കോവിഡ് 19 ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് സൗദി അറേബ്യ അഞ്ചുലക്ഷം റിയാല്‍ (ഒരു കോടി രൂപയോളം) നല്‍കും. കോവിഡ്മൂലം മരിച്ച ആരോഗ്യപ്രവര്‍ത്തകരായ സ്വദേശികള്‍ക്കു പുറമേ വിദേശികളുടെ കുടുംബത്തിനും സഹായ ധനം ലഭ്യമാക്കും. 2020 മാര്‍ച്ച് 2 മുതല്‍ രോഗബാധയേറ്റവര്ക്കും ഇത് ബാധകമാണ്. ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന വെര്‍ച്വല്‍ മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
കോവിഡ്മൂലം മരിച്ച ആരോഗ്യപ്രവര്‍ത്തകരായ സ്വദേശികള്‍ക്കു പുറമേ വിദേശികളുടെ കുടുംബത്തിനും സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിച്ചവരുടെ കുടുംബത്തിനും ഇതേതുക ലഭിക്കുമെന്ന സൗദി മന്ത്രിസഭാതീരുമാനം വാര്‍ത്താവിതരണമന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ഖസബിയാണ് അറിയിച്ചത്.
കോവിഡിനെ തുടര്‍ന്ന് നിരവധി ആരോഗ്യ പ്രവര്‍ത്തകരെ സൗദി അറേബ്യയ്ക്ക് നഷ്ടമായത്. ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ, എന്നാല്‍ ജൂണില്‍ ഒരു ദിവസം മാത്രം അയ്യായിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു.