കോവിഡ് പശ്ചാത്തലത്തില്‍ കുവൈറ്റിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ ഒന്നേകാല്‍ ലക്ഷം പ്രവാസികളുടെ താമസാനുമതി അസാധുവായതായി റിപ്പോര്‍ട്ട്.ഓണ്‍ലൈന്‍ വഴി പുതുക്കാനുള്ള അവസരം നല്‍കിയിട്ടും പ്രയോജനപ്പെടുത്താത്തവര്‍ക്കാണ് ഇഖാമ നഷ്ടമായത്. സ്പോണ്‍സര്‍മാര്‍ കരുതിക്കൂട്ടി ഇഖാമ പുതുക്കാത്തവയും അക്കൂട്ടത്തില്‍പെടും. വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാര്‍ക്ക് ഇഖാമ കാലാവധി പരിഗണിക്കാതെ ഏതവസരത്തിലും കുവൈത്തിലേക്ക് തിരിക്കാമെന്നു നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.
കുവൈറ്റില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണത്തെ തുടര്‍ന്ന് തിരിച്ചെത്താനാകാത്ത 1,27,000 വിദേശികളുടെ ഇഖാമ റദ്ദാക്കിയതായാണ് കണക്ക്.രാജ്യത്തു കോവിഡ് നിയന്ത്രങ്ങള്‍ ആരംഭിച്ച സമയത്തു അഞ്ചു ലക്ഷത്തോളം വിദേശികള്‍ രാജ്യത്തിനു പുറത്തായിരുന്നു. വിമാന സര്‍വീസ് നിര്‍ത്തിയത് കാരണം മടങ്ങി വരാന്‍ സാധിക്കാത്തവര്ക്ക്ഓണ്ലൈന് വഴി ഇഖാമ പുതുക്കാന്‍ അവസരം നല്‍കിയിരുന്നു. മാനുഷിക പരിഗണന മുന്‍നിര്‍ത്തി നല്കിയ ഈ അവസരം പ്രയോജനപ്പെടുത്താത്തവര്‍ക്കാണ് ഇപ്പോള്‍ ഇഖാമ നഷ്ടമായിരിക്കുന്നത്.