TopTop
Begin typing your search above and press return to search.

ടി.എൻ നൈനാൻ എഴുതുന്നു; നമ്മള്‍ തുല്യശക്തികളല്ല, ചൈന ഒരുപാട് മുന്നോട്ടുപോയി; യാഥാർത്ഥ്യത്തിലേക്കുയരാൻ അതിർത്തി സംഘർഷം വഴിവെയ്ക്കട്ടെ

ടി.എൻ നൈനാൻ എഴുതുന്നു; നമ്മള്‍ തുല്യശക്തികളല്ല, ചൈന ഒരുപാട് മുന്നോട്ടുപോയി; യാഥാർത്ഥ്യത്തിലേക്കുയരാൻ അതിർത്തി സംഘർഷം വഴിവെയ്ക്കട്ടെ

ഇന്ത്യന്‍ എക്‌സപ്രിന്റെ അഡ്ഡാ പരിപാടിയില്‍ പങ്കെടുമ്പോള്‍ വിദേശ കാര്യ മന്ത്രി എസ് ശങ്കര്‍ അദ്ദേഹത്തിന്റെ പ്രേക്ഷകരോട് അതിനിടെ നടന്ന ഇന്ത്യ ചൈന ഉച്ചകോടിയിലെ ചർച്ചയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. "നിങ്ങളും വളരുകയാണ്, ഞങ്ങളും വളരുകയാണ്. നമ്മള്‍ ലോകത്തെ വന്‍ശക്തികളാവാന്‍ പോകുകയാണ്. നാലാം വ്യാവസായിക വിപ്ലവം സാധ്യമാക്കാന്‍ കഴിയുന്ന സംസ്‌ക്കാരത്തിനുടമകളാണ്. നമ്മള്‍ ഒരേ രീതിയില്‍ വളരുകയാണ്".

ഇങ്ങനെയൊരു കഥയ്ക്ക് മൂന്ന് പതിറ്റാണ്ട് പഴക്കമുണ്ട്. ചൈനയെക്കുറിച്ചുള്ള ജയശങ്കറിന്റെയത്ര അറിവില്ലാതെ തന്നെ ഈ കഥയുടെ വില്‍പ്പനമൂല്യം കഴിഞ്ഞുവെന്ന് മനസ്സിലാക്കാം. എല്ലാ മേഖലകളിലും ചൈന ഇന്ത്യയെ മറികടന്നിരിക്കുന്നു. ഇപ്പോള്‍ ഉപഭൂഖണ്ഡത്തില്‍ അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. അധികാരശേഷിയിലെ അസന്തുലിതാവസ്ഥ വളരെ വ്യക്തമാണ്. അത് വര്‍ധിച്ചുവരികയുമാണ്. കഴിഞ്ഞ കാലത്തെ സുപ്പര്‍ പവറിനെയാണ് ചൈന നേരിടുന്നത്. ഇന്ത്യയ്ക്ക് അതിന്റെ സ്വാധീന മേഖലകള്‍ ചുരുങ്ങി വരുന്നു. എന്നിട്ടും സമാന്തരമായി രണ്ട് രാജ്യങ്ങളും വികസിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ വിജയത്തിന്റെ അളവ് വെച്ചുനോക്കുമ്പോള്‍ അത് ചെറിയ കാര്യമാണ്.

