TopTop
Begin typing your search above and press return to search.

കോവിഡ് 19; യാത്രക്കാര്‍ക്ക് ഇളവ് നല്‍കി എമിറേറ്റ്സ് എയര്‍ലൈന്‍സ്

കോവിഡ് 19; യാത്രക്കാര്‍ക്ക് ഇളവ് നല്‍കി എമിറേറ്റ്സ് എയര്‍ലൈന്‍സ്

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് ഇളവ് നല്‍കി എമിറേറ്റ്സ് എയര്‍ലൈന്‍സ്. എയര്‍ലൈന്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റിന്റെ സാധുത രണ്ടുവര്‍ഷത്തേക്ക് നീട്ടി നല്‍കിയിരിക്കുകയാണ് കമ്പനി. ബുക്കിങ് തീയതി മുതല്‍ രണ്ടുവര്‍ഷത്തേക്കാണ് ആനുകൂല്യം.

ടിക്കറ്റെടുത്ത സ്ഥലത്തേക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും പോകാമെന്നും ഇതിന് അധികനിരക്ക് ഈടാക്കില്ലെന്നും എമിറേറ്റ്സ് അറിയിച്ചു. മേയ് 31 വരെയുള്ള ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് അവസരം. എപ്പോള്‍ യാത്ര ചെയ്യണമെന്ന് അറിയിച്ചാല്‍ ആ സമയത്തേക്ക് പുതിയ ടിക്കറ്റ് നല്‍കുമെന്ന് വിമാനക്കമ്പനി അറിയിച്ചു. എന്നാല്‍ ജൂണ്‍ ഒന്നുമുതലുള്ള യാത്രയ്ക്ക് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പതിവ് നിരക്ക് നല്‍കേണ്ടിവരും. കോവിഡ്-19 പടര്‍ന്നുപിടിച്ചതോടെ പല രാജ്യങ്ങളും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എമിറേറ്റ്സ് പല രാജ്യങ്ങളിലേക്കും അതത് രാജ്യത്തെ പൗരന്മാരുമായി ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ നടത്തുന്നുണ്ട്.


Next Story

Related Stories