TopTop
Begin typing your search above and press return to search.

നിയന്ത്രണങ്ങളില്‍ ഇളവ്; ദുബായ് സാധാരണ നിലയിലേക്ക് എത്തുന്നു

നിയന്ത്രണങ്ങളില്‍ ഇളവ്; ദുബായ് സാധാരണ നിലയിലേക്ക് എത്തുന്നു

കൊവിഡ് 19 ന്റെ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി യുഎഇ. സ്വകാര്യ മേഖലാ സ്ഥാപനങ്ങളും ഷോപ്പിങ്ങ് മാളുകളും നൂറുശതമാനം ആള്‍ശേഷിയോടെ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്വകാര്യമേഖല പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകുന്നത്.

ജീവനക്കാര്‍ക്ക് ശരീര താപനില പരിശോധന ഉണ്ടാകും. മാളുകളിലെത്തുന്നവരും ഇത്തരത്തിലുള്ള സുരക്ഷാ മാനമണ്ഡങ്ങള്‍ പാലിക്കണം.ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് വീട്ടിലിരുന്ന്തന്നെ തുടര്‍ന്നും ജോലി ചെയ്യാം.

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാവരും മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. രാവിലെ 6 മണി മുതല്‍ രാത്രി 11 മണിവരെയാണ് ദുബായില്‍ പുറത്തിറങ്ങാനുള്ള അനുമതിയുള്ളത്. പ്രവര്‍ത്തന സമയം ഇതിനനുസരിച്ച് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മാളുകള്‍ക്ക് നല്‍കിയിട്ടുണ്ട്.


Next Story

Related Stories