TopTop
Begin typing your search above and press return to search.

കോവിഡ് 19; സൗദിയില്‍ അഞ്ച് മലയാളികളടക്കം 17 ഇന്ത്യക്കാര്‍ മരിച്ചു

കോവിഡ് 19; സൗദിയില്‍ അഞ്ച് മലയാളികളടക്കം 17 ഇന്ത്യക്കാര്‍ മരിച്ചു

സൗദിയില്‍ കോവിഡ് 19 ബാധിച്ച് ഇതുവരെ അഞ്ച് മലയാളികളടക്കം 17 ഇന്ത്യക്കാര്‍ മരിച്ചതായി സൗദിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഒരാഴ്ചക്കിടെ മൂന്ന് മലയാളികളാണ് രാജ്യത്ത കോവിഡ് ബാധിച്ച് മരിച്ചത്. നേരത്തെ റിയാദിലും മദീനയിലുമായി രണ്ട് മലയാളികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളം: 5, മഹാരാഷ്ട്ര: 5, ഉത്തര്‍പ്രദേശ്: 3, ബീഹാര്‍: 2, തെലങ്കാന: 2 എന്നിങ്ങനെയാണ് സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാര്‍.

കഴിഞ്ഞ വെള്ളിയാഴ്ച മക്കയില്‍ കോവിഡ് ബാധിച്ച് മരിച്ച സാഹിര്‍ ഹുസൈന്‍ (54) ബീഹാര്‍ സ്വദേശിയാണെന്ന് മക്കയിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. റിയാദില്‍ ഈ മാസം 23ന് വിജയകുമാരന്‍ നായര്‍(51), അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51) എന്നിവരും കൊറോണ ബാധിച്ചാണ് മരിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയിലെ സ്ഥിതിഗതികള്‍ സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയും ഓരോ ഇന്ത്യക്കാരന്റെയും സുരക്ഷിതത്വത്തിനായി എംബസി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


Next Story

Related Stories