TopTop
Begin typing your search above and press return to search.

ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 100 ആയി, ഇന്നലെ മാത്രം 4‍ മരണം

ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 100 ആയി, ഇന്നലെ മാത്രം 4‍ മരണം

ലോകത്ത് കോവിഡ് 19 പടരുമ്പോൾ ഗൾഫിൽ മരിക്കുന്ന മലയാളികളുടെ എണ്ണത്തിലും വർദ്ധന. ഇന്നലെ നാലു പേര്‍ക്ക് കൂടി ജീവൻ നഷ്ടമായതോടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ മരിച്ച കേരളീയരുടെ എണ്ണം നൂറായി. അജ്മാനിലും, ഷാർ‌ജയിലും, ദുബായിലും ദമാമിലും ഒരോ പേരാണ് ഇന്നലെ മരിച്ചത്.

പത്തനംതിട്ട സ്വദേശിയായ വള്ളംകുളം പാറപ്പുഴ വീട്ടിൽ ജയചന്ദ്രൻ പിള്ളയാണ് അജ്മാനിൽ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞമാസം 26 മുതൽ അജ്മാൻ ശൈഖ് ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം. ഷാർജയിൽ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്ന ഉണ്ണികൃഷ്ണൻ മരിച്ച രണ്ടാത്തെ വ്യക്തി. തൃശൂർ സ്വദേശിയായ പുത്തൻചിറ പിണ്ടാണിക്കുന്ന് ഉണ്ണികൃഷ്ണൻ നാലുമാസം മുൻപാണ് നാട്ടിൽ നിന്നും മടങ്ങിയത്. ഹൃദ്രോഗത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് ഉൾപ്പെടെ വിധേയനായ വ്യക്തിയായിരുന്നു അദ്ദേഹം.

28 കാരനായ പയ്യന്നൂര്‍ സ്വദേശി അസ്‍ലമാണ് ദുബായിലാണ് മരിച്ചത്. ഒരാഴ്ചയായി ജുബൈൽ മുവാസത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കോഴിക്കോട് ഫറോഖ് സ്വദേശിയും പാലക്കോട്ട് ഹൗസില്‍ അബ്ദുള്‍ അസീസ് പി.വി (52)യാണ് ദമാമിൽ മരിച്ചത്. രോഗം ബാധിച്ചു ചികിത്സയിൽ തുടരുന്നതിനിടെ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട്​ അബ്‍ദുൽ അസീസ്​ കുഴഞ്ഞു വീഴുകയായിരുന്നു.

ഗൾഫിലെ രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെത്തുന്ന പ്രവാസികളിലും രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍നിന്നായി 7100 പേര്‍ കേരളത്തിലെത്തിയെന്നാണ് കണക്കാക്കുന്നത്. ഇവരില്‍ 85 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. അതേസമയം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 70,980 പേര്‍ രണ്ട് ദിവസം മുമ്പിലത്തെ കണക്കനുസരിച്ച് കേരളത്തില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ 65 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇന്നലത്തെ കണക്ക് ഇതിന് പുറമെയാണ്. ഇങ്ങനെ നാട്ടിലെത്തിയവരില്‍ ഏറെയും റെഡ് സോണ്‍ ജില്ലകളില്‍നിന്നാണ്. രോഗലക്ഷണം കാണിക്കാത്തവരിലും രോഗം ഉള്ളതായി കണ്ടെത്തുന്നത് ആശങ്കയുണ്ടാക്കുന്നതാണ്.


Next Story

Related Stories