TopTop
Begin typing your search above and press return to search.

സൗദിയില്‍ കരാര്‍ കഴിഞ്ഞ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാം

സൗദിയില്‍ കരാര്‍ കഴിഞ്ഞ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാം

സൗദി അറേബ്യയില്‍ കരാര്‍ കാലാവധി കഴിഞ്ഞ വിദേശ തൊഴിലാളികള്‍ക്കും സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ വഴിയൊരുക്കുമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി. ഇതിനായി എല്ലാ രാജ്യങ്ങളിലേക്കും യാത്രാ സൗകര്യം ഒരുക്കും. കൊവിഡ് 19 പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ബദല്‍ മര്‍ഗങ്ങള്‍ ആലോചിക്കാനും നടപടികള്‍ കൈക്കൊള്ളാനും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഫൈനല്‍ എക്‌സിറ്റ് ലഭിച്ചവര്‍ക്കും നല്‍കാന്‍ ഉദ്ദേശിക്കുന്നവരേയും കമ്പനികള്‍ക്ക് ഇതുവഴി നാട്ടിലേക്കയക്കാം. ഇതിനായി രാജ്യത്തെ സ്വകാര്യ മേഖലാ കമ്പനികള്‍ക്ക് അപേക്ഷ നല്‍കാം.

ഫൈനല്‍ എക്‌സിറ്റ് താല്‍പര്യമുള്ള തൊഴിലാളികളെ നാട്ടിലേക്ക് എക്‌സിറ്റില്‍ അയക്കാന്‍ 14 ദിവസത്തിനുള്ളിലാണ് അപേക്ഷ നല്‍കേണ്ടത്. രണ്ടാമത്തെ അപേക്ഷ 14 ദിവസം കഴിഞ്ഞേ നല്‍കാന്‍ കഴിയു. ഒരു അപേക്ഷയില്‍ തന്നെ എത്ര ജീവനക്കാരുടെ ഫൈനല്‍ എക്‌സിറ്റ് യാത്രാ അപേക്ഷ വേണമെങ്കിലും നല്‍കാം. പാസ്‌പോര്‍ട്ടിലുള്ള പ്രകാരമാണ് ഇതിനായുള്ള തൊഴില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അപേക്ഷ പൂരിപ്പിക്കേണ്ടത്. അപേക്ഷക്കൊപ്പം ഫൈനല്‍ എക്‌സിറ്റ് കരസ്ഥമാക്കിയതിന്റെ രേഖ, തൊഴിലാളിക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കിയതിന്റെ രേഖ, കോവിഡ് 19 പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, നിശ്ചയിച്ച തിയതിയിലേക്ക് തൊഴിലാളിക്കായി കമ്പനി എടുത്ത ടിക്കറ്റ് എന്നിവയും സമര്‍പ്പിക്കണം. രോഗലക്ഷണങ്ങളാല്‍ യാത്ര മുടങ്ങിയാല്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിക്കണം. വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രാ സംവിധാനവും കമ്പനി തയ്യാറാക്കണം. അപേക്ഷ നല്‍കി അഞ്ചു ദിവസത്തിനുളളില്‍ രേഖകള്‍ പരിശോധിച്ച് മന്ത്രാലയം അന്തിമ തീരുമാനമെടുക്കും.


Next Story

Related Stories