കുവൈറ്റില്‍ നിന്ന് പ്രവാസികളെ കൂട്ടത്തോടെ ഒഴിവാക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ മോശമായി ബാധിക്കുമെന്ന് പാര്ലമെന്റിന്റെമനുഷ്യവിഭവ സമിതി. വളരെ വേഗത്തില്‍ വിദേശികളെ രാജ്യത്ത് നിന്ന് പറഞ്ഞു വിടുന്നത് വിപണിയെ കാര്യമായി തന്നെ ബാധിക്കുമെന്നും വിപണിയിലെ പര്‍ച്ചേസിംഗ് പവര്‍ കുറയ്ക്കുമെന്നും സമിതിയുടെ റിപോര്‍ട്ട് പറയുന്നു. റിയല്‍ എസ്റ്റേറ്റ്, സ്വകാര്യ വിദ്യാഭ്യാസ വിപണികള്‍, തൊഴില്‍ വിപണി, പ്രവാസികളെ ആശ്രയിക്കുന്ന സ്വകാര്യ മേഖലകള്‍ എന്നിവയെയും കാര്യമായി ബാധിക്കുമെന്നുമാണ് സമിതിയുടെ വിലയിരുത്തല്‍.
വിദേശികളുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് സര്‍ക്കാരും ചുരുക്കം ചില എംപിമാരും മുന്നോട്ടുവച്ച നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് പാനല്‍ രൂപീകരിച്ചത്. 3,60,000 വിദേശികളെ എത്രയും പെട്ടെന്ന് കുറയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. 60 വയസ് കഴിഞ്ഞ ബിരുദമില്ലാത്തവര്‍, അനധികൃത താമസക്കാര്‍ തുടങ്ങിയവരെയാണ് നിര്‍ദേശത്തില്‍ ഉന്നമിട്ടിട്ടുള്ളത്. വിവിധ രാജ്യങ്ങള്‍ക്ക് ക്വോട്ട നിശ്ചയിക്കണമെന്ന് ചില എംപിമാര്‍ നിര്‍ദേശിച്ചിരുന്നു.
രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിന് പാര്‍ലമെന്റ് അംഗങ്ങളും സര്‍ക്കാരും സമര്‍പ്പിച്ച നിരവധി പദ്ധതികള്‍ കമ്മിറ്റി പഠിക്കുന്നുണ്ട്.പാര്‍ലമെന്റ് അംഗങ്ങള്‍ സമര്‍പ്പിച്ച ഏഴ് നിര്‍ദേശങ്ങളില്‍ ഒന്ന് രാജ്യത്തെ ഓരോ കുടിയേറ്റ സമൂഹത്തിനായി പ്രത്യേക ശതമാനം നിശ്ചയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
.