TopTop
Begin typing your search above and press return to search.

നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്ത എല്ലാവരേയും കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യമന്ത്രി

നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്ത എല്ലാവരേയും കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് തിരിച്ചെത്താന്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്ത എല്ലാവരേയും കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഗള്‍ഫില്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കാണ്. മുന്‍ഗണന. വരുന്നവരെ സ്വീകരിക്കാനും ക്വാറന്റീനില്‍ പാര്‍പ്പിക്കാനുമാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

വിദേശത്ത് കുടുങ്ങി കിടക്കുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചതോടെ നിരവധി പേരാണ് നോര്‍ക്ക വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 1,65,631 പേരാണ്. പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം വേണമെന് കേന്ദ്രത്തോട് നോര്‍ക്ക ആവശ്യപ്പെട്ടിട്ടുണ്ട്. 161 രാജ്യങ്ങളില്‍ നിന്ന് രജിസ്ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യുഎഇയില്‍ നിന്നാണ്. 65,608 പേരാണ് ഇവിടെ നിന്ന് മാത്രം രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, വിദേശത്തുള്ളവരെ രാജ്യത്തേക്ക് മടക്കി കൊണ്ടുവരുന്ന നടപടിയുടെ ഭാഗമായി കരട് സ്ഥിതിവിവരം തയാറാക്കിയിട്ടുണ്ട്. 200 ല്‍ പരം രാജ്യങ്ങളിലായ് 12.6 മില്ല്യന്‍ ആളുകളാണ് ഉള്ളത്. ആകെ പ്രവാസികളില്‍ 8.9 മില്ല്യന്‍ ആളുകള്‍ ഉള്ളത് ആറ് രാജ്യങ്ങളിലാണ്. എറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ളത് യുഎഇയിലാണ്. 3.4 മില്ല്യന്‍ ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. സൗദി അറേബ്യയില്‍ ഉള്ളത് 2.6 മില്ല്യന്‍ ഇന്ത്യക്കാരും കുവൈറ്റ്, ഒമാന്‍,ഖത്തര്‍, ബഹറിന്‍ രാജ്യങ്ങളിലായി 2.9 മില്ല്യന്‍ ഇന്ത്യക്കാരുമുണ്ട്.


Next Story

Related Stories