TopTop
Begin typing your search above and press return to search.

ഒരു വിമാനത്തില്‍ 145 രാജ്യങ്ങളിലെ യാത്രക്കാര്‍ ; ഗിന്നസ് റെക്കോര്‍ഡിട്ട് എമിറേറ്റ്‌സ്

ഒരു വിമാനത്തില്‍ 145 രാജ്യങ്ങളിലെ യാത്രക്കാര്‍ ; ഗിന്നസ് റെക്കോര്‍ഡിട്ട് എമിറേറ്റ്‌സ്

145 രാജ്യങ്ങളില്‍നിന്നുള്ള 540 യാത്രക്കാരുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ നിന്ന് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളും താണ്ടി തിരിച്ചെത്തി ഗിന്നസ് റെക്കോര്‍ഡിട്ടു. ഒരു വിമാനത്തില്‍ ഇത്രയേറെ രാജ്യക്കാര്‍ യാത്രക്കാരായി എന്നതായിരുന്നു എമിറേറ്റ്സിന്റെ എ 380-800 വിമാനത്തിന്റെ സവിശേഷത. രണ്ടു മണിക്കൂര്‍കൊണ്ടാണ് എല്ലാ എമിറേറ്റുകളും ചുറ്റി വിമാനം ദുബായില്‍ തിരിച്ചെത്തിയത്.

2019 സഹിഷ്ണുതാവര്‍ഷമായി ആചരിക്കുന്ന യു.എ.ഇ.യുടെ 48-ാം ദേശീയദിനാഘോഷത്തിന്റെ ആരവങ്ങള്‍ക്കിടയിലാണ് ദുബായിയുടെ സ്വന്തം വിമാനക്കമ്പനിയായ എമിറേറ്റ്സ് ചരിത്രയാത്ര നടത്തി ലോകശ്രദ്ധനേടിയത്. പ്രത്യേക ക്ഷണിതാക്കളുമാണ് ചരിത്രംരചിച്ച വിമാനത്തില്‍ യാത്രക്കാരായി എത്തിയത്. ചുരുങ്ങിയത് 75 രാജ്യങ്ങളില്‍നിന്നുള്ളവരെങ്കിലും യാത്രക്കാരായി ഉണ്ടായാല്‍മാത്രമേ ഗിന്നസ് ബുക്കില്‍ ഇടംപിടിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ എമിറേറ്റ്സിന്റെ അറിയിപ്പനുസരിച്ച് ആയിരങ്ങളാണ് പേര് രജിസ്റ്റര്‍ചെയ്തത്. അതില്‍നിന്നാണ് ആവശ്യമായതിന്റെ ഇരട്ടിയോളം രാജ്യക്കാരെ കണ്ടെത്തിയത്. വിമാനത്തിലെ 22 ജീവനക്കാരാകട്ടെ പതിനഞ്ചു രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു. വിവിധ രാജ്യക്കാര്‍ കൈകോര്‍ത്തുനില്‍ക്കുന്ന ചിത്രങ്ങള്‍ ആലേഖനംചെയ്ത ഇകെ-2019 വിമാനം അടുത്ത ഒരുവര്‍ഷം അമ്പതിലേറെ സ്ഥലങ്ങളിലേക്ക് സഹിഷ്ണുതയുടെ സന്ദേശവുമായി യാത്രകള്‍ നടത്തും.


Next Story

Related Stories