TopTop
Begin typing your search above and press return to search.

യുഎഇയില്‍ വാര്‍ഷിക അവധി നേരത്തെ എടുക്കാം, വിസ കാലാവധി കഴിഞ്ഞാലും പിഴയില്ല

യുഎഇയില്‍ വാര്‍ഷിക അവധി നേരത്തെ എടുക്കാം, വിസ കാലാവധി കഴിഞ്ഞാലും പിഴയില്ല

യുഎഇയില്‍ താമസവിസ പുതുക്കാന്‍ വൈകുന്നവര്‍ക്ക് ഈ വര്‍ഷാവസാനം വരെ പിഴ ഈടാക്കേണ്ടതില്ലെന്നു യുഎഇ തീരുമാനിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. രാജ്യത്ത് സ്വകാര്യമേഖലയില്‍ ജോലി ചെയ്തുവരുന്ന വിദേശികള്‍ക്ക് ആവശ്യമെങ്കില്‍ അവരുടെ വാര്‍ഷിക അവധി നേരത്തെ എടുക്കാനും അനുമതിയുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് ഇന്നലെ മന്ത്രിസഭാ യോഗം നടന്നത്.

വിദേശികള്‍ക്ക് വാര്‍ഷിക അവധി നേരത്തെ എടുക്കാന്‍ ഏര്‍ളി ലീവ് പദ്ധതിയാണ് യുഎഇയില്‍ തുടക്കം കുറിച്ചത്. കോവിഡ് പകര്‍ച്ച തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണ കാലയളവ് ഉപയോഗപ്പെടുത്തി വിദേശികള്‍ക്ക് മാതൃരാജ്യത്തേക്കു മടങ്ങാമെന്നാണ് യുഎഇ മാനവശേഷി, സ്വദേശിവല്‍കരണ മന്ത്രാലയം നിര്‍ദേശിക്കുന്നത്. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പരസ്പര ധാരണയോടെ ഇതു ശമ്പളമില്ലാത്ത അവധിയാക്കി മാറ്റാമെന്നും വ്യക്തമാക്കി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം, വ്യോമയാന വകുപ്പ്, ദേശീയ അത്യാഹിത ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇങ്ങനെ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സൗകര്യമൊരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

താമസവിസ പുതുക്കാന്‍ വൈകുന്നവര്‍ക്ക് ഈ വര്‍ഷാവസാനം വരെ പിഴ ഈടാക്കേണ്ടതില്ലെന്നാണ് മറ്റൊരു തീരുമാനം. താമസവിസ പിഴയില്ലാതെ പുതുക്കാന്‍ നേരത്തെ മൂന്ന് മാസമായിരുന്നു സമയം അനുവദിച്ചത്. മന്ത്രിസഭാ യോഗത്തില്‍ യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഇപ്പോള്‍ വിദേശത്തുള്ള താമസവിസക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. അതിനിടെ അവശ്യസര്‍വീസുകളായി പ്രഖ്യാപിക്കപ്പെട്ട മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ദുബായില്‍ സഞ്ചരിക്കുന്നതിന് മുമ്പ് അതിനുള്ള അനുമതി പത്രം സമ്പാദിക്കണമെന്ന് ദുബായ് ഗവര്‍മ്മെണ്ട് മുന്നറിയിപ്പ് നല്‍കി. dxbpermit.gov.ae എന്ന വെബ്സൈറ്റില്‍ ഇതിനായി അപേക്ഷ നല്‍കാം.


Next Story

Related Stories