TopTop
Begin typing your search above and press return to search.

യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഉപാധികളോടെ തൊഴില്‍ ഉടമ്പടികള്‍ പുതുക്കാം

യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഉപാധികളോടെ തൊഴില്‍ ഉടമ്പടികള്‍ പുതുക്കാം

യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഉപാധികളോടെ തൊഴില്‍ ഉടമ്പടികള്‍ പുതുക്കാമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രയോജനകരമാവുന്നതാണ് തൊഴില്‍ നിയമത്തിലെ പുതിയ ഭേദഗതി. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴില്‍ ഉടമ്പടികള്‍ പുതുക്കാന്‍ മൂന്ന് ഉപാധികളാണ് തൊഴില്‍ മന്ത്രാലയം മുന്നോട്ട് വെക്കുന്നത്. ജോലി ചെയ്യാനുള്ള ശാരീരികശേഷി, ഗവണ്‍മെന്റ് അംഗീകൃത കേന്ദ്രങ്ങളില്‍നിന്ന് ശാരീരികക്ഷമത ഉറപ്പ് നല്‍കുന്ന രേഖാപത്രം സമര്‍പ്പിക്കല്‍, തൊഴിലാളിയുടെ യു എ ഇയിലെ ചികിത്സാച്ചെലവുകള്‍ ഏറ്റെടുക്കുമെന്ന തൊഴിലുടമയുടെ ഉറപ്പ്,

തൊഴിലാളിയുടെ യു എ ഇയിലെ താമസ വിസ തുടരുന്നതിനുള്ള അനുമതി ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലഭ്യമാക്കണം തുടങ്ങിയവയാണ് മന്ത്രാലയത്തിന്റെ ഉപാധികള്‍. വര്‍ഷങ്ങളായി മികച്ചസേവനം നല്‍കിവരുന്ന നിരവധി ഗാര്‍ഹിക തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും വലിയ ആശ്വാസമാണ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം.

തൊഴില്‍ ഉടമ്പടി കാലാവധി കഴിയുന്നതിന് മൂന്നുമാസം മുന്‍പ് തന്നെ ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കണം. വീട്ടുജോലിക്കാര്‍ സ്വകാര്യ നഴ്സുമാര്‍, പി ആര്‍ ഒ ജോലി ചെയ്യുന്നവര്‍ തുടങ്ങി പാചകക്കാര്‍, സ്വകാര്യ കാര്‍ഷിക എന്‍ജിനിയര്‍മാര്‍ എന്നിവര്‍ക്ക് തീരുമാനം ബാധമായിരിക്കും. തദ്ബീര്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയോ, സ്മാര്‍ട്ട് ആപ്പ് മുഖേനയോ തൊഴിലാളികളുടെ സേവനം ആവശ്യപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.


Next Story

Related Stories