കഴിഞ്ഞ ആറു മാസത്തിനിടയില്‍ കുവൈറ്റില്‍ 818 ഇന്ത്യക്കാര്‍ മരണമടഞ്ഞതായി റിപോര്‍ട്ട്. ഇന്ത്യന്‍ എംബസി വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മരണ നിരക്ക് ഉയര്‍ന്നതായും റിപോര്‍ട്ട് പറയുന്നു.
മുന്‍ വര്‍ഷങ്ങളില്‍ ശരാശരി 450 മുതല്‍ 500 വരെ ഇന്ത്യക്കാരാണു പ്രതി വര്‍ഷം കുവൈറ്റില്‍ മരിച്ചത്.എന്നാല്‍ ഈ വര്‍ഷം ആറുമാസത്തിനിടയില്‍ തന്നെ 818 ഇന്ത്യക്കാരാണ് മരിച്ചത്. ഈ വര്‍ഷം ഇന്ത്യക്കാരുടെ മരണ നിരക്കില്‍ ഇരട്ടിയിലധികം വര്‍ദ്ധനവ് ഉണ്ടായെന്നാണു വ്യക്തമാക്കുന്നത്. ഈ കാലയളവില്‍ മരണമടഞ്ഞവരില്‍ ഭൂരിഭാഗം പേര്‍ക്കും കോവിഡ് പോസിറ്റീവ് ആയിരുന്നു. എന്നാല്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയം കോവിഡ് മൂലം മരണമടയുന്നവരുടെ രാജ്യം തിരിച്ചുള്ള കണക്ക് പുറത്ത് വിടുന്നത് നിര്‍ത്തലാക്കിയതോടെ കോവിഡ് ബാധിച്ചു മരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്യമായി കണക്കാക്കാന്‍ സാധിക്കാതെ വന്നു.
കോവിഡിനെ തുടര്‍ന്ന് ജൂലൈ മാസത്തില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ സാധിക്കാതെ വന്നിരുന്നു. പിന്നീട് കാര്‍ഗോ വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ മാത്രം കൊണ്ടുപോവുകയും ചെയ്തിരുന്നു. മരിച്ചവരില്‍ പലരും വര്‍ഷങ്ങളായി നാട്ടിലേയ്ക്ക് പോകാത്തവരുമായിരുന്നു.
ഇന്ത്യന്‍ എംബസ്സി പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ മരണമടഞ്ഞ 59 പേരില്‍ 50 പേരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുകയും 9 പേരെ കുവൈറ്റില്‍ തന്നെ സംസ്കരിക്കുകയും ചെയ്തു. ജൂണ്‍ മാസത്തില്‍ 124 പേരും ജൂലൈ മാസത്തില്‍ 288 പേരും ഓഗസ്റ്റ് മാസത്തില്‍ 172 പേരും സെപ്തംബര്‍ മാസത്തില്‍ 137 ഇന്ത്യക്കാരുമാണ് മരിച്ചത്. ഈ കാലയളവില്‍ മരണമടഞ്ഞവരില്‍ ഭൂരിഭാഗം പേര്‍ക്കും കോവിഡ് പോസിറ്റീവ് ആയിരുന്നതിനാല്‍ 458 പേരുടെ മൃതദേഹങ്ങള്‍ കുവൈറ്റില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കരിച്ചു.