TopTop
Begin typing your search above and press return to search.

പ്രവാസികള്‍ക്ക് തിരിച്ചടി; കാര്‍ഗോ അയക്കാന്‍ ചെലവേറും

പ്രവാസികള്‍ക്ക് തിരിച്ചടി; കാര്‍ഗോ അയക്കാന്‍ ചെലവേറും

പാഴ്‌സല്‍ അയക്കുമ്പോള്‍ 5,000 രൂപക്ക് വരെ അനുവദിച്ചിരുന്ന കസ്റ്റംസ് തീരുവ ഇളവ് ഈ മാസം 12 മുതല്‍ ലഭ്യമാകില്ല. 5,000 രൂപ വരെയുള്ള സാധനങ്ങള്‍ നാട്ടിലേക്ക് നികുതിയില്ലാതെ അയക്കാന്‍ കഴിയുന്ന ഡ്യൂട്ടിഫ്രീ നോട്ടിഫിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞാണ് വിദേശ വ്യാപാര നയം ഭേദഗതി ചെയ്തിരുന്നു.അയക്കുന്ന സാധനങ്ങളുടെ വില എത്രയായാലും അതിന്റെ 42 ശതമാനം ഇനി നികുതിയായി നല്‍കണം. ജിഎസ്ടി അടക്കമുള്ള നികുതിയാണിത്. ഇന്ത്യന്‍ വിദേശവ്യാപാര ഡയറക്ടര്‍ ജനറല്‍ അമിത് യാദവ് പുറപ്പെടുവിച്ച ഉത്തരവാണ് ഈ മാസം 12 മുതല്‍ നടപ്പായത്.

വിദേശത്ത് നിന്നെത്തുന്ന എത്ര രൂപയുടെയും കാര്‍ഗോ പാഴ്‌സലുകള്‍ക്ക് 42 ശതമാനം നികുതി ഈടാക്കി തുടങ്ങി. നികുതിയിളവ് ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് മാത്രമായി ചുരുങ്ങി. വിദേശ ഇന്ത്യാക്കാര്‍ക്ക് തങ്ങളുടെ ഉറ്റവര്‍ക്ക് സമ്മാനങ്ങള്‍ അയക്കാനാണ് പാഴ്‌സലിന് 5,000 രൂപ വരെ സൗജന്യം അനുവദിച്ചിരുന്നത്.

1993ലായിരുന്നു ഇത്തരത്തിലൊരു ഇളവ് ആദ്യം നടപ്പാക്കിയത്. 1998ല്‍ പരിധി 10,000 രൂപയായും 2016ല്‍ 20,000 രൂപയായും ഉയര്‍ത്തി. എന്നാല്‍ ഇക്കഴിഞ്ഞ ബജറ്റില്‍ ഇത് വീണ്ടും 5000 രൂപ വരെയാക്കി താഴ്ത്തിയിരുന്നു. അതാണ് ഇപ്പോള്‍ പൂര്‍ണമായും പിന്‍വലിച്ചത്. ഇ കോമേഴ്‌സ് കമ്പനികളില്‍ ചിലത് ചൈനയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കാന്‍ നിയമം ചൂഷണം ചെയ്യുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.


Next Story

Related Stories