TopTop
Begin typing your search above and press return to search.

കൊറോണ ഭീതി; അണുനാശിനി കുടിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

കൊറോണ ഭീതി; അണുനാശിനി കുടിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

സൗദിയില്‍ കൊവിഡ് 19 ന്റെ ഭീതിയില്‍ അണുനാശിനി കുടിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് പിടിയിലായി. യുവാവിനെ അറസ്റ്റ് ചെയ്തതായി അല്‍ജൗഫ് പോലീസ് വക്താവ് ലെഫ്. കേണല്‍ യസീദ് അല്‍നോമസ് അറിയിച്ചു. സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയാണ് പിടിയിലായത്.

സ്‌നാപ് ചാറ്റ് സെലിബ്രിറ്റിയായ യുവാവിനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും പൊലീസ് വക്താവ് അറിയിച്ചു. അണുനാശിനി കുടിക്കുകയും ഇതിന്റെ ലൈവ് വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്യുന്നതിന് നേരത്തെ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിരുന്നു. സമാന കേസുകളില്‍ നേരത്തെ റിയാദില്‍ നിന്നും അല്‍ഖസീമില്‍ നിന്നും സൗദി യുവാക്കളെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിരുന്നു.


Next Story

Related Stories