TopTop
Begin typing your search above and press return to search.

സാക്ഷരതാ മിഷനെ വരെ എതിര്‍ത്തവരാണ് കോണ്‍ഗ്രസുകാര്‍; ഇന്നത്തെ കേരള മോഡല്‍ വികസനം തുടങ്ങിവച്ചത് ഇംഎംഎസ് സര്‍ക്കാരാണ്, അതൊരു രാജാവിന്റെയും ദാനമല്ല

സാക്ഷരതാ മിഷനെ വരെ എതിര്‍ത്തവരാണ് കോണ്‍ഗ്രസുകാര്‍; ഇന്നത്തെ കേരള മോഡല്‍ വികസനം തുടങ്ങിവച്ചത് ഇംഎംഎസ് സര്‍ക്കാരാണ്, അതൊരു രാജാവിന്റെയും ദാനമല്ല

കേരള മോഡല്‍ എന്ന ഒരു മോഡല്‍ ഉണ്ടോയെന്ന ചോദിച്ചാല്‍ പല പണ്ഡിതരും പല അഭിപ്രായമാണ് പറയുക. റോബിന്‍ ജെഫ്രിയെ പോലുള്ള ആളുകള്‍ പറയുന്നത് എല്ലാ ആളുകള്‍ക്കും അനുകരിക്കാന്‍ പറ്റിയ മോഡല്‍ ഇല്ലെന്നാണ്. 2014-ല്‍ ഞാന്‍ അമര്‍ത്യ സെന്നിനെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ കേരള മോഡലിനെ കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞത്. കേരള മോഡല്‍ എന്ന് താന്‍ എവിടെയും ഉപയോഗിച്ചിട്ടില്ല, പകരം കേരള എക്സ്പീരിയന്‍സ് എന്ന് മാത്രമാണ് പ്രയോഗിച്ചത് എന്നാണ്. അദ്ദേഹം അങ്ങനെ പറയാന്‍ കാരണങ്ങളുണ്ട്. 2012 അവസാനത്തില്‍ ഞാന്‍ ഇക്കണോമിക്സ് ടൈംസില്‍ ജോലി ചെയ്യുമ്പോള്‍ ജഗദീഷ് ഭഗവതിയെയും അരവിന്ദ് പനഗാരിയയെയും ഇന്റര്‍വ്യൂ ചെയ്തിരുന്നു. കേരളത്തിന്റെ സാമൂഹ്യ വികസനത്തിനുള്ള പ്രധാന കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നതും അമര്‍ത്യ സെന്‍ പറയുന്നതും വ്യത്യസ്തമാണ്. കേരള മോഡല്‍ എന്നത് ഒരു പുനര്‍വിതരണത്തിലധിഷ്ഠിതമായ സാമ്പത്തിക നയത്തിന്റെ പര്യായമാണ്. നരേന്ദ്ര മോദി അടക്കമുള്ള ആളുകള്‍ നേതൃത്വം കൊടുത്ത ഒരു സംഭവം എന്ന രീതിയില്‍.സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രധാന്യം നല്‍ന്ന ഗുജറാത്ത് വികസന മാതൃക ഗുണകരമായി മാറുമെന്നാണ് അവര്‍ പറയുന്നത്. (കേരള മോഡലിന്റെ ക്രെഡിറ്റ് ആര്‍ക്ക്- ഈ സംവാദത്തിലെ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം)

വിശ്വപ്രസിദ്ധ പാകിസ്ഥാനി സാമ്പത്തിക വിദഗ്ധന്‍ മഹ്ബുബ് ഉള്‍ ഹഖും അമൃത്യ സെന്നുമാണ് പുനര്‍വിതരണത്തിലൂടെയുള്ള സാമ്പത്തിക നയം കൊണ്ടുവരുന്നത്. നാം ഹെല്‍ത്ത് കെയര്‍, വിദ്യാഭ്യാസം, പാര്‍പ്പിടം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി സാമൂഹ്യ വികസനത്തിനും വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയുള്ള സാമ്പത്തിക നയമാണ് ആവിഷ്‌ക്കരിച്ചത്. കേരളത്തിന്റെ ആ പരീക്ഷണമാണ് അമര്‍ത്യ സെന്‍ എക്സ്പീരിയന്‍സായിട്ട് കണ്ടത്. ആ അര്‍ത്ഥത്തില്‍ കേരള