കോവിഡ് പശ്ചാത്തലത്തില്‍ ദുബായില്‍ ഒക്ടോബര്‍ 22 മുതല്‍ ഹോട്ടലുകള്‍ക്കും മറ്റ് വേദികള്‍ക്കും വിവാഹ ചടങ്ങുകളും മറ്റ് സാമൂഹിക പരിപാടികളും നടത്താന്‍ അനുവാദം. ഹാളുകളില്‍ പരമാവധി 200 പേരെ അനുവദിക്കുക. ടെന്റുകളിലും വീടുകളിലും 30 പേരെ, രണ്ട് പേര് തമ്മില്‍ നാല് മീറ്റര്‍ ദൂരത്തില്‍ സാമൂഹിക അകലം പാലിക്കണമെന്നത് നിര്‍ബന്ധമാണ്. അതേസമയം പരിപാടികള്‍ നാല് മണിക്കൂറില്‍ കൂടുതല്‍ നടത്താന്‍ അനുവാദമില്ല. പ്രായമായവര്‍ക്കും വിട്ടുമാറാത്ത രോഗമുള്ളവരും ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സുപ്രീം കമ്മിറ്റി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നു.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്
- ആളുകള്‍ കൂട്ടം കൂടുന്ന പരിപാടികളില്‍ ഹാളുകളില്‍ പരമാവധി 200 പേര്‍ക്ക് മാത്രം അനുവാദമുണ്ട്, ടെന്റുകള്‍ക്കും വീടുകള്‍ക്കും പരമാവധി 30 പേര്‍ക്ക് എങ്കെടുക്കാന് അനുവാദമുണ്ട്, രണ്ടു പേര് തമ്മില്‍ നാല് മീറ്റര്‍ അകലത്തില്‍ സാമൂഹിക അകലം പാലിക്കണം
- പങ്കെടുക്കുന്നവര്‍ എല്ലായ്പ്പോഴും ഫെയ്സ് മാസ്കുകള്‍ ധരിക്കേണ്ടതുണ്ട്, മാത്രമല്ല ഭക്ഷണത്തിന് ഇരിക്കുന്ന വേളകളില്‍ മാത്രം മാറ്റാം. ഒരു മേശയ്ക്ക് ചുറ്റും പരമാവധി അഞ്ചു പേര്‍ക്ക് ഇരിക്കാം.
- പങ്കെടുക്കുന്നവര്‍ മുഖാമുഖം ഇരിക്കുന്നത് ഒഴിവാക്കുകയും പരസ്പരം 1.5 മീറ്ററില്‍ കൂടുതല്‍ ദൂരം നിലനിര്‍ത്തുകയും വേണം
- രണ്ട് മേശകള്‍ തമ്മില്‍ കുറഞ്ഞത് രണ്ടു മീറ്റര്‍ അകലത്തിലായിരിക്കണം.
- ഹാളുകള്‍, ഹോട്ടലുകള്‍, വീടുകള്‍, താല്‍ക്കാലിക വേദികള്‍, കൂടാരങ്ങള്‍ എന്നിവിടങ്ങളിലെ പരിപാടിയുടെ ദൈര്‍ഘ്യം നാല് മണിക്കൂറില്‍ കൂടരുത്
- ചുമ, പനി തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവിക്കുന്ന ഏതൊരു വ്യക്തിയും പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം