ഈമാസം പതിനഞ്ചുമുതല്‍ കോഴിക്കോട്, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനസര്‍വീസ് നടത്തുമെന്ന പ്രഖ്യാപനം ഫ്ളൈ ദുബായ് പിന്‍വലിച്ചു. മേയ് ഒന്നിനായിരിക്കും സര്‍വീസ് ആരംഭിക്കുന്നതെന്നാണ് പുതിയ അറിയിപ്പ്. ഇക്കോണമി ക്ലാസിന് 1,535 ദിര്‍ഹം(ഏകദേശം 31,600 രൂപ) മുതലാണ് ദുബായില്‍നിന്ന് കോഴിക്കോട്ടേക്കുള്ള നിരക്കായി ഇപ്പോള്‍ വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്നത്.
ബിസിനസ് ക്ലാസ്സിന് 3000 ദിര്‍ഹവും(ഏകദേശം 61,800 രൂപ). ആവശ്യക്കാര്‍ കൂടുമ്പോള്‍ നിരക്ക് ഉയര്‍ന്നേക്കും. നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങള്‍ക്കായി മടങ്ങേണ്ടവര്‍ക്കും സന്ദര്‍ശക വിസയില്‍ യുഎഇയില്‍ കുടുങ്ങിപ്പോയവര്‍ക്കും വേണ്ടിയാവും ആദ്യ സര്‍വീസുകള്‍ എന്നാണ് സൂചന. ഏഴ് കിലോഗ്രാമിന്റെ ഹാന്‍ഡ് ബാഗേജ് മാത്രമേ അനുവദിക്കു. മറ്റ് ലഗ്ഗേജുകള്‍ കൊണ്ടുപോകാനാവില്ല. ഇന്ത്യക്ക് പുറമെ പാകിസ്താന്, ബംഗ്ലാദേശ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്കും ഫ്ളൈ ദുബായ് യാത്ര ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ളവ ഈമാസം മുപ്പതോടെ സര്‍വീസ് ആരംഭിച്ചേക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.