TopTop
Begin typing your search above and press return to search.

പുകയില ഉത്പന്നങ്ങള്‍ കൊണ്ടുവരാന്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി സൗദി അറേബ്യ

പുകയില ഉത്പന്നങ്ങള്‍ കൊണ്ടുവരാന്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി സൗദി അറേബ്യ

സൗദിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പുതിയ മാര്‍ഗ്ഗ നിര്‍ദേശം പുറപ്പെടുവിച്ച് സൗദി കസ്റ്റംസ്.വ്യക്തിഗത ഉപയോഗത്തിന് നിശ്ചിത അളവില്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവാദിക്കുന്നതാണ് പുതിയ നിര്‍ദ്ദേശം. പുകയില ഉല്‍പന്നങ്ങള്‍ അവരുടെ ബാഗേജിലോ പാഴ്‌സലുകളിലൂടെയോ ഇറക്കുമതി ചെയ്യുന്നതിനുള്ള ചട്ടങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കര, വായു, കടല്‍ തുറമുഖങ്ങള്‍ക്കും പുതിയ സംവിധാനത്തിന്റെ വിശദാംശങ്ങള്‍ ഉദ്ധരിച്ച് കസ്റ്റംസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

കസ്റ്റംസിന്റെ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍. മൂന്ന് മാസത്തിലൊരിക്കല്‍ പരമാവധി 2,400 സിഗരറ്റ്, രണ്ട് കിലോഗ്രാം ഷിഷാ ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ പുകയില ഉല്‍പന്നങ്ങള്‍ എന്നിവ വ്യക്തികള്‍ക്ക് ഇറക്കുമതി ചെയ്യാം. ഇതിനായി കൊറിയര്‍, തപാല്‍, കാര്‍ഗ്ഗോ തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. എന്നാല്‍ ഇതിന് 100 ശതമാനം സെലക്ടീവ് ടാക്സ്, 100 ശതമാനം കസ്റ്റംസ് ഡ്യൂട്ടി, 15 ശതമാനം വാറ്റ് എന്നിവ ബാധകമായിരിക്കും. അതേ സമയം സൗദിയിലേക്കു വരുന്ന യാത്രക്കാര്‍ക്ക് സ്വന്തം ഉപയോഗത്തിനായി നിശ്ചിത അളവ് ഉല്‍പ്പന്നങ്ങള്‍ കൈവശം കൊണ്ട് വരുന്നതിന് നികുതിയോ മറ്റ് ഫീസുകളോ ഈടാക്കില്ല.

വ്യക്തികള്‍ക്ക് സ്വന്തം ആവശ്യത്തിനായി 200 സിഗരറ്റിലോ 500 ഗ്രാം മറ്റ് തരത്തിലുള്ള പുകയിലയിലോ കവിയാത്ത അളവ് വഹിക്കാമെന്നും അത് തീരുവയില്‍ നിന്നും നികുതിയില്‍ നിന്നും ഒഴിവാക്കപ്പെടുമെന്നും പുതിയ നിര്‍ദ്ദേശം വ്യവസ്ഥ ചെയ്യുന്നു. അതേസമയം ഉയര്‍ന്ന അളവില്‍ ഇവ കൈവശം വച്ചാല്‍ മുഴുവന്‍ സിഗരറ്റിനും ഉല്‍പന്നങ്ങള്‍ക്കും നികുതിയും മറ്റ് ഫീസുകളും ചുമത്തുമെന്ന് സൗദി കസ്റ്റംസ് വിഭാഗം അറിയിച്ചു


Next Story

Related Stories