വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ വിധിക്കുമെന്ന് മുന്നറിയുപ്പമായി അബുദാബി പോലീസ്. നിയമം ലംഘിക്കുന്നവര്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റും ചുമത്തുമെന്നും പോലീസ് ഗതാഗത വകുപ്പ് ഓര്‍മിപ്പിച്ചു. വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗമാണെന്ന് ആഭ്യന്തര മന്ത്രാലയം നടത്തിയ പഠനത്തില്‍ കണ്ടെത്തി. . വാഹനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഗെയിമുകള്‍ കളിക്കുന്ന ഡ്രൈവര്‍മാര്‍ വരെയുണ്ട്. സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് പോലീസിന്റെ മുന്നറിയിപ്പ്.
വാഹനാപകടങ്ങളുടെ കാരണങ്ങളില്‍ 71 ശതമാനം മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലവും 17.7 ശതമാനം ഡ്രൈവിങ്ങിനിടെ കുട്ടികളെ പരിചരിക്കുന്നതുകൊണ്ടും 10.9 ശതമാനം ഡ്രൈവിങ്ങിനിടെ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നതുകൊണ്ടുമാണെന്ന് പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ഡ്രൈവിങ്ങിനിടെയുള്ള 88,619-ഓളം മൊബൈല്‍ ഫോണ്‍ ഉപയോഗമാണ് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 3,23,102 മൊബൈല്‍ ഫോണ്‍ നിയമലംഘനം രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി പോലീസ് അറിയിച്ചു.