TopTop
Begin typing your search above and press return to search.

മാതൃഭാഷാ പഠനം നല്ലതുതന്നെ, എന്നാൽ ഇന്ത്യയിൽ ഇംഗ്ലീഷിന് പ്രധാന്യം കുറയില്ല, അതിന് കാരണങ്ങളുണ്ട്

മാതൃഭാഷാ പഠനം നല്ലതുതന്നെ, എന്നാൽ ഇന്ത്യയിൽ ഇംഗ്ലീഷിന് പ്രധാന്യം കുറയില്ല, അതിന് കാരണങ്ങളുണ്ട്

ഇപ്പോള്‍ പ്രാബല്യത്തില്‍ വന്ന മോദി സര്‍ക്കാരിന്‍റെ ദേശീയ വിദ്യഭ്യാസ നയം പോലെ 1966ല്‍ രൂപികരിക്കപ്പെട്ട കോത്താരി കമ്മീഷനും മാതൃഭാഷാ വിദ്യാഭ്യാസത്തിനു വേണ്ടി ശുപാര്‍ശ ചെയ്തിരുന്നു. പക്ഷേ ഇന്ത്യക്കാര്‍ തങ്ങളുടെ ഇംഗ്ലീഷ് ഭാഷയോടുള്ള ഭ്രമം അവസാനിപ്പിക്കില്ല. മാറി വരുന്ന സാഹചര്യങ്ങളോടു ചേര്‍ന്ന് പോകുന്ന തിനായുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നിലേക്ക് വെച്ചിരുന്ന റിപ്പോര്‍ട്ട്‌ ആണ് അത്. പുത്തന്‍ പരീക്ഷണങ്ങളുടെയും പദ്ധതികളുടെയും പ്രധാന്യത്തെ കുറിച്ച് ഈ റിപ്പോര്‍ട്ട് അടിവരയിടുന്നുണ്ട്. അതിനായി ഇപ്പോള്‍ പിന്‍തുടര്‍ന്ന് പോരുന്ന സംവിധാനത്തിന്‍റെ കുറവുകള്‍ പരിഹരിക്കേണ്ടാതായുണ്ട് എന്ന് ഈ റിപ്പോര്‍ട്ട് പ്രസ്താവിക്കുന്നു. പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് തൊഴില്‍ സംബന്ധമായ അറിവുകള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ചും ഈ റിപ്പോര്‍ട്ട് സംസാരിക്കുന്നു. ഇത് കൂടാതെ ഒരാള്‍ നിറവേറ്റിയിരിക്കേണ്ട ധാര്‍മിക ഉത്തരവാദിത്വങ്ങളെക്കുറിച്ചുമുള്ള കാര്യങ്ങള്‍ പാഠ്യപദ്ധതികളായി ഉള്‍ക്കൊള്ളിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും ഇതില്‍ പ്രസ്താവിക്കുന്നു. മുകളില്‍ പറഞ്ഞിട്ടുള്ളവ ഇപ്പോഴത്തെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ്‌ പോഖ്രിയാലിന്‍റെ വാക്കുകളല്ല മറിച്ച് ഡി. എസ് കോത്താരി വിദ്യാഭ്യാസ വിചക്ഷണന്‍റെ വാക്കുകളാണ്. ഇദ്ദേഹം നേതൃത്വം നല്‍കിയിരുന്ന എഡ്യൂക്കേഷന്‍ കമ്മീഷന്‍റെ കണ്ടെത്തലുകളെ തുടര്‍ന്നാണ് രാജ്യത്ത് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന സങ്കല്‍പ്പത്തില്‍ പ്ലസ് ടു സമ്പ്രദായം ആരംഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന നാഷണല്‍ എഡ്യൂക്കേഷന്‍ റിപ്പോര്‍ട്ടില്‍ ഇതിലും അതിശയിപ്പിക്കുന്ന കാര്യങ്ങള്‍ ആണ് ഉള്‍പ്പെട്ടിരിക്കുന്നത്.ഇതില്‍ പ്രതീക്ഷക്കു വക നല്‍കുന്ന ഒരുപാടു വിഷയങ്ങള്‍ ഉണ്ട്. മാതൃഭാഷ വിദ്യാഭ്യാസത്തിനു നല്കപ്പെടേണ്ട പ്രാധാന്യം, പ്രീ സ്കൂള്‍ വിദ്യാഭ്യാസത്തെ പൊതു വിദ്യാഭ്യാസ വ്യവസ്ഥയുമായി ഏകോപിപ്പിക്കുന്നതിനുള്ള തീരുമാനം, പാഠ്യ വിഷയങ്ങളില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ തുടങ്ങിയവ ഇതില്‍ പെടുന്നവയാണ്. എന്നാല്‍ ഇതെല്ലാം ഫലത്തില്‍ നടപ്പാക്കാന്‍ സാധിക്കുമോ എന്നുള്ളത് മറ്റൊരു വിഷയമാണ്. മുപ്പതിലധികം സംസ്ഥാനങ്ങളും, കേന്ദ്രഭരണ പ്രദേശങ്ങളും പന്ത്രണ്ടു ലക്ഷത്തിലധികം അംഗനവാടികളും, പതിനഞ്ചു ലക്ഷത്തില്‍ പരം സ്കൂളുകളുമെല്ലാം എങ്ങനെ ഈ തീരുമാനത്തിന് യോജിക്കും വിധം മാറ്റിയെടുക്കേണ്ടി വരും എന്നുള്ളതാണ് യഥാര്‍ത്ഥ ചോദ്യം.

