കോവിഡ്19 ബാധിച്ചു യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. ദുബായില്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ജിവനക്കാരനായ തൃശൂര്‍ ഏങ്ങണ്ടിയൂര്‍ ചേറ്റുവ സ്വദേശി കുറുപ്പത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന് ഷംസുദ്ദീന്(65) ആണ് മരിച്ചത്. ഒരാഴ്ചയായി ദുബായ് അല്‍ ഖുസൈസിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയയും ശ്വാസതടവും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് മരിച്ചത്.
ദുബായ് പൊലീസിലെ മെക്കാനിക്കല്‍ മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞ 48 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. വിരമിക്കാനിരിക്കെയാണ് കൊവിഡ് പിടിപെട്ടത്. ഭാര്യ: താഹിറ. മക്കള്‍: ഷിഹാബ് (ഖത്തര്‍) സിറാജുദ്ദീന്, ഹാജറ, ഷെജീറ. സഹോദരങ്ങള്‍: ജമാല്‍, അഷറഫ്, ഇബ്രാഹീം കുട്ടി, യാസിന് കുട്ടി, ഷാഹുല്‍ ഹമീദ്, സഹോദരി: നബീസ. മൃതദേഹം മെഡിക്കല്‍ പ്രോട്ടോക്കോള്‍ പ്രകാരം ദുബായില്‍ ഖബറടക്കും. ഇതോടെ ഗള്‍ഫില്‍ കൊറോണ ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം പതിനാറായി.