മോഡല്‍ ഓഫ് ഇക്കണോമിക് കോണ്‍സെപ്റ്റ് ഉണ്ട്. എന്നാല്‍ അത് ഒരു മോഡലായിട്ടും കാണാം. പുനര്‍വിതരണത്തിലൂന്നിയ സാമ്പത്തിക നയം അല്ലെങ്കില്‍ വളര്‍ച്ചാധിഷ്ഠിതമായ സാമ്പത്തിക നയം ഇതില്‍ ഏതാണ് മികച്ചതെന്ന ചര്‍ച്ചയുണ്ടായിരുന്നു അന്ന്. ബ്രിട്ടനിലെയും യുഎസിലെയും സാമ്പത്തിക വിദഗ്ധര്‍ ഇക്കാര്യത്തില്‍ അഭിപ്രായപ്പെട്ടത് വളര്‍ച്ച ഉണ്ടെങ്കില്‍ മാത്രമേ പണം ഉണ്ടാകുകയുള്ളൂ എന്നാണ്. പണം വന്നാല്‍ മാത്രമെ പുനര്‍വിതരണം ലക്ഷ്യമിട്ടുള്ള പല നടപടികളും ഏറ്റെടുുക്കാന്‍ കഴിയൂ എന്നതാണത്. ക്ഷേമ പദ്ധതികളാണ് പുനര്‍വിതരണാധിഅധിഷ്ഠിതമായ നയങ്ങളുടെ മുഖമുദ്ര. അതായത് പലതും സൗജന്യമായി നല്‍കുന്നു എന്നതാണത്. സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, സൗജന്യ ഭക്ഷണം, വീടുകള്‍ നിര്‍മ്മിച്ച് നല്‍കല്‍ പോലെ ഒരുപാട് കാര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നു. ഇതായിരുന്നു വികസനത്തിന്റെ കേരളാ അനുഭവം. ബംഗ്ലാദേശ് ഉള്‍പ്പെടെ പലയിടത്തും ഇത് നടപ്പാക്കി. എന്നാല്‍ കേരളത്തിലെ കാര്യമാണ് എല്ലാവരും എടുത്ത് പറയുന്നത്.

അക്കാലത്ത് ഈ രണ്ട് മാതൃകളില്‍ ഏതാണ് മികച്ചതെന്ന ചര്‍ച്ചകള്‍ നടന്നു. വളര്‍ച്ചാധിഷ്ഠിതമായ വികസനത്തില്‍ അധികം തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നു, പണം എത്തുന്നു, ഈ പണത്തിന് പല കമ്പനികളും നികുതി അടയ്ക്കുന്നു; സര്‍ക്കാരുകള്‍ക്ക് വരുമാനം കൂടുന്നു, സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ തോത് വര്‍ധിക്കുന്നു. ജനങ്ങള്‍ ഭക്ഷണം കഴിക്കുന്നതിന് പണം കൊടുക്കുന്നതില്‍ ഉള്‍പ്പടെ നികുതിയായി വരുന്നു. ഇങ്ങനെ പണം എത്തുമ്പോള്‍ അത് ക്ഷേമപദ്ധതികളിലേക്ക് കൊടുക്കാം. അതാണ് ഒരു വാദം. എന്നാല്‍ കേരളത്തിലും പല മേഖലകളിലും നോക്കുമ്പോള്‍ വളര്‍ച്ചയുണ്ട്. വിദേശത്തുനിന്നുള്ള പണത്തിന്റെ വരവ് കേരളത്തില്‍ കൂടുതലാണ്. സംരംഭകത്വ ശീലമുള്ളവര്‍ നിക്ഷേപം നടത്തുകയും വളര്‍ച്ചാധിധിഷ്ഠിത സാമ്പത്തിക പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നു. അങ്ങനെ പണം എത്തുന്നു. പുനര്‍ വിതരണത്തിലൂന്നിയ സാമ്പത്തിക വികസനം വളരെ ശക്തമായിട്ട് നടന്നിട്ടുണ്ട്.കൊളോണിയല്‍ ഇന്ത്യയിലെ പല യുദ്ധങ്ങളിലും താഴ്ന്ന ഗ്രേഡിലുള്ള പട്ടാളക്കാരെ റിക്രൂട്ട് ചെയ്തപ്പോള്‍ ബ്രട്ടീഷുകാര്‍ക്ക് മനസ്സിലായ കാര്യം ഇന്ത്യക്കാര്‍ പോഷാകാഹാരം ലഭിച്ചവരല്ലെന്നായിരുന്നു. അവര്‍ക്ക് ചികിത്സ കൂടുതലായി ആവശ്യമായി വരുന്നു. ഇതേ തുടര്‍ന്നാണ് വലിയ രീതിയിലുള്ള പൊതു ആരോഗ്യ സംവിധാനം നിലവില്‍ വരുന്നത്. പിന്നെ കേരളത്തില്‍ എല്‍എംഎസ് തുടങ്ങി.