ഇന്ത്യയും ചൈനയും ഒരേ പോലെ വികസിക്കുന്നുവെന്ന കാര്യം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംങുമായുള്ള സംഭാഷണത്തില്‍ ഉന്നയിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തെ പോലൊരാള്‍ എങ്ങനെയാവും പ്രതികരിക്കുക എന്ന് ആലോചിച്ചുനോക്കാവുന്നതാണ്. 2010 ലെ അവസ്ഥയിലല്ല ഇന്ന് ബെയ്ജിംങ്. ' ഇന്ത്യയ്ക്കും ചൈനയ്ക്കും വികസിക്കാന്‍ ആവശ്യമായ അവസരങ്ങള്‍ ലോകത്തുണ്ട്. സഹകരിക്കാനും.' അന്ന് മന്‍മോഹന്‍സിംങും ചൈനീസ് പ്രസിഡന്റായിരുന്ന വെന്‍ ജിയാബാവോയും ഇറങ്ങിയ സംയുക്ത പ്രസ്താവന പറഞ്ഞ സാഹചര്യമല്ല ഇന്നുളളത്. ഇന്ത്യയുടെ വളര്‍ച്ച ശേഷി കുറഞ്ഞതും ചൈന സ്വാധീനവും ശക്തിയും കൂടുതല്‍ സമാഹരിച്ചതും അധികാര അസന്തുലിതാവസ്ഥ വര്‍ധിപ്പിച്ചു. ലോകത്തെ ഏറ്റവും കുടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ നടക്കുന്നു. ഏറ്റവും കൂടുതല്‍ കയറ്റുമതി നടക്കുന്നു. സൈനിക ഉപയോഗത്തിനുള്ളവയടക്കമുള്ള സാങ്കേതിക വിദ്യയിലും ചൈന വളരെ മുന്നോട്ട് പോയി. നമ്മള്‍ ഇപ്പോള്‍ നേരിടുന്നത് അതുകൊണ്ട് മറ്റൊരു ചൈനയെയാണ്. അതുകൊണ്ട് സമന്മാരാണെന്ന് ഭാവിക്കുന്നത് മോശം പ്രതികരണത്തിന് ഇടയാക്കും.

1962 ലെ യുദ്ധ സമയത്ത് ചൈനയുടെ പ്രസിഡന്റായിരുന്ന ലിയു ഷാവോക്കി ശ്രീലങ്കയിലെ ഫെലിക്‌സ് ബണ്ഡാരനായകെയോട് പറഞ്ഞ കാര്യം India's World: How Prime Ministers shaped Foreign Policy എന്ന പുസ്തകത്തില്‍ വിദേശകാര്യ ഉദ്യോഗസ്ഥനായിരുന്ന രാജീവ് ദോഗ്ര പറയുന്നുണ്ട്. ഇന്ത്യയുടെ മിഥ്യാ ബോധവും അഹങ്കാരവും അവസാനിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു യുദ്ധമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ പശ്ചാത്തലത്തില്‍, കഴിഞ്ഞ വര്‍ഷം ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് ആലോചിക്കുക.. ' കാശ്മീരിനെക്കുറിച്ച് പറയുമ്പോള്‍ പാക് അധീന കാശ്മീരും അക്‌സായി ചിന്നും അതില്‍ ഉള്‍പ്പെടും. അതിന് വേണ്ടി ഞങ്ങള്‍ മരിക്കാനും തയ്യാറാണ്' വസ്തുതകള്‍ അറിയുന്നവരെ സംബന്ധിച്ചിടത്തോളം ഇത് പൊങ്ങച്ചം പറിച്ചിലാണെന്ന് അറിയാം. എന്നാല്‍ ബെയ്ജിംങ് ഇതിനെ കണക്കാക്കിയിട്ടുണ്ടാവുക ഇന്ത്യ വീണ്ടും അഹങ്കരിക്കുന്നുവെന്നതാകും. The rise and fall of Great Power എന്ന പുസ്തകത്തില്‍ പോള്‍ കെന്നഡി സാമ്പത്തിക മാറ്റത്തിനിടയിലെ സൈനിക സംഘര്‍ഷത്തെക്കുറിച്ച് പറയുന്നുണ്ട്. യുദ്ധകാലത്ത് രാജ്യത്തിനുണ്ടാകുന്ന വീഴ്ചയോ ഉയര്‍ച്ചയോ അല്ല, സമാധാനകാലത്തുണ്ടാകുന്നവയെക്കുറിച്ചാണ് അദ്ദേഹം ചര്‍ച്ച ചെയ്തത്. ചൈനയുമായുള്ള ഇടപെടലുകളില്‍ ഇന്ത്യ കാര്യമായി ശ്രദ്ധിച്ചില്ലെന്നാണ് കെന്നഡി പറയുന്നത്. ഇരു രാജ്യങ്ങളും ഒരേ പോലെ വികസിക്കുന്നുവെന്ന പറഞ്ഞത് സന്ദര്‍ഭത്തിന്റെ യാഥാര്‍ത്ഥ്യ ബോധമുള്‍ക്കൊണ്ടാണെങ്കില്‍ പ്രത്യേകിച്ചും