ഹോളിസ്റിക്, മള്‍ട്ടി ഡിസിപ്പ്ളിനറി എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് സംശയം ഉണ്ടായേക്കാം. ഉദാഹരണത്തിന് എന്താണ് ഈ പുതിയ പോളിസിയിലൂടെ ഇംഗ്ലീഷ് ഭാഷ നേരിടാന്‍ പോകുന്ന കാര്യം? ഒരു കാലത്ത് ഫ്രഞ്ച് ഭാഷ റഷ്യന്‍ പ്രഭുത്വത്തിന്‍റെ പിടിയില്‍ ആയതു പോലെ (ആധുനിക റഷ്യന്‍ സാഹിത്യത്തിന്‍റെ പിതാവെന്നറിയപ്പെടുന്ന പുഷ്കിന്‍ സ്ത്രീകള്‍ക്ക് അയച്ചിരുന്ന കത്തില്‍ തൊണ്ണൂറു ശതമാനവും ഫ്രഞ്ച് ഭാഷയില്‍ ആയിരുന്നു) ഇന്ത്യയിലും ഇത് ഒരു കൂട്ടം ഉന്നതന്‍മാരുടെ ഭാഷയായി മാത്രം ചുരുങ്ങാന്‍ പോവുകയാണോ? അതോ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേതു പോലെ ഒരു സെക്കന്‍ഡ് ലാംഗ്വേജ് എന്ന രീതിയിലേക്ക് ചുരുങ്ങുമോ? എന്നാല്‍ ഇത് രണ്ടുമായിരിക്കില്ല സംഭവിക്കുന്നത്‌. ഇംഗ്ലീഷ് ഭാഷയ്ക് ഒരിക്കലും തെക്കേ അമേരിക്കയിലേതു പോലെയോ, മെക്സിക്കോ മുതലായ മദ്ധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ ഒരു ചെറു വിഭാഗക്കാരായ ആളുകള്‍ സംസാരിക്കുന്ന ഭാഷകള്‍ ആയ കേചുവ, ഗ്വാറാണി, അയ്മാര തുടങ്ങിയ ഭാഷകളുടേതു പോലെ ഒരു ദുര്യോഗം നേരിടേണ്ടതായി വരില്ല. കാരണം ഇംഗ്ലീഷ് ഭാഷ ഈ രാജ്യത്തെ സ്കൂളുകളില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നതും രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ആറിലൊന്നു ജനവിഭാഗത്തിനിടയില്‍ പ്രചാരത്തിലിരിക്കുന്ന ഒരു ഭാഷയാണ്‌ (ഹിന്ദി ഭാഷ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും അധികം പ്രചാരത്തിലുള്ള ഭാഷ ഇംഗ്ലീഷ് ആണ്, ഹിന്ദി രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം ആളുകള്‍ ഉപയോഗിക്കുന്നു). ഇക്കാരണത്താല്‍ ഇംഗ്ലീഷ് പോലെ ലോകമാസകലം പ്രചാരമുള്ള ഒരു ഭാഷയ്ക്ക്‌ ഈ രാജ്യത്തിലുള്ള പ്രാധാന്യം കുറഞ്ഞു പോകാന്‍ തരമില്ല. ആന്ധ്രപ്രദേശ്‌ പഠന മാധ്യമം ഇംഗ്ലീലാക്കിയത് തെറ്റായ സമീപനമായിരിക്കാം. ജമ്മു കശ്മീര്‍ നേരത്തെ ചെയ്തതുപോലെ. എന്നാൽ മുംബൈയിലെ മറാത്തി മീഡിയം സ്കൂളുകളില്‍ കുട്ടികള്‍ കുറഞ്ഞു വരുന്നതിനെ എങ്ങനെ വിശദീകരിക്കും? ഇംഗ്ലീഷ് ഭാഷയുടെ വര്‍ദ്ധിച്ചു വരുന്ന പ്രാധാന്യം തന്നെ. ഡല്‍ഹി, ബാംഗ്ലൂര്‍, മുംബൈ പോലെ ജനവാസം കൂടുതലായുള്ളതും ഏകദേശം പതിനാലു കോടിയില്‍ അധികം അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരുടെ കുട്ടികള്‍ പഠിക്കുന്നതുമായുള്ള ഈ പ്രദേശങ്ങളിലെ സ്കൂളുകളില്‍ ഏതാണ് മാതൃഭാഷയായി പരിഗണിക്കേണ്ടത്? ഡല്‍ഹിയുടെ കാര്യം എടുത്താല്‍ അവിടെ ഹിന്ദിക്കും പഞ്ചാബിക്കും പുറമേ ബംഗാളി, മറാത്തി, തമിഴ്, ഗുജറാത്തി എന്ന് തുടങ്ങി ഒട്ടനവധി ഭാഷകള്‍ സംസാരിക്കുന്ന പ്രദേശങ്ങളില്‍ നിന്നെല്ലാം കുട്ടികള്‍ പഠിക്കുന്നുണ്ട്. കുട്ടികാലത്ത് ഒന്നിലധികം ഭാഷകളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തികരിക്കേണ്ടി വന്നതിന്‍റെ ബുദ്ധിമുട്ട് ഞാന്‍ അനുഭവിച്ചിരുന്നു. വാസ്തവത്തില്‍ ഇംഗ്ലീഷ് എന്ന ഭാഷക്ക് ഹിന്ദി പോലെ തന്നെ ഈ രാജ്യത്തുള്ള സ്വീകാര്യത നാം മനസ്സിലാക്കേണ്ടതുണ്ട്. ഒരു കൊളോണിയല്‍ അധിനിവേശത്തിന്‍റെ അവശേഷിപ്പുകള്‍ എന്നതിനപ്പുറം ഇംഗ്ലീഷ് എന്ന ഭാഷയ്ക്ക് ജനങ്ങളുടെ മദ്ധ്യത്തില്‍ സ്വീകാര്യത ഉണ്ട്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന വീടുകളിലോ രാഷ്ട്രീയക്കര്‍ക്കിടയിലോ ഉപയോഗിക്കപ്പെടുന്ന ഭാഷയായി അത് മാറില്ലായിരിക്കാം. അതേപോലെ ഇന്ത്യയിലെ പത്തു പ്രധാനപ്പെട്ട ദിനപ്പത്രങ്ങളില്‍ ഒന്നു മാത്രമാണ് ഇംഗ്ലീഷ് ഭാഷയില്‍ ഉള്ളത്. ഇതേപോലെ രാജ്യത്തെ ജനപ്രിയ ടെലിവിഷന്‍ പരിപാടികളും വാര്‍ത്താ ചാനലുകളിലും ഇംഗ്ലീഷ് ഭാഷക്കുള്ള പ്രാധാന്യം കുറവ് തന്നെയാണ്. ഇങ്ങനെയൊക്കെ ആണെങ്കില്‍ തന്നെയും ഇംഗ്ലീഷ്‌ എന്ന ഭാഷയ്ക്ക് ബിസിനസ്‌, കോര്‍പ്പറേറ്റ് ലോകത്തും, കോടതികളിലും, വിദ്യാഭ്യാസ രംഗത്തുമുള്ള പ്രാധാന്യം ഏറെക്കുറെ അതേപോലെ തന്നെ നിലനില്‍ക്കും എന്നു തന്നെ വേണം അനുമാനിക്കാന്‍.


Next Story

Related Stories