TopTop
Begin typing your search above and press return to search.

സൗദിയില്‍ മയക്ക് മരുന്ന് കേസില്‍ പിടിക്കപ്പെട്ടത് മലയാളികര്‍ ഉള്‍പ്പെടെ 5000ത്തോളം പേര്‍

സൗദിയില്‍ മയക്ക് മരുന്ന് കേസില്‍ പിടിക്കപ്പെട്ടത് മലയാളികര്‍ ഉള്‍പ്പെടെ 5000ത്തോളം പേര്‍

സൗദി അറേബ്യയില്‍ മയക്കു മരുന്ന് കേസില്‍ പിടിക്കപ്പെട്ടത് മലയാളികള്‍ ഉള്‍പ്പെടെ അയ്യായിരത്തോളം പേര്‍. രാജ്യത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ലഹരി, മയക്കു മരുന്ന് കേസില്‍ പിടിക്കപ്പെട്ടവരുടെ കണക്കാണ് പുറത്തായത്. രാജ്യത്തേക്ക് മയക്ക് മരുന്ന് കടത്തല്‍, വിപണനം, ഉപഭോഗം, പശ്ചാത്തലമൊരുക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് ഇവര്‍ പടിയിലായത്.

സൗദി നാര്‍കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റാണ് പിടിയിലായവരുടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. ലഹരി, മയക്ക് മരുന്ന് കേസില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്ത് പിടിയിലായത് അയ്യായിരത്തി അറുപത്തിയേഴ് പേരാണ്. മുപ്പത്തി രണ്ട് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്. നിരോധിത മയക്കുഗുളികകള്‍ നിര്‍മ്മിക്കുന്ന യന്ത്ര സാമഗ്രികളടക്കം ഒരു പ്രാദേശിക നിര്‍മ്മാണ കേന്ദ്രവും പിടികൂടിയവയിലുള്‍പ്പെടും. ഇവിടെ നിന്ന് നിരവധി ലഹരി ഗുളികകളും നിര്‍മ്മാണത്തിനുപയോഗിച്ചിരുന്ന അസംസ്‌കൃത വസ്തുക്കളും പിടികൂടി.

മയക്കുമരുന്നു കേന്ദ്രങ്ങള്‍ കണ്ടെത്തി അടച്ചുപൂട്ടുകയും കുറ്റക്കാരെ പിടികൂടി കടുത്ത ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്തുവരികയാണെന്ന് നാര്‍ക്കോട്ടിക് ഡയറക്ട്റേറ്റ് വ്യക്തമാക്കി. 54 ലക്ഷം മയക്കുഗുളികകള്‍, ആറ് ടണ്‍ ഹഷീഷ്, 1.4 കിലോ കൊെക്കെന്‍, 2.9 കിലോ ഹെറോയിന്‍, എന്നിവയാണ് മൂന്നുമാസത്തിനിടെ പിടികൂടിയതെന്ന് നര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റ് വക്താവ് കേണല്‍ അബ്ദുല്‍ അസീസ് മുഹമ്മദ് കടാസ പറഞ്ഞു.

<blockquote class="twitter-tweet"> <p lang="en" dir="ltr">Hola India/España, as you guys know, football has always held a special place in my heart so this association is so special to me. And to be named the ambassador for the La Liga is so humbling. So excited for this partnership <a href="https://twitter.com/LaLigaEN?ref_src=twsrc^tfw">@LaLigaEN</a> <a href="https://t.co/prZFFSeHdV">pic.twitter.com/prZFFSeHdV</a></p>— Rohit Sharma (@ImRo45) <a href="https://twitter.com/ImRo45/status/1205036443476746241?ref_src=twsrc^tfw">December 12, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories