TopTop
Begin typing your search above and press return to search.

വൈറസിന്റെ പുതിയ വകഭേദം; ബ്രിട്ടനില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യ വിലക്കി

വൈറസിന്റെ പുതിയ വകഭേദം; ബ്രിട്ടനില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യ വിലക്കി

ബ്രിട്ടനില്‍ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യ വിലക്കി. ഡിസംബര്‍ 31വരെയാണ് സര്‍വീസുകള്‍ റദ്ദ് ചെയ്തിരിക്കുന്നത്. നാളെ അര്‍ധരാത്രി മുതലുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

അതേസമയം, ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ അതിവേഗം പടരുന്ന കൊറോണ വൈറസില്‍ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്. പുതിയ വൈറസ് രോഗബാധ സംബന്ധിച്ച് ഭാവനസൃഷ്ടികളിലൂടെ പരിഭ്രാന്തി പരത്തരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ധന്‍ ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രആരോഗ്യമന്ത്രാലയം അടിയന്തര യോഗം വിളിച്ചിരുന്നു.

മുന്‍കരുതലുകളുടെ ഭാഗമായി ചൊവ്വാഴ്ച അര്‍ദ്ധ രാത്രിക്ക് മുമ്പായി ബ്രിട്ടനില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിലെത്തുമ്പോള്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. യുകെ വഴി വരുന്ന വിമാന യാത്രികര്‍ക്കും പരിശോധന നിര്‍ബന്ധമാണ്. ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചിരുന്നു. ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ യുകെയിലേക്കുള്ള വിമാന ഗതാഗതത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.


Next Story

Related Stories