Top

പ്രവാസികളുടെ മക്കള്‍ക്ക് രക്ഷിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ജോലി ചെയ്യാം

പ്രവാസികളുടെ മക്കള്‍ക്ക് രക്ഷിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ജോലി ചെയ്യാം

ഖത്തറില്‍ വിദേശികളുടെ മക്കള്‍ക്ക് രക്ഷിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ തന്നെ ജോലി ചെയ്യാം. നിലവില്‍ പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് മാത്രമാണ് ഇങ്ങനെ ജോലി ചെയ്യാന്‍ അനുമതിയുണ്ടായിരുന്നത്. പുതിയ മാറ്റങ്ങള്‍ കഴിഞ്ഞ ദിവസം ആഭ്യന്തര, തൊഴില്‍ മന്ത്രാലയം അധികൃതര്‍ വാര്‍ത്താസമ്മേളനത്തിലാണ് അറിയിച്ചത്.

പുതിയ തീരുമാനത്തോടെ പ്രവാസി കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും വിസ മാറാതെ തന്നെ ഖത്തറില്‍ ജോലി ചെയ്യാം. ഇതിനായി അധികൃതരുടെ പ്രത്യേക അനുമതി ആവശ്യമാണ്. കമ്പനികള്‍ക്ക് ലഭിക്കുന്ന താല്‍കാലിക വിസയിലൂടെ ഇത്തരക്കാരെ ജോലിക്ക് നിയമിക്കാനാവും. ഒരു മാസം മുതല്‍ ആറ് മാസം വരെയുള്ള കാലാവധിയിലായിരിക്കും താല്‍കാലിക വിസ അനുവദിക്കുന്നത്. താല്‍കാലിക വിസയ്ക്കുള്ള ഫീസ് നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മാസത്തേക്ക് 300 റിയാല്‍, രണ്ട് മാസത്തേക്ക് 500 റിയാല്‍ എന്നിങ്ങനെയും മൂന്നു മുതല്‍ ആറ് മാസം വരെ ഓരോ മാസത്തേക്കും 200 റിയാല്‍ വീതവുമാണ് ഫീസ്. സ്വകാര്യ കമ്പനികള്‍, വാണിജ്യ സ്ഥാപനങ്ങള്‍, ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇത്തരത്തില്‍ താല്‍കാലിക വിസ ലഭിക്കും. ഖത്തര്‍ വിസ സെന്ററുകള്‍ വഴിയാണ് അപേക്ഷിക്കേണ്ടതും.


Next Story

Related Stories