ഒമാനില്‍ അപേക്ഷകന് സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയില്ലെങ്കില്‍, എല്ലാ വിഭാഗങ്ങളിലെയും ഡ്രൈവര്‍ തൊഴിലിനായുള്ള റസിഡന്റ് കാര്‍ഡ് പുതുക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിബന്ധന പ്രാബല്ല്യത്തില്‍ വരും.
തൊഴില്‍ മന്ത്രാലയം ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: '' തൊഴില്‍ മന്ത്രാലയം റോയല്‍ ഒമാന്‍ പോലീസുമായി സഹകരിച്ചുള്ള തീരുമാന പ്രകാരം 1,2021 ജൂണ്‍ വരെ എല്ലാ വിഭാഗങ്ങളിലെയും ഡ്രൈവര്‍ തൊഴിലിനായുള്ള റസിഡന്റ് കാര്‍ഡ് പുതുക്കില്ലെന്ന് പ്രഖ്യാപിക്കുന്നു. അപേക്ഷകന് താന്‍ ചെയ്യുന്ന തൊഴിലുമായി പൊരുത്തപ്പെടുന്ന സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കണം '
ലൈറ്റ്, ഹെവി തുടങ്ങി വിസയില്‍ ഉള്ള പ്രൊഫഷന് അനുയോജ്യമായ ലൈസന്‍സ് ആണ് ഉണ്ടായിരിക്കേണ്ടത്. ഇതുവരെ ഡ്രൈവര്‍ വിസ പുതുക്കാന്‍ സാധുവായ ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിരുന്നില്ല. ഡ്രൈവര്‍ തസ്തികയില്‍ സ്വദേശിവത്കരിച്ച വിഭാഗങ്ങളിലെ വിസ പുതുക്കി ലഭിക്കുകയുമില്ല. ജനുവരി അവസാനം പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ഇന്ധനം, കാര്‍ഷിക ഉത്പന്നങ്ങള്‍, ഭക്ഷ്യോത്പന്നം എന്നിവ കൊണ്ടുപോകാന്‍ വാഹനങ്ങളില്‍ സ്വദേശി ഡ്രൈവര്‍മാര്‍ മാത്രമാണ് അനുവാദമുള്ളത്. സ്വദേശികള്‍ മുഴുവന്‍ സമയ ചുമതലയിലുള്ള ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി കാര്‍ഷിക ഉത്പന്നങ്ങള്‍, ഭക്ഷ്യോത്പന്നം എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ വിദേശി ഡ്രൈവര്‍മാരെ ജോലിക്ക് വെക്കാന്‍ അനുമതിയുണ്ട്.