തിരുവിതാകൂര്‍, കൊച്ചി ഭാഗങ്ങളില്‍ ചികിത്സയ്ക്ക് ജാതി അധിഷ്ഠിത വേര്‍തിരിവ് ഉണ്ടായ സംഭവങ്ങളുണ്ടായിരുന്നു. അവിടെ ജാതി തിരിവുള്ള വാര്‍ഡുകളുള്ള ആശുപത്രികളില്‍ ആര്‍ക്കാണ് കൂടുതല്‍ ചികിത്സ കിട്ടുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളു. 1957-ല്‍ ഇഎംഎസ് നമ്പൂതിരിപ്പാട് അധികാരത്തില്‍ വന്നതിന് ശേഷമാണ് കേരള എക്സ്പീരിയന്‍സ് എന്നോ എക്സ്പെരിമെന്റെന്നോ പറയുന്ന പുനര്‍വിതരണത്തില്‍ അധിഷ്ഠിതമായ വികസനം വരുന്നത്. ശ്രീനാരായണ ഗുരു പറയുന്നു, നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷു‌കാരാണെന്ന്. അതിന്റെ അര്‍ത്ഥം ബ്രിട്ടീഷുകാരുടെ കാലത്ത് ജാതിയെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചില്ലെങ്കിലും ജാതിക്ക് അതീതമായി ആള്‍ക്കാര്‍ക്ക് വളരാനുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസം ഉണ്ടായി എന്നതാണ്. ബുദ്ധിസ്റ്റ് സംസ്‌കാരം ഉണ്ടായിരുന്ന കേരളത്തില്‍ എല്ലാ തരത്തിലുള്ള പാരമ്പര്യ ചികില്‍സയ്ക്കും പ്രാധാന്യമുണ്ടായിരുന്നു. പിന്നീട് ബുദ്ധിസത്തിന്റെ തകര്‍ച്ചയോടെ ആര്യവൈദ്യശാസ്ത്രം എന്നായി.ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന പുസ്തകം എടുത്താല്‍ അതില്‍ ഇട്ടി അച്യുതന്റെ സംഭാവന കാണാം. അദ്ദേഹം ഈഴവനായ വൈദ്യനായിരുന്നു. അദ്ദേഹത്തിന്റെ മനസിലുള്ള ഓരോ ഔഷധങ്ങളെ പറ്റിയുള്ള വലിയ അറിവാണ് അദ്ദേഹം വിദേശികള്‍ക്ക് നല്‍കിയത്.ആധുനിക ചികിത്സാ സമ്പ്രദായം എന്നത് സ്വകാര്യ ചികിത്സ സമ്പ്രദായമായി മാറി. 57-ല്‍ ഇഎംഎസ് വന്നതിന് ശേഷമാണ് ഇതിന് മാറ്റങ്ങളുണ്ടായത്. ഭൂപരിഷ്‌ക്കരണം, പ്രഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ഇവയെല്ലാം അന്നത്തെ നവോത്ഥാന നേതാക്കളും ഇടതുപക്ഷ നേതാക്കളും കൊണ്ടുവന്നതാണ്. ഇതാണ് കേരള മോഡല്‍ എന്ന് പറഞ്ഞത്. ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരല്ല ഇത് കൊണ്ട് വന്നത് എന്ന് പറയുമ്പോള്‍ അത് ആഭാസമാണ്.1957 മുതലാണ് പുനര്‍വിതരണത്തിലൂന്നിയ സാമ്പത്തിക നയം കൊണ്ടുവന്നത്. ഇതൊന്നും ആര്‍ക്കും നിഷേധിക്കാന്‍ പറ്റില്ല. ഇതിന്റെ ഭാഗമായാണ് ആളുകള്‍ക്ക് സ്വത്ത് ലഭിച്ചത്. അങ്ങനെയാണ് കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചത്. അധ്യാപകരടക്കമുളള ആളുകള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അന്ന് തുച്ഛമായ തുകയാണ് അധ്യാപകര്‍ക്ക് ലഭിച്ചിരുന്നത്. അന്ന് കൊണ്ടുവന്ന സാമ്പത്തിക നയമാണ് പിന്നീട് വലിയ മാറ്റം കൊണ്ടുവന്നത്. അങ്ങനെ കുട്ടികളെ ജോലിക്കയയ്ക്കുന്നതില്‍ നിന്ന് മാറി അവരെ സ്‌കൂളുകളിലേക്ക് അയയ്ക്കുന്ന സ്ഥിതി വന്നു. ഇങ്ങനെയാണ് കേരള മോഡല്‍ വിജയിക്കാന്‍ കാരണം. എല്ലാവരും വിദ്യഭ്യാസം നേടി. 