യുഎഇയില്‍ മുഖാവരണം ഉപയോഗശേഷം അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ 1000 ദിര്‍ഹം പിഴയീടാക്കുമെന്ന് അജ്മാന് പോലീസിന്റെ മുന്നറിയിപ്പ്. വാഹനമോടിക്കുന്നവരാണ് വലിച്ചെറിയുന്നതെങ്കില്‍ പിഴശിക്ഷയ്ക്കുപുറമേ ആറ് ബ്ലാക്ക് പോയന്റും നല്‍കും. യു.എ.ഇ. ഫെഡറല്‍ ട്രാഫിക് നിയമപ്രകാരമാണ് പുതിയ ശിക്ഷ.
ജനങ്ങളുടെ നിരുത്തരവാദപരമായ പെരുമാറ്റം പൊതുസുരക്ഷയ്ക്ക് അപകടമാണെന്ന് പോലീസ് ആരോഗ്യസുരക്ഷാസമിതി മേധാവി ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് മുബാറക് അല്‍ ഗാഫ്ലി പറഞ്ഞു. മുഖാവരണം ഉപേക്ഷിക്കാനുള്ള ശരിയായ മാര്‍ഗം ഒരു പ്ലാസ്റ്റിക് ബാഗിലാക്കി മാലിന്യം നിക്ഷേപിക്കുന്നിടത്ത് ഇടുക എന്നതാണ്.
അല്ലാത്തപക്ഷം ഇത്തരം പ്രവൃത്തികള്‍ കോവിഡിന്റെ വ്യാപനത്തിന് കാരണമായേക്കാം. രോഗബാധയുടെ തുടക്കംമുതല്‍ പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ധിച്ചിട്ടുണ്ടെങ്കിലും ചിലര്‍ ഇപ്പോഴും മുഖാവരണം അലക്ഷ്യമായി വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പിഴശിക്ഷ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.