TopTop
Begin typing your search above and press return to search.

പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ എയര്‍ ഇന്ത്യയുടെ ഹോംസര്‍വീസ്

പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ എയര്‍ ഇന്ത്യയുടെ ഹോംസര്‍വീസ്

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്ക് കോവിഡ് -19 (ആര്‍ടി-പിസിആര്‍) ടെസ്റ്റുകള്‍ വീട്ടില്‍ എത്തി ചെയ്യാമെന്ന് ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. 190 ദിര്‍ഹത്തിന് വീട്ടില്‍ വന്ന് നേരിട്ടുള്ള പരിശോധന സംവിധാനമാണ് എയര്‍ലൈന്‍ സജ്ജമാക്കിയിരിക്കുന്നത്. ഹോം സര്‍വീസുകള്‍ ആവശ്യമില്ലാത്തവര്‍ക്ക് എന്‍.എം.സി. ഹെല്‍ത്ത് കെയറില്‍ എയര്‍ലൈനിന്റെ പങ്കാളിത്തത്തോടെ 150 ദിര്‍ഹത്തിന് പരിശോധന നടത്താം. യു.എ.ഇയിലെ വിവിധ എന്‍.എം.സി. ക്ലിനിക്കുകളിലും ആശുപത്രികള്‍, അബുദാബിയിലെ 11 കേന്ദ്രങ്ങള്‍, ദുബായില്‍ നാല്, ഷാര്‍ജയില്‍ എട്ട്, റാസ്അല്‍ഖൈമ എന്നിവിടങ്ങളില്‍ പരിശോധന സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധന ഫലം ലഭിക്കുന്നത് നിര്‍ബന്ധമല്ലെങ്കിലും, ഇന്ത്യയിലെ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ഇത് ശുപാര്‍ശ ചെയ്യുന്നതായും അധികൃതര്‍ പറഞ്ഞു. പശ്ചിമബംഗാളിലേക്കും തമിഴ്നാട്ടിലേക്കുമുള്ള എല്ലാ യാത്രക്കാരും പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് ഫലം നല്‍കണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചിരുന്നു. വന്ദേഭാരത്, എയര്‍ ബബിള്‍ പദ്ധതികള്‍പ്രകാരം കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും ഇത് നിര്‍ബന്ധമാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ പറഞ്ഞു.


Next Story

Related Stories