TopTop
Begin typing your search above and press return to search.

വീഡിയോ ഗെയിമുകളിലെ തട്ടിപ്പില്‍ വീഴരുത്; മുന്നറിയിപ്പുമായി അബുദാബി പോലീസ്

വീഡിയോ ഗെയിമുകളിലെ തട്ടിപ്പില്‍ വീഴരുത്; മുന്നറിയിപ്പുമായി അബുദാബി പോലീസ്

ഇന്റര്‍നെറ്റിലൂടെ ഇലക്ട്രോണിക് ഗെയിമുകള്‍ സബ്സ്‌ക്രൈബുചെയ്യുമ്പോഴോ വാങ്ങുമ്പോഴോ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറുരെതെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. സുരക്ഷിതമായ നിയന്ത്രണങ്ങള്‍ ബാധകമാക്കുന്ന വിശ്വസനീയമായ വെബ്സൈറ്റുകള്‍ വഴി ഇവ വാങ്ങണമെന്നും അബുദാബി പോലീസ് ആവശ്യപ്പെട്ടു. കൂടുതല്‍ പണമുള്ള അക്കൗണ്ടുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താതിരിക്കാന്‍ ശ്രമിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് വേണ്ടി ആവശ്യത്തിന് മാത്രം പണം നിറച്ച് ഉപയോഗിക്കാന്‍ ഒരു പ്രത്യേക അക്കൗണ്ടും കാര്‍ഡും മാറ്റിവെക്കാന്‍ ശ്രമിക്കണം. ശൈത്യകാല അവധിയാരംഭിക്കുന്നതോടെ കുട്ടികള്‍ ധാരാളമായി ഓണ്‍ലൈന്‍ ഗെയിമുകളടക്കമുള്ളവയില്‍ സജീവമാവും. കോവിഡ് വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതുകൊണ്ട് ഭൂരിഭാഗം പേരും ഇന്റര്‍നെറ്റില്‍ തന്നെയാവും കൂടുതല്‍ സമയം ചെലവഴിക്കുക. ഈ തക്കം മുതലെടുക്കാനായി തട്ടിപ്പുസംഘങ്ങളും ശ്രമം നടത്തും. ഇത് ജാഗ്രതയോടെ കാണണം. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ചൂഷണങ്ങളും കുട്ടികള്‍ക്കെതിരേ പെരുകുന്നുണ്ട്. ഭീഷണികള്‍, തെറ്റായ രീതിയിയില്‍ സമീപിക്കല്‍ എന്നിവയെല്ലാം വെബ്സൈറ്റുകള്‍, സാമൂഹമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍ എന്നിവ വഴി നടക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഇത്തരം സാഹചര്യങ്ങള്‍ യുക്തിപരമായി കൈകാര്യം ചെയ്യാന്‍ കഴിയണമെന്നില്ല. ഇത് രക്ഷിതാക്കളോട് പങ്കുവെക്കാതിരിക്കുന്നതും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കും. അതുകൊണ്ട് തന്നെ കുട്ടികളോട് സംസാരിക്കാന്‍ രക്ഷിതാക്കള്‍ തന്നെ സമയം കണ്ടെത്തണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.


Next Story

Related Stories