TopTop
Begin typing your search above and press return to search.

ഖത്തറില്‍ കുടുംബ വിസയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു

ഖത്തറില്‍ കുടുംബ വിസയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു

ഖത്തറില്‍ കുടുംബ വിസയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. വിദേശികള്‍ക്ക് കുടുംബമായി താമസിക്കുന്നതിനുള്ള സ്ഥിരം വിസകള്‍ക്കുള്ള അപേക്ഷ ഉടന്‍ തന്നെ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുമെന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ അതീഖ് ഖത്തറിലെ പ്രധാന വാര്‍ത്ത മാധ്യമങ്ങളിലൊന്നായ ദി പെനിന്‍സുലയോടെ വെളിപ്പെടുത്തിയത്.

ഇതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും രാജ്യത്തെ വിവിധ സര്‍വീസ് സെന്ററുകള്‍ വഴിയായിരിക്കും അപേക്ഷകനുമായുള്ള അഭിമുഖം പൂര്‍ത്തിയാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഫാമിലി റെസിഡന്‍സിക്കുള്ള അപേക്ഷകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നും ഓരോ വര്‍ഷവും അപേക്ഷകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2017ല്‍ 39612 അപേക്ഷകളായിരുന്നു വന്നത്. 2018ല്‍ 40160 അപേക്ഷകള്‍അംഗീകരിച്ചു. കഴിഞ്ഞ വര്‍ഷം 548 അപേക്ഷകളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് അവരുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കാന്‍ ഖത്തര്‍ മന്ത്രാലയം നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

വിദേശികളായ ജോലിക്കാരും തൊഴിലാളികളും കുടുംബത്തോടൊപ്പം താമസിക്കുമ്പോള്‍ അവര്‍ കൂടുതല്‍ സ്ഥിരതയുള്ളവനും ഉല്‍പാദനക്ഷമതയുള്ളവനും ആകുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സ് ഡയറക്ടര്‍ പറയുന്നത്.


Next Story

Related Stories