TopTop
Begin typing your search above and press return to search.

കനത്ത മഴ; ദുബായ് വിമാനത്താവളം വെള്ളക്കെട്ടിലായി; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു

കനത്ത മഴ; ദുബായ് വിമാനത്താവളം വെള്ളക്കെട്ടിലായി; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു

ഇന്ന് പുലര്‍ച്ചെയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ സര്‍വീസുകള്‍ തടസപ്പെട്ടു. വിമാനത്താവളത്തിന്റെ പല ഇടങ്ങളിലായി വെള്ളം കയറിയതോടെ ദുബായിലേക്ക് എത്തുന്നതും ദുബായില്‍ നിന്ന് പുറപ്പെടുന്നതുമായ വിമാന സര്‍വീസുകളെ ബാധിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ കനത്ത മഴയാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പെയ്തത്. വെള്ളം കയറിയതിനാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തില്‍ തടസങ്ങള്‍ നേരിടുന്നതായി ദുബായ് എയര്‍പോര്‍ട്ട് വക്താവ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. യാത്രക്കാര്‍ അതത് വിമാനക്കമ്പനികളുടെ വെബ്‌സൈറ്റുകളിലോ അല്ലെങ്കില്‍ www.dubaiairports.ae എന്ന വെബ്‌സൈറ്റിലോ വിമാനങ്ങളുടെ സര്‍വീസ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും പരമാവധി ബുദ്ധിമുട്ടുകള്‍ കുറച്ച് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു. വിമാന സര്‍വീസുകളുടെ വിവരങ്ങള്‍ അറിയാന്‍ +971 4 2166666 എന്ന നമ്പറിലും ബന്ധപ്പെടാം.


Next Story

Related Stories