ഭാഗ്യവശാല്‍ ഷീ ജിന്‍പിംങുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇന്ത്യ വെറുതെ ഇരുന്നില്ല. മറ്റു രാജ്യങ്ങളുമായി ഇടപഴകുക വഴി ശാക്തിക ബലാബലത്തിലെ അസന്തുലിതാവസ്ഥയെ ഇന്ത്യ അഭിമുഖികരിക്കാന്‍ ശ്രമിച്ചു. അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു. ലഡാക്കിലേക്ക് എല്ലാ കാലവസ്ഥയിലും ഉപയോഗിക്കാന്‍ പറ്റുന്ന ടണലുകള്‍ കുഴിച്ചു. ബ്രഹ്മപുത്രയ്ക്ക് കുറകെ പാലങ്ങള്‍ നിര്‍മ്മിച്ചു. തര്‍ക്കപ്രദേശങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് റോഡുകളുണ്ടാക്കി. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, കാര്‍ഗിലിലും, ഇപ്പോഴും ഭുപ്രദേശങ്ങള്‍ നഷ്ടമാകുന്നതുവരെ സൈന്യം ജാഗ്രതപ്പെട്ടില്ല. തീര്‍ച്ചയായും ഇന്ത്യന്‍ സൈന്യം 1962 ലെ അവസ്ഥയിലല്ല. എന്നാല്‍ അതിന്റെ ലക്ഷ്യമെന്ന് പറയുന്നത് കൂടുതല്‍ ഭൂപ്രദേശങ്ങള്‍ നഷ്ടമാകാതെ നോക്കുകയാണ്. ബാക്കി കാര്യങ്ങള്‍ നയതന്ത്രത്തിന് വിട്ടുകൊടുക്കുകയാണ് വേണ്ടത്. - കാര്യമായ ഫലമില്ലെങ്കിലും

ചെറിയ ബജറ്റുകൊണ്ട് ഒരു ശക്തമായ സൈന്യത്തെ ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ല. സാങ്കേതിക മികവോടെയുള്ള നിര്‍മ്മാണ രംഗത്തെ കഴിവാണ് ആവശ്യം. മാനവ ശേഷി സൂചികയിലും പ്രതിശീര്‍ഷ വരുമാനത്തിലും മൂന്നാം ലോക രാജ്യങ്ങള്‍ക്കിടയില്‍ താഴെയാണെങ്കില്‍ ഇതൊക്കെ സാധ്യമാക്കുക എളുപ്പമാകില്ല. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളും അസ്വസ്തങ്ങളും എന്താണ് യഥാര്‍ത്ഥ ശക്തിയെന്ന ബോധ്യത്തിലേക്ക് ഉയര്‍ത്തേണ്ടതാണ് .

(ദി പ്രിന്റുമായുള്ള കണ്ടന്റ് ഷെയറിംഗ് പാര്‍ട്ട്ണര്‍ഷിപ്പിന്റെ ഭാഗമായി ഐപിഎഎംഎസ് ഫൌണ്ടേഷന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)


ടി.എന്‍ നൈനാന്‍

ടി.എന്‍ നൈനാന്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍, ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് പ്രൈ. ലിമിറ്റഡ് ചെയര്‍മാന്‍

Next Story

Related Stories