പ്രവാസിളെ നട്ടിലെത്തിക്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനമുണ്ടാകുമെന്ന റിപോര്‍ട്ടുകളെ തുടര്‍ന്ന് സ്വകാര്യ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് നടപടികള്‍ ആരംഭിച്ചു. ഇന്‍ഡിഗോ, ഗോ എയര്‍, വിസ്താര, സ്പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളാണ് യാത്രക്കാരെ ക്ഷണിച്ച് ബുക്കിങ് ആരംഭിച്ചത്. ജൂണ്‍ മൂതല്‍ സിങ്കപ്പൂര്‍, ദുബായ് തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകള്‍ ഉള്‍പ്പെടെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ മേക് മൈ ട്രിപ്പില്‍, മേയ് 16 മുതല്‍ ഡല്‍ഹി-മുംബൈ ഉള്‍പ്പെടെ ഒട്ടേറെ ആഭ്യന്തര റൂട്ടുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. സ്പൈസ് ജെറ്റും ഗോ എയറുമാണ് ഈ റൂട്ടുകളില്‍ ബുക്കിങ് തുടങ്ങിയത്. ഇന്‍ഡിഗോ, വിസ്താര എന്നിവയുടെ ആഭ്യന്തര ടിക്കറ്റുകളും അന്താരാഷ്ട്ര ടിക്കറ്റുകളും ജൂണ്‍ ഒന്നുമുതലും ലഭ്യമാണ്.
എല്ലാ വിമാന കമ്പനികളും ടിക്കറ്റ് ബുക്ക് ചെയുന്നത് അവസാനിപ്പിക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഏപ്രില്‍ 19-ന് ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു. നിര്‍ദേശം ലഭിക്കാതെ ബുക്കിങ് ആരംഭിക്കരുതെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരിയും ട്വിറ്ററില്‍ കുറിച്ചു. ഇത് ലംഘിച്ചാണ് നടപടി. അതേസമയം എയര്‍ ഇന്ത്യ ഇതുവരെ ബുക്കിങ് ആരംഭിച്ചിട്ടില്ല. മേയ് മൂന്നിനു രാജ്യത്തെ ലോക്ഡൗണ്‍ തീരുമ്പോള്‍ വിമാന യാത്ര നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നാണ് എയര്‍ ലൈനുകളുടെ പ്രതീക്ഷ.