ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് മൂന്ന് ഇന്ത്യകാര്‍ക്കെതിരെ യു എ ഇയിൽ കേസ് ഇവരിൽ ചിലകരെ അവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങള്‍ പിരിച്ചുവിട്ടതായും മറ്റുള്ള ചിലർക്കെതിരെ നടപടി ആരംഭിച്ചതായും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെയും ചിലര്‍ക്കെതിരെ പ്രകോപനപരമായ പോസ്റ്റുകളിട്ടതിന് നടപടികള്‍ എടുത്തിരുന്നു. സോഷ്യല്‍ മീഡിയകളില്‍ അപകീര്‍ത്തികരങ്ങളായ പോസ്റ്റുകള്‍ ഇടരുതെന്ന ഗള്‍ഫിലെ ഇന്ത്യന്‍ എംബസികള്‍ പ്രവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ദുബായിലെ ഇറ്റാലിയന്‍ റസ്റ്റോറന്റുകള്‍ നടത്തുന്ന കമ്പനി അസാദിയ ഗ്രൂപ്പിലെ ഷെഫ് റോഹിത് റാവത്തിനെ പ്രകോപനപരമായ പോസ്റ്റിനെ തുടര്‍ന്ന് സസ്പെന്റ് ചെയ്തതായി കമ്പനി അറിയിച്ചു. അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുകയാണെന്നും കമ്പനി അറിയിച്ചു. ഷാര്‍ജയിലെ ന്യൂമിക്സ് ഓട്ടോമേഷനില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുന്ന സച്ചിന് കിണ്ണിങ്ങോളിയേയും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി കമ്പനി അറിയിച്ചു. അദ്ദേഹത്തിന്റെ ശബളവും തടഞ്ഞുവെച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഏതെങ്കിലും മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സമീപനങ്ങളോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നടപടിയാവും സ്വീകരിക്കുകയെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. മത വിദ്വേഷം വളർത്തുന്ന പോസ്റ്റുകൾ ഇട്ടതിനെതിരെയാണ് നടപടി. ദുബായ് ആസ്ഥാനമായ ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പിലാണ് നടപടി നേരിടുന്ന മറ്റൊരു പ്രവാസി. ഇദ്ദേഹത്തിന്റെ പേര് കമ്പനി പുറത്തുവിട്ടിട്ടില്ല. വിശാല്‍ താക്കൂര്‍ എന്ന ഫേസ്ബുക്ക് ഐഡിയില്‍നിന്നാണ് അദ്ദേഹം ഇസ്ലാം വിരുദ്ധ പോസ്റ്റുകള്‍ ഇട്ടത്. ഇദ്ദേഹത്തെ കമ്പനിയില്‍നിന്ന് പിരിച്ചുവിട്ടതായും വിശദാംശങ്ങള്‍ പോലീസിന് നല്‍കിയതായും വക്താവ് അറിയിച്ചു. കോവിഡ് പടരുന്നതിന് കാരണം ത്ബ്ലിഗ് ജമാ അത്ത് ഗ്രൂപ്പ് ഡൽഹിയിൽ നടത്തിയ സമ്മേളനമാണൈന്ന് വിവിധ ഹിന്ദുത്വ ഗ്രൂപ്പുകള്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുസ്ലീങ്ങൾക്കെതിരെ ഇന്ത്യയിലും വ്യാപകമായ അപവാദ പ്രചരണവുമുണ്ടായിരുന്നു. ഇന്ത്യയിൽ മുസ്ലീങ്ങൾ വിവേചനം അനുഭവിക്കുകയാണെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൺട്രീസ് ആരോപിക്കുകയും ചെയ്തു. ഈ ആരോപണം ഇന്ത്യ ഔദ്യോഗികമായി തള്ളി കളയുകയും ചെയ്തു. കുവൈറ്റും ഇന്ത്യയ്ക്കെതിരെ ശക്തമായി വിമർശിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു. ഇതിനിടിയിലാണ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ചിലർ ഇസ്ലാം വിരുദ്ധ അധിക്ഷേപവുമയി രംഗത്തെത്തിയത്. ഇന്ത്യൻ മുസ്ലീങ്ങളോട് പാകിസ്താനിൽ പോകാൻ പറഞ്ഞ സമീർ ഭണ്ഡാരി എന്ന സിഇഒ യെ ഫ്യൂച്ചർ വിഷൻ ഇവൻ്റ്സ് ആൻ്റ് വെൻ്റിംങ്സ് എന്ന കമ്പനി നടപടിയെടുത്തിരുന്നു. ഇയാൾക്കെതിരെയും പോലീസ് കേസെടുത്തത് ഈയിടെയാണ്. . ഇസ്ലാമിനെ അപകീർത്തിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത ഷാർജ ആസ്ഥാനമായ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയും സിനിമ സംവിധായകുനുമായ സോഹൻ റോയ് പിന്നീട് മാപ്പ് പറഞ്ഞിരുന്നു. സമീപകാലത്താണ് പ്രവാസി കളിൽ നിന്നും ഇത്രയധികം ഇസ്ലാം വിരുദ്ധ സമീപനം ഉണ്ടായത്.
ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടു, മൂന്ന് ഇന്ത്യക്കാര്‍ക്കെതിരെ യുഎഇയില്‍ കേസ്, പണിയും പോകുമെന്ന് സൂചന

Next Story