87-ല്‍ നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സാക്ഷരതാ മിഷനെ അന്ന് കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. പരമാവധി ആളുകളെ സാക്ഷരരാക്കുക, സ്വന്തം കാര്യങ്ങള്‍ ചെയ്യാനും മനസിലാക്കാനുമുള്ള അറിവ് നല്‍കാനും അതുവഴി സാധിച്ചു. എന്നാല്‍ ഉന്നതവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. കേരളത്തില്‍ 57-ലെ ഇടതുപക്ഷ സര്‍ക്കാര്‍ ജനാധിപത്യ പ്രക്രിയ കൊണ്ടുവന്നു, എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ അവരെ ചവിട്ടി പുറത്താക്കി. പിന്നീട് എ.കെ ആന്റണി തന്നെ പറഞ്ഞു, അതെല്ലാം തെറ്റായി പോയി എന്ന്. മഹാരാജാക്കന്മാരെ പുകഴ്ത്തുന്നതിന് പകരം കേരളത്തില്‍ പുനര്‍വിതരണത്തിലൂന്നിയ സാമ്പത്തിക നയം എങ്ങനെ വന്നു എന്നും അതിന്റെ പിന്നിലുള്ള ഇച്ഛാശക്തി എന്താണെന്നുമുള്ള ചരിത്രം മനസിലാക്കാനുള്ള ബുദ്ധി മലയാളി കാണിക്കണം. 57-ലെ ഇംഎംഎസ് സര്‍ക്കാരിന്റെയും അതിന് ശേഷം വന്ന അച്യുത മേനോന്‍ സര്‍ക്കാരിന്റെയും നായനാര്‍ സര്‍ക്കാരിന്റെയും സംഭവനകളെ കുറിച്ചും മനസിലാക്കണം.ഗുജറാത്ത് മോഡലും കേരള എക്സ്പീരിയന്‍സും താരതമ്യം ചെയ്യുമ്പോള്‍ എത്രമാത്രം പരാജയമാണ് ഗുജറാത്ത് മോഡല്‍ എന്ന് മനസിലാകും.കാരണം, എത്ര വലിയ വിജയമാണ് കേരളം നേടിയെന്നത് മനസിലാക്കണം. സംഘടിച്ച് ശക്തരാകണമെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. നവോത്ഥാനത്തിന്റെ മുദ്രവാക്യം; ഇത് ചവറ അച്ചന്‍ മുതല്‍ ചട്ടമ്പി സ്വാമികള്‍ തൊട്ട് അയ്യന്‍കാളി വരെ നീണ്ടു നില്‍ക്കുന്ന, എല്ലാ സമുദായങ്ങളിലും - ബ്രാഹ്മണര്‍ തൊട്ട് നടോടി വരെയുള്ള വിഭാഗങ്ങളിലും അലയടിച്ചിട്ടുണ്ട്. ഈ നേട്ടങ്ങളാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. ഇത് സോഷ്യല്‍ ഇര്‍ഫ്രാസ്ട്രക്ച്ചറാണ്. 57-ലെ ഇഎംഎസ് സര്‍ക്കാര്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്. അല്ലാതെ, ഇതൊക്കെ ആരില്‍ നിന്നോ ദാനം കിട്ടിയതാണ് എന്ന് പറയുന്നത് ആഭാസമാണ്.കേരള മോഡലിന്റെ ക്രെഡിറ്റ് ആര്‍ക്ക്?(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories