആയിരിക്കണം എന്ന് മാത്രം.

(
അഴിമുഖത്തിന്റെ കണ്ടന്‍റ് പാര്‍ട്ണര്‍ ആയ ദി പ്രിന്‍റ് പ്രസിദ്ധീകരിച്ച കോളം ഐ പി എം എസ് എഫിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത്)Next Story

Related Stories