TopTop
Begin typing your search above and press return to search.

അഞ്ച് വര്‍ഷത്തെ റിട്ടയര്‍മെന്റ് വിസ പ്രഖ്യാപിച്ച് ദുബായ്

അഞ്ച് വര്‍ഷത്തെ റിട്ടയര്‍മെന്റ് വിസ പ്രഖ്യാപിച്ച് ദുബായ്

അമ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞ വിദേശികള്‍ക്ക് റിട്ടയര്‍മെന്റ് വിസ പ്രഖ്യാപിച്ച് ദുബായ്. 55 വയസ്സിന് മുകളിലുള്ള രാജ്യത്തിനകത്തും പുറത്തുമുള്ള വിദേശികള്‍ക്ക് 'റിട്ടയര്‍മെന്റ് ഇന്‍ ദുബായ്' എന്ന പേരില്‍ അഞ്ച് വര്‍ഷത്തെ റിട്ടയര്‍മെന്റ് വിസയ്ക്ക് അപേക്ഷിക്കാമെന്ന പ്രഖ്യാപനം ബുധനാഴ്ചയാണ് വന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശ പ്രകാരം ദുബായ് ടൂറിസം വകുപ്പും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്‍ഡ് ഫോറിന്‍ അഫയേഴ്സും ചേര്‍ന്നാണ് പുതിയ വിസാ പദ്ധതി ആരംഭിക്കുന്നത്.

അപേക്ഷകര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നോ പെന്‍ഷനില്‍ നിന്നോ പ്രതിമാസം 20,000 ദിര്‍ഹം വരുമാനം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ദുബായില്‍ 20 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഭൂസ്വത്തോ കെട്ടിടമോ സ്വന്തം പേരിലുണ്ടാവണം. ഇവര്‍ക്ക് നിര്‍ബന്ധമായും ആരോഗ്യ ഇന്‍ഷുറന്‍സും വേണം.

http://www.retireindubai.com എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ അയയ്ക്കുന്നതിന് മുമ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണം. വിസ അപേക്ഷ നിരസിച്ചാല്‍ 30 ദിവസത്തിനകം ഇന്‍ഷുറന്‍സിനായി മുടക്കിയ തുക തിരികെ നല്‍കും. വിസ അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഓണ്‍ലൈനായി തന്നെ പുതുക്കാം. പദ്ധിയുടെ പ്രാരംഭ ഘട്ടത്തില്‍, വിരമിക്കല്‍ പ്രായം എത്തിയിട്ടുള്ള ദുബായില്‍ ജോലി ചെയ്യുന്ന യുഎഇ നിവാസികളെ കേന്ദ്രീകരിച്ചായിരിക്കും ഇത്.


Next Story

